/indian-express-malayalam/media/media_files/2025/10/21/blood-sugar-2025-10-21-15-57-52.jpg)
Source: Freepik
പ്രമേഹരോഗികൾക്കിടയിൽ കണ്ടുവരുന്ന വലിയൊരു ആശങ്കയാണ്, എല്ലാ മുൻകരുതലുകൾ എടുത്തിട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകാത്തത്. മധുരം ഒഴിവാക്കി, കൃത്യമായി വ്യായാമം ചെയ്ത്, ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ മുറതെറ്റാതെ കഴിച്ചിട്ടും എന്തുകൊണ്ടാണ് ഈ മാറ്റം സംഭവിക്കുന്നത്?
ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് കാർഡിയോളജിസ്റ്റായ ഡോ. സഞ്ജയ് ഭോജ്‌രാജ്. തന്റെ 20 വർഷത്തെ ചികിത്സാനുഭവങ്ങളിൽ നിന്ന് അദ്ദേഹം കണ്ടെത്തിയ കാര്യങ്ങൾ നോക്കാം.
Also Read: 8 മാസത്തിൽ 31 കിലോ കുറച്ചു; ഈ മൂന്ന് മാറ്റങ്ങളാണ് പ്രധാനം
1. ഇൻസുലിൻ പ്രതിരോധം: ഒളിച്ചിരിക്കുന്ന വില്ലൻ
പലപ്പോഴും നമ്മൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ മാത്രമാണ് ശ്രമിക്കുന്നത്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇൻസുലിൻ പ്രതിരോധം ആണെന്ന് ഡോക്ടർ പറയുന്നു. ശരീരം ഇൻസുലിനോട് ശരിയായി പ്രതികരിക്കാത്ത അവസ്ഥയാണിത്. ഇത് വർഷങ്ങളായി ശരീരത്തിൽ രൂപപ്പെട്ടുവരുന്ന ഒന്നാണ്. വെറും ഡയറ്റ് കൊണ്ട് മാത്രം ഇത് പരിഹരിക്കപ്പെടണമെന്നില്ല.
2. 'ശരിയായ ഡയറ്റ്' എന്നാൽ എന്ത്?
പലരും ആരോഗ്യകരമെന്ന് കരുതി കഴിക്കുന്ന ഭക്ഷണങ്ങൾ പോലും ചിലപ്പോൾ രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാൻ കാരണമായേക്കാം. ഭക്ഷണത്തിന്റെ അളവ് മാത്രമല്ല, അവ എപ്പോൾ കഴിക്കുന്നു, ഏത് ക്രമത്തിൽ കഴിക്കുന്നു എന്നതും പ്രധാനമാണ്. വെറും കാലറി കുറയ്ക്കുന്നതിലുപരി ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുന്ന രീതിയിലേക്ക് ഡയറ്റ് മാറേണ്ടതുണ്ട്.
Also Read: ശരീരഭാരം കുറയ്ക്കാൻ മുട്ട നല്ലതാണോ? ദിവസവും കഴിക്കാമോ? 11 ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോക്ടർ
3. മാനസിക സമ്മർദവും ഉറക്കവും
ഭക്ഷണത്തെപ്പോലെ തന്നെ പ്രമേഹത്തെ ബാധിക്കുന്ന രണ്ട് ഘടകങ്ങളാണ് സ്ട്രെസും ഉറക്കക്കുറവും. നിങ്ങൾ എത്ര കഠിനമായി ഡയറ്റ് ചെയ്താലും കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ മാനസികമായി അമിത സമ്മർദം അനുഭവിക്കുന്നുണ്ടെങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുകയും പഞ്ചസാരയുടെ അളവ് ഉയരുകയും ചെയ്യും.
4. ശരീരം സ്വയം വീണ്ടെടുക്കട്ടെ
പഞ്ചസാര കുറയ്ക്കുക എന്നതിലുപരി, ശരീരത്തിന് ഗ്ലൂക്കോസിനെ ശരിയായി കൈകാര്യം ചെയ്യാനുള്ള ശേഷി വീണ്ടെടുക്കുക എന്നതാണ് പ്രധാനം. ഇതിനായി സ്ട്രെസ് മാനേജ്‌മെന്റ്, കൃത്യമായ വിശ്രമം, ശാരീരിക പ്രവർത്തനങ്ങളുടെ ക്രമീകരണം എന്നിവ അത്യാവശ്യമാണ്.
"നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടല്ല ഷുഗർ കുറയാത്തത്, മറിച്ച് ചികിത്സയിൽ എവിടെയോ ഒരു കണ്ണി വിട്ടുപോയതുകൊണ്ടാണ്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ആഴത്തിൽ മനസിലാക്കി ചികിത്സ മുന്നോട്ട് കൊണ്ടുപോയാൽ മരുന്നുകളുടെ അളവ് കുറയ്ക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കും," ഡോ.ഭോജ്‌രാജ് പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us