വീടുകളില്‍ പൊതുവായി കാണാറുളള പച്ചക്കറികളിലൊന്നാണ് ബീറ്ററൂട്ട്. സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യുന്ന ആളുകള്‍ ദിവസവും ബീറ്ററൂട്ട് ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യുമെന്ന് പറയുകയാണ് പോഷകാഹാര വിദഗ്ധയായ ഷൊനാലി.
വര്‍ക്കൗട്ട് ചെയ്യുന്നതിനു മുന്‍പ് എളുപ്പത്തില്‍ ദഹിക്കുന്ന എന്തെങ്കിലും കുടിക്കുകയോ, കഴിക്കുകയോ ചെയ്യുക. കാരണം വര്‍ക്കൗട്ട് ചെയ്യുന്ന സമയത്ത് നല്ല രീതിയില്‍ ശരീരം അനങ്ങുന്നതിനാല്‍ ദഹനം പെട്ടെന്നു സംഭവിക്കും. ഈന്തപ്പഴം പോലുളള ഭക്ഷണങ്ങളാണ് ഇതിനു അനുയോജ്യം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയും വര്‍ക്കൗട്ടിനു മുന്‍പ് കഴിക്കാന്‍ തിരഞ്ഞെടുക്കാവുന്ന ഭക്ഷണങ്ങളാണ്.
ബീറ്ററൂട്ടാണ് ഇതില്‍ ഏറ്റവും അനുയോജ്യമായ ഭക്ഷണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേയ്റ്റ്സ് വ്യായാമത്തിനു ആവശ്യമായ ഊര്‍ജം ശരീരത്തിനു നല്കുന്നു. നൈട്രേയ്റ്റ്സിനെ മനുഷ്യശരീരം നിട്രിക്ക് ഓക്സിഡാക്കുകയും അതു രക്ത ഒഴുക്ക് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി വര്‍ക്കൗട്ട് സമയത്ത് ശരീരത്തിനു ആവശ്യമായ ഓക്സിജന്‍ ലഭിക്കുന്നു.
വര്‍ക്കൗട്ട് ചെയ്യുന്ന ആളുകള്‍ ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാനാണ് ഷൊനാലി പറയുന്നത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.