/indian-express-malayalam/media/media_files/2025/12/16/custard-apple-ga-01-2025-12-16-12-15-17.jpg)
പ്രതിരോധശേഷി വർധിപ്പിക്കുന്നു
സീതപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കാനും അണുബാധകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.
/indian-express-malayalam/media/media_files/2025/12/16/custard-apple-ga-02-2025-12-16-12-15-17.jpg)
ഹൃദയാരോഗ്യത്തിന് ഉത്തമം
ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഹൃദയപേശികളെ റിലാക്സ് ചെയ്യിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, പൊട്ടാസ്യത്തിന്റെ സാന്നിധ്യം ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
/indian-express-malayalam/media/media_files/2025/12/16/custard-apple-ga-03-2025-12-16-12-15-17.jpg)
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു
നാരുകളാൽ സമ്പന്നമായ ഈ പഴം മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും മികച്ചതാണ്. ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
/indian-express-malayalam/media/media_files/2025/12/16/custard-apple-ga-04-2025-12-16-12-15-17.jpg)
അസ്ഥികളുടെ ആരോഗ്യം
കാൽസ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന മഗ്നീഷ്യം സീതപ്പഴത്തിൽ ഉള്ളതിനാൽ എല്ലുകളുടെ ബലത്തിനും ഇത് ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/12/16/custard-apple-ga-05-2025-12-16-12-15-17.jpg)
45 വയസ് കഴിഞ്ഞവർക്ക് ഏറെ ഗുണകരം
പ്രായം കൂടുന്തോറും ശരീരത്തിനുണ്ടാകുന്ന തളർച്ച മാറ്റാനും പോഷകക്കുറവ് നികത്താനും സീതപ്പഴം സഹായിക്കും. പ്രത്യേകിച്ച് 45 വയസിനു മുകളിലുള്ളവർക്ക് ഇത് മികച്ചൊരു ഊർജ സ്രോതസാണ്.
/indian-express-malayalam/media/media_files/2025/12/16/custard-apple-ga-06-2025-12-16-12-15-17.jpg)
സീതപ്പഴത്തിൽ സ്വാഭാവിക മധുരം കൂടുതലായതിനാൽ പ്രമേഹരോഗികൾ കഴിക്കുമ്പോൾ അളവിൽ നിയന്ത്രണം പാലിക്കേണ്ടതുണ്ട്. ഡോക്ടറുടെ നിർദേശാനുസരണം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us