വേനൽക്കാലം എത്തുന്നതോടെ ശരീരത്തിന് കൂടുതൽ ജലാംശം ആവശ്യമാണ്. ഈ സമയത്ത് ആരോഗ്യകരമായ പാനീയങ്ങൾ കുടിക്കുന്നത് ആശ്വാസം നൽകുക മാത്രമല്ല ശരീരത്തിന് ഗുണം ചെയ്യും. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് മോര് ആസ്വദിക്കുന്നതിലും നല്ലത് പിന്നെ എന്താണ്?.
മോര് സ്വാദിഷ്ടമായ പാനീയം മാത്രമല്ല, വളരെ ആരോഗ്യകരവും പല രോഗങ്ങളെ ചികിത്സിക്കാനും സഹായിക്കുന്നു. ആരോഗ്യം നിലനിർത്തുന്നതിനും രോഗങ്ങൾ ചികിത്സിക്കുന്നതിനും ആയുർവേദത്തിൽ മോര് ഉപയോഗിക്കുന്നതായി ഡോ.ദിക്സ ഭാവസർ പറഞ്ഞു.
മോര് കുടിച്ചാലുള്ള ഗുണങ്ങൾ
- ദഹിക്കാൻ എളുപ്പമുള്ളതാണ്
- ദഹനം മെച്ചപ്പെടുത്തുന്നു
- ആയുർവേദ ചികിത്സയിൽ, വീക്കം, ദഹന സംബന്ധമായ തകരാറുകൾ, വിശപ്പില്ലായ്മ, വിളർച്ച എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു
- വാത സംബന്ധമായ അസുഖങ്ങൾക്ക് വളരെ ഗുണം ചെയ്യും
ഡോ.ഭാവ്സറിന്റെ അഭിപ്രായത്തിൽ ഒരു ഗ്ലാസ് മോര് കുടിക്കുന്നതിനുള്ള മികച്ച സമയം ഉച്ചഭക്ഷണത്തിനൊപ്പമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദഹനാരോഗ്യത്തിന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ