scorecardresearch

എൽഡിഎൽ കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ, ശരീര ഭാരം കുറയ്ക്കും, അയമോദകം കഴിക്കൂ

ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും ഒരാൾ മിതമായ അളവിൽ വേണം അയമോദകം കഴിക്കാൻ

Ajwain, health, ie malayalam

അയമോദകം വെറുതെ ചവയ്ക്കുന്നത് ആരോഗ്യപരമായി കണക്കാക്കപ്പെടുന്നു. അവ ആന്റിസെപ്റ്റിക്, ആന്റി-മൈക്രോബയൽ, ആന്റി പാരാസൈറ്റിക് ആണ്. അവയിൽ നാരുകൾ, പ്രോട്ടീൻ, അവശ്യ ധാതുക്കളായ ഇരുമ്പ്, സോഡിയം, പൊട്ടാസ്യം കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ എ, ബി9, ഒമേഗ 3 കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

അയമോദകത്തിന്റെ പല ഗുണങ്ങളും ദഹനാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന അവയുടെ ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ചീത്ത കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ അയമോദകം സഹായിക്കുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു? അയമോദകത്തിൽ തൈമോൾ അടങ്ങിയിട്ടുണ്ട്, ഇത് കാൽസ്യം ചെയിൻ ബ്ലോക്കറാണ്. ഇതിനർത്ഥം, ഹൃദയ കോശങ്ങളിലേക്ക് കാൽസ്യം പ്രവേശിക്കുന്നത് തടയാൻ ഇവ സഹായിക്കുന്നു. അതിലൂടെ രക്തക്കുഴലുകൾ വിശ്രമിക്കുകയും വികസിക്കുകയും ചെയ്യുന്നു. ഇത് രക്തസമ്മർദം കുറയ്ക്കുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

തൈമോൾ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നു. കൂടാതെ, ഉയർന്ന നാരുകൾ ശരീരത്തിലെ കൊളസ്ട്രോൾ വികസനം ഇല്ലാതാക്കാൻ നല്ലതാണ്. ഇത് സംഭവിക്കുന്നത് എങ്ങനെ?. ലയിക്കുന്ന നാരുകൾ നമ്മുടെ കുടലിൽ ജെലാറ്റിനസ് ആയി മാറുന്നു, ദഹനം മന്ദഗതിയിലാക്കുന്നു, പഞ്ചസാര പുറത്തുവിടുന്നത് വൈകിപ്പിക്കുന്നു, ശരീരത്തിൽ കൊഴുപ്പ് ആഗിരണം ചെയ്യുന്നത് തടയുന്നു. അതിനാൽ, അയമോദകം പതിവായി കഴിച്ചാൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

അയമോദകം കുതിർത്ത വെള്ളത്തിന് ആന്റിഓക്‌സിഡന്റും ആന്റിഹൈപ്പർലിപിഡെമിക് ഗുണങ്ങളുമുണ്ടെന്ന് മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. പാക്കിസ്ഥാനിലെ ഗവേഷകർ അയമോദകം വിത്തുകളെക്കുറിച്ചുള്ള പഠനങ്ങൾ പിന്തുടരുന്നുണ്ട്. അയമോദകം പൊടി മൊത്തം കൊളസ്ട്രോൾ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നു എന്നാണ് 2009-ൽ അവർ മുയലുകളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്. 2017-ൽ അയമോദകത്തിന് നല്ല ആന്റിഓക്‌സിഡന്റ് ശേഷിയുണ്ടെന്നും ട്രൈഗ്ലിസറൈഡുകൾ, TC, LDL, VLDL, ALT, AST, മൊത്തം ബിലിറൂബിൻ എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും എച്ച്ഡിഎൽ അളവ് വർധിപ്പിക്കുകയും അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ, ആൽബുമിനൊപ്പം BUN, ക്രിയാറ്റിനിൻ എന്നിവ കുറയ്ക്കുകയും ചെയ്യുന്നുവെന്ന നിഗമനത്തിൽ അവർ എത്തി.

ഇതു കൂടാതെ, അയമോദകം ഉപാപചയ പ്രവർത്തനവും ദഹനപ്രക്രിയയും വർധിപ്പിക്കുന്നു, അതായത് നിങ്ങൾ കഴിക്കുന്ന ഭക്ഷണം അതിവേഗം ആഗിരണം ചെയ്യപ്പെടുന്നു. വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അയമോദകം വെള്ളത്തിലെ തൈമോളും നിയാസിനും രക്തചംക്രമണം സുഗമമാക്കുകയും നാഡീ പ്രേരണകളെ നിയന്ത്രിക്കുകയും വിഷവസ്തുക്കളിൽ നിന്ന് ശരീരത്തെ മുക്തമാക്കുകയും ചെയ്യുന്നു. അവയുടെ ആന്റിഓക്‌സിഡന്റും ആന്റി-സ്പാസ്മോഡിക് ഗുണങ്ങളും വയറുവേദനയും അസ്വസ്ഥതയും നിയന്ത്രിക്കുന്നു. ആർത്തവ വേദനയിൽ നിന്ന് സ്ത്രീകൾക്ക് ആശ്വാസം നൽകുന്ന അതേ ആന്റി ഇൻഫ്ലാമേറ്ററി പ്രവർത്തനമാണിത്. ചുമയ്ക്കും ജലദോഷത്തിനും അയമോദകം നല്ലതാണ്. ജലദോഷ സമയത്ത് കഫം പുറത്തേക്ക് പോകുന്നത് സുഗമമാക്കുന്നു. തൈമോൾ അണുബാധയെ ചെറുക്കുന്നു.

ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും ഒരാൾ മിതമായ അളവിൽ വേണം അയമോദകം കഴിക്കാൻ. ഒരു ടീസ്പൂൺ അല്ലെങ്കിൽ അഞ്ച് ഗ്രാം അയമോദകം ഒരു ഗ്ലാസ് ചൂടു വെള്ളത്തിൽ ചേർത്ത് കുറച്ച് നേരം വയ്ക്കുക. അതിനുശേഷം കുടിക്കുക. ചൂടുവെള്ളം ശരീരത്തിലെ തൈമോളിന്റെ ആഗിരണത്തെ ത്വരിതപ്പെടുത്തുന്നു. ഇത് അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്. ഭക്ഷണം പാചകം ചെയ്യുമ്പോഴും അയമോദകം ഉപയോഗിക്കാം. എന്നാൽ, അവ അമിതമാകാതെ നോക്കുക. അമിതമായ തൈമോൾ ചില ആളുകളിൽ തലകറക്കം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയ്ക്ക് കാരണമാകാറുണ്ട്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Why ajwain seeds reduce ldl cholesterol blood pressure and help in weight loss