scorecardresearch

ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം

നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലളിതമായ ഒരു ശീലമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്

നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലളിതമായ ഒരു ശീലമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Eating Food

Image Source: Freepik

ആധുനിക ജീവിതശൈലിയിൽ ഭൂരിഭാഗം ആളുകളെയും അലട്ടുന്ന രണ്ട് പ്രധാന വില്ലന്മാരാണ് ഉയർന്ന രക്തസമ്മർദവും രക്തത്തിലെ പഞ്ചസാരയുടെ അളവും. ഇവ നിയന്ത്രിക്കാൻ മരുന്നുകൾക്കപ്പുറം ലളിതമായ ചില ശീലങ്ങൾ കൊണ്ട് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ബ്രയാൻ ജോൺസൺ. നമ്മുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന വളരെ ലളിതമായ ഒരു ശീലമാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്: ഭക്ഷണം കഴിഞ്ഞാലുടൻ 10 മിനിറ്റ് നടത്തം.

Advertisment

എന്തുകൊണ്ട് ഈ 10 മിനിറ്റ് നടത്തം പ്രധാനം?

ഭക്ഷണം കഴിച്ച ഉടൻ അൽപനേരം നടക്കുന്നത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബ്രയാൻ ജോൺസന്റെ അഭിപ്രായത്തിൽ, ഈ ചെറിയ ശീലം വഴി നിരവധി ഗുണങ്ങളും ലഭിക്കുന്നുണ്ട്. ഭക്ഷണം കഴിച്ചയുടൻ പേശികൾക്ക് ചലനം നൽകുന്നത് വഴി രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാൻ പേശികളെ സഹായിക്കുന്നു. ഇത് പ്രമേഹരോഗികളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കും.

Also Read: രക്തസമ്മർദം ചികിത്സിച്ചില്ലെങ്കിൽ ഹൃദയം, തലച്ചോറ്, വൃക്ക, കണ്ണുകൾ എന്നിവയ്ക്ക് എന്ത് സംഭവിക്കും?

പതിവായുള്ള ഈ നടത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മർദം സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. വയറിൽ അസ്വസ്ഥതകൾ, ഗ്യാസ്, വയർവീർക്കൽ എന്നിവ ഒഴിവാക്കി ദഹനപ്രക്രിയ വേഗത്തിലാക്കാൻ ഈ നടത്തം ഉപകരിക്കും. രക്തത്തിൽ കലരുന്ന അനാവശ്യ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ഭക്ഷണം കഴിഞ്ഞുള്ള ഈ ലഘു വ്യായാമം സഹായിക്കും.

Also Read: ഒരു ദിവസം 5-6 തവണ ഭക്ഷണം, മദ്യപിക്കില്ല; പ്രായം 69-ലും അനിൽ കപൂറിന്റെ നിത്യയൗവനത്തിന് പിന്നിലെ രഹസ്യം

കാൻസർ സാധ്യത കുറയ്ക്കുമോ?

ഭക്ഷണം കഴിഞ്ഞുള്ള കൃത്യമായ നടത്തം ദഹനവ്യവസ്ഥയെ ബാധിക്കുന്ന കാൻസറുകളുടെ സാധ്യത കുറയ്ക്കുമെന്ന് ഹെൽത്ത്‌ലൈൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഴ്ചയിൽ ഏകദേശം 10 മണിക്കൂർ വരെ ഇത്തരത്തിൽ വ്യായാമത്തിൽ ഏർപ്പെടുന്നത് വായ, തൊണ്ട, ആമാശയം, കുടൽ എന്നിവയെ ബാധിക്കുന്ന കാൻസറുകളെ പ്രതിരോധിക്കാൻ സഹായിച്ചേക്കാം.

Also Read: വയർ ഒതുങ്ങിക്കിട്ടാൻ ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ മതിയോ?

നല്ല ഉറക്കം

ദഹനപ്രക്രിയ സുഗമമാകുന്നതിലൂടെ രാത്രിയിൽ കൂടുതൽ ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം ലഭിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. വലിയ മാറ്റങ്ങൾക്കായി കഠിനമായ വ്യായാമമുറകൾ ചെയ്യുന്നതിന് മുൻപ്, ഭക്ഷണം കഴിഞ്ഞാലുടൻ ഒരു പത്ത് മിനിറ്റ് നടന്നു തുടങ്ങുക എന്ന ലളിതമായ ചുവടുവെപ്പ് ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കേണ്ടത് എന്തുകൊണ്ട്?

Blood Pressure Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: