scorecardresearch
Latest News

ഓറഞ്ച് പ്രമേഹരോഗികൾക്കുള്ള മികച്ച ഭക്ഷണം, എങ്ങനെ കഴിക്കാം?

പ്രമേഹമുള്ളവർക്കുള്ള മികച്ച ഭക്ഷണമാണ് ഓറഞ്ച് എന്നത് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്

ഓറഞ്ച് പ്രമേഹരോഗികൾക്കുള്ള മികച്ച ഭക്ഷണം, എങ്ങനെ കഴിക്കാം?

പോഷകമൂല്യങ്ങളാൽ സമ്പുഷ്ടമാണ് ഓറഞ്ച്. ഒരു ശൈത്യകാല സൂപ്പർഫുഡ് മാത്രമല്ല ഓറഞ്ച്, പ്രമേഹരോഗികൾക്കുള്ള മികച്ച പ്രഭാതഭക്ഷണവും ലഘുഭക്ഷണവുമാണ്. ഒരു ഓറഞ്ചിൽ 140 ഗ്രാം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഓറഞ്ച് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത് എങ്ങനെ?

പ്രമേഹമുള്ളവർക്കുള്ള മികച്ച ഭക്ഷണമാണ് ഓറഞ്ച് എന്നത് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഓരോ തവണ കഴിക്കുമ്പോഴും നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. അതായത്, വളരെ ഉയരത്തിൽ എത്തിയശേഷം പതിയെ താഴേക്ക് വീഴുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും ക്രമേണ ആയിരിക്കണം. അതുകൊണ്ടാണ് 40 ജിഐ ഉള്ള ഓറഞ്ച് പോലെ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഉള്ള ഭക്ഷണങ്ങൾക്കും പഴങ്ങൾക്കും പ്രാധാന്യം നൽകേണ്ടത്.

ഓറഞ്ചിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ഈ പഴം. ഇത് പ്രമേഹരോഗികളിൽ പ്രവർത്തിക്കുന്നു. അവ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, ഇൻസുലിൻ പ്രതിരോധം, സംവേദനക്ഷമത എന്നിവ കുറയ്ക്കുന്നു. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ചിൽ വിറ്റാമിൻ സിയുടെ പ്രതിദിന മൂല്യത്തിന്റെ (ഡിവി) 92 ശതമാനവും അടങ്ങിയിട്ടുണ്ട്, പ്രമേഹരോഗികൾക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർക്കും പഞ്ചസാര മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദത്തെ പ്രതിരോധിക്കാൻ ഇവ അനുയോജ്യമാണ്.

ആന്റിഓക്‌സിഡന്റുകളുടെ വിശ്വസനീയമായ ഉറവിടം

ആന്റിഓക്‌സിഡന്റ് വിറ്റാമിൻ സിയുടെ മികച്ച വിശ്വസനീയമായ ഉറവിടം എന്ന നിലയിൽ, കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ രൂപീകരണത്തെ ചെറുക്കാൻ ഓറഞ്ച് സഹായിക്കും.

ഹൃദയാരോഗ്യത്തിന് ഗുണകരം

ഓറഞ്ചിൽ സോഡിയം അടങ്ങിയിട്ടില്ല, ഇത് നമ്മുടെ ദൈനംദിന പരിധിക്ക് താഴെയായി നിലനിർത്താൻ സഹായിക്കുന്നു. നാരുകളുടെയും പൊട്ടാസ്യത്തിന്റെയും നല്ല ഉറവിടം എന്ന നിലയിൽ, ഇവ രണ്ടും ഹൃദയാരോഗ്യത്തെ സഹായിക്കും, രക്തസമ്മർദമുള്ളവർക്ക് അവ കഴിക്കാം. ബ്ലഡ് ഓറഞ്ചിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് കേടുപാടുകൾ കുറയ്ക്കുന്നു.

ചർമ്മത്തിന് നല്ലതാണ്

ആവശ്യത്തിന് വിറ്റാമിൻ സി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് കാരണമാകുന്നു. ഇത് ചർമ്മത്തിന് ഗുണകരവും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

ഓറഞ്ചിൽ വിറ്റാമിൻ സി, ഡി, എ, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ബയോആക്ടീവ് സസ്യ സംയുക്തങ്ങൾ, ധാതുക്കൾ എന്നിവയുണ്ട്.

ഓറഞ്ച് എങ്ങനെ കഴിക്കാം

മുഴുവൻ പഴമായി കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ ജ്യൂസായി കുടിക്കാം. ജ്യൂസിൽ മധുരത്തിനായ് പഞ്ചസാര ചേർക്കേണ്ടതില്ല. സാലഡുകളിലും മറ്റു പഴങ്ങൾക്കൊപ്പവും ചേർത്ത് അവ കഴിക്കാം. കുറഞ്ഞ ജിഐ അർത്ഥമാക്കുന്നത് ധാരാളം കഴിക്കാമെന്നല്ല. മിതമായ അളവിൽ കഴിക്കുകയും ശരീരത്തിന് ആവശ്യമുള്ളത് അനുസരിച്ച് അതിന്റെ ഉപഭോഗം പരിമിതപ്പെടുത്തുകയും ചെയ്യുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why are oranges good for diabetics how should you have this fruit

Best of Express