ആരോഗ്യപരമായി ഏറെ ഗുണങ്ങൾ നിറഞ്ഞതാണ് തേൻ. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മുറിവുകൾ ഉണങ്ങാൻ സഹായിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി ഗുണങ്ങളുണ്ടെങ്കിലും, എല്ലാവർക്കും എല്ലാ ദിവസവും തേൻ കഴിക്കാൻ കഴിയില്ല.
ഒരു ടേബിൾ സ്പൂൺ തേൻ ഏകദേശം 60 കലോറി നൽകുന്നു. തേൻ വല്ലപ്പോഴും കഴിക്കുന്നതുകൊണ്ട് ശരീരഭാരം കൂടില്ല. എന്നാൽ തുടർച്ചയായ ദിവസങ്ങളിൽ വലിയ അളവിൽ തേൻ കഴിച്ചാൽ ശരീരഭാരം കൂടും. ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുകയും ചെയ്യും.
തേൻ ആർക്കൊക്കെ കഴിക്കാം, ആർക്കൊക്കെ കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർ, ദിവസവും വ്യായാമം ചെയ്യുന്നവർ, അമിത ഭാരമില്ലാത്തവർ പ്രമേഹമില്ലാത്തവർ ഇവർക്കൊക്കെ യാതൊരുവിധ ആശങ്കയുമില്ലാതെ തേൻ കഴിക്കാമെന്ന് അവർ പറഞ്ഞു.
എന്നാൽ അമിത ഭാരം പ്രീ-ഡയബറ്റിക് അല്ലെങ്കിൽ പ്രമേഹമുള്ളവർ തേൻ ഒഴിവാക്കണമെന്ന് അവർ പറഞ്ഞു. കാരണം തേൻ കഴിക്കുന്നതിലൂടെ നിങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹരോഗികൾക്ക് ഒരു ദിവസം തുടങ്ങാനുള്ള ആരോഗ്യകരമായ ടിപ്‌സുകൾ