കൊറോണ കാലത്ത് രോഗ പ്രതിരോധശേഷി കൂട്ടേണ്ടതിന്റെ ആവശ്യകത കണക്കിലെടുക്കുമ്പോൾ, പച്ചക്കറികളിലും പഴങ്ങളിലും കൂടുതൽ ശ്രദ്ധ വയ്ക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ടും കാരറ്റും ഒപ്പം കുറച്ച് ആപ്പിളും കൂടിയാൽ ആരോഗ്യ ഗുണം പറയേണ്ടതില്ല. നിങ്ങൾ രോഗ പ്രതിരോധശേഷി കൂട്ടാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഇവ മൂന്നും ചേർത്തുളള ജ്യൂസ് ദിവസവും ഒരു തവണ കുടിക്കുന്നത് വളരെ നല്ലതാണ്.

രോഗ പ്രതിരോധശേഷി കൂട്ടുക മാത്രമല്ല, ചർമ്മം തിളങ്ങാനും ഇത് സഹായിക്കും. ഇതിനു പുറമേ മറ്റു നിരവധി ആരോഗ്യ ഗുണങ്ങളും ഈ ജ്യൂസിനുണ്ട്.

Read Also: Explained: ഉപ്പ് വെള്ളം കവിൾ കൊണ്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമോ?

  • ബീറ്റ്റൂട്ടും കാരറ്റും ഒരുമിച്ച് കഴിക്കുന്നത് മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. ഈ പച്ചക്കറികളിലെ ഫൈറ്റോ പോഷകങ്ങളും നാരുകളുടെ സാന്നിധ്യവും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനം ചെയ്യാൻ സഹായിക്കുന്നു. ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ, ആൽഫ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
  • ദീർഘനേരം സ്ക്രീനുകളിൽ നോക്കിയിരിക്കുന്നതുമൂലം കണ്ണുകൾക്ക് വരൾച്ചയും ക്ഷീണവും ഉണ്ടാകാം. കണ്ണുകളുടെ സംരക്ഷണത്തിന് ഈ ജ്യൂസ് നല്ലതായി കണക്കാക്കപ്പെടുന്നു. വിറ്റാമിൻ എ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിലെ ലെൻസിന്റെ ഫോക്കൽ ലെങ്ത് ക്രമീകരിക്കുന്ന സിലിയറി പേശികളെ ശക്തിപ്പെടുത്തുന്നു,
  • ഈ പാനീയം ചർമ്മത്തിന് തിളക്കം നൽകുകയും അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ വരുന്നത് തടയാനാവും.
  • കുറഞ്ഞ കലോറി ഉപയോഗിച്ച് എനർജി ലെവൽ വർധിപ്പിക്കാൻ പാനീയം സഹായിക്കുന്നു. പാനീയത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.
  • അവയവങ്ങളിലെ വിഷാംശം ഇല്ലാതാക്കാൻ ഈ പാനീയം സഹായിക്കുകയും രക്ത ശുദ്ധീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്നതിലൂടെ ചർമ്മത്തെ വാർധക്യത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും. അതിനാൽ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കുന്നു

ജ്യൂസ് തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിൽ എന്നിവ വൃത്തിയായി കഴുകിയശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. തണുപ്പ് ഇഷ്ടമുളളവർക്ക് ഐസ് ക്യൂബ്സും ചേർത്ത് കഴിക്കാം.

Read in English: ABC for health: Why apple, beetroot and carrot juice is good for immunity

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook