scorecardresearch

വെള്ള അല്ലെങ്കിൽ പിങ്ക് പേരയ്ക്ക: ഏതാണ് ആരോഗ്യത്തിന് നല്ലത്?

ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് പേരയ്ക്ക

വെള്ള അല്ലെങ്കിൽ പിങ്ക് പേരയ്ക്ക: ഏതാണ് ആരോഗ്യത്തിന് നല്ലത്?

ഒരാളുടെ ദൈനംദിന ഭക്ഷണത്തിൽ സീസണൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ എപ്പോഴും നിർദേശിക്കാറുണ്ട്. പക്ഷേ, ചില പഴങ്ങളിൽ നിരവധി ഇനങ്ങളുണ്ട്, ഓരോന്നിനും അതിന്റേതായ ആരോഗ്യ ഗുണങ്ങളുണ്ട്. അത്തരത്തിലൊരു പഴമാണ് പേരയ്ക്ക. പിങ്ക്, വെളള നിറത്തിലുള്ള പേരയ്ക്കകൾ ലഭ്യമാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ഡയറ്റീഷ്യൻ ശിഖ കുമാരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
  • ഹൃദയാരോഗ്യം വർധിപ്പിക്കുന്നു
  • ആർത്തവ വേദന ഒഴിവാക്കാൻ സഹായിച്ചേക്കാം.
  • ദഹനവ്യവസ്ഥയ്ക്ക് അത്യധികം നല്ലത്.
  • ശരീരഭാരം കുറയ്ക്കാൻ നല്ലത്.
  • പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • ചർമ്മത്തിന് നല്ലതാണ്.

ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് പേരയ്ക്ക. പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്ന “ഡയറ്ററി ഫൈബറിന്റെ നല്ല ഉറവിടം” ആണ് പേരയ്ക്ക എന്ന് മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ മുതിർന്ന ഡയറ്റീഷ്യൻ തൻവി എസ്.ചിപ്‌ലുങ്കർ പറഞ്ഞു.

വെള്ള അല്ലെങ്കിൽ പിങ്ക് പേരക്ക, ഏതാണ് നല്ലത്

”പിങ്ക് പേരയ്ക്കയിൽ കൂടുതൽ ജലാംശം, കുറവ് പഞ്ചസാര, കുറവ് അന്നജം, വിറ്റാമിൻ സി, വിത്തുകൾ കുറവ് അല്ലെങ്കിൽ വിത്ത് പോലും ഇല്ല. വെള്ള പേരയ്ക്കയിൽ കൂടുതൽ പഞ്ചസാര, അന്നജം, വിറ്റാമിൻ സി, കൂടുതൽ വിത്ത് എന്നിവയുണ്ട്. വെള്ള പേരയ്ക്കയെക്കാൾ പിങ്കിൽ ആന്റിഓക്‌സിഡന്റുകൾ വളരെ കൂടുതലാണ്,” ഡയറ്റീഷ്യൻ കുമാരി പറഞ്ഞു.

”പിങ്ക് പേരയ്ക്കയിൽ പ്രകൃതിദത്തമായ കരോട്ടിനോയിഡ് എന്ന ഓർഗാനിക് പിഗ്മെന്റ് അടങ്ങിയിട്ടുണ്ട്. ഇതാണ് കാരറ്റിനും തക്കാളിക്കും ചുവപ്പ് നിറം നൽകുന്നത്. കരോട്ടിനോയിഡുകൾ ഓരോ ഇനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു, അതിനെ ആശ്രയിച്ച് പേരയ്ക്കയുടെ നിറം ഇളം പിങ്ക് മുതൽ കടും പിങ്ക് വരെ ആകാം. വെള്ള പേരയ്ക്കയിലെ കരോട്ടിനോയിഡ് ഉള്ളടക്കം അതിന്റെ പെരികാർപ്പിന് (പൾപ്പ്) നിറം നൽകാൻ പര്യാപ്തമല്ല. മുകളിൽ പറഞ്ഞ കാരണങ്ങൾക്കു പുറമെ വെള്ളയും പിങ്ക് നിറത്തിലുള്ള പേരയ്ക്കയുടെയും രുചിയിൽ നേരിയ വ്യത്യാസമുണ്ട്,” കുമാരി പറഞ്ഞു.

സ്ഥിരമായി ജലദോഷവും ചുമയും അനുഭവിക്കുന്നുണ്ടെങ്കിൽ പഴുത്ത പേരയ്ക്കയോ പിങ്ക് നിറത്തിലുള്ള പേരയ്ക്കയോ ഒഴിവാക്കണമെന്ന് ചിപ്‌ലുങ്കർ നിർദേശിച്ചു. വൈറ്റമിൻ എ, സി, ഒമേഗ 3, ഒമേഗ 6 പോളി അപൂരിത ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബർ എന്നിവ ഉയർന്ന അളവിലുള്ളതിനാൽ പിങ്ക് പേരയ്ക്ക ‘സൂപ്പർ ഫ്രൂട്ട്സ്’ ആയി കണക്കാക്കപ്പെടുന്നു. ഇതിൽ നാരുകൾ കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾക്ക് ഗുണകരമാണെന്ന് ന്യൂട്രീഷ്യനിസ്റ്റും സർട്ടിഫൈഡ് ഡയബറ്റിസ് അധ്യാപികയുമായ ഡോ.അർച്ചന ബത്ര പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: White or pink guava which is healthier

Best of Express