ദഹനപ്രശ്നങ്ങൾക്ക് മികച്ച പരിഹാരം, വെളള ചാമ്പക്കയുടെ ഗുണങ്ങൾ

രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും വെളള ചാമ്പക്ക നല്ലതാണ്

White jamun, ie malayalam

ഒരാളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് സീസണൽ പഴങ്ങൾ. അവ നമ്മുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുക മാത്രമല്ല, വിശപ്പകറ്റാനുള്ള മികച്ചൊരു മാർഗ്ഗം കൂടിയാണ്. നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതൽ പ്രാദേശികവും സീസണൽ പഴങ്ങൾ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെളള ചാമ്പക്ക മികച്ചതാണ്.

വാക്സ് ആപ്പിൾ അല്ലെങ്കിൽ വാട്ടർ ആപ്പിൾ എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന വെളള ചാമ്പക്കയുടെ ഗുണങ്ങളെക്കുറിച്ച് പോഷകാഹാര വിദഗ്‌ധ മുൻമുൻ ഗെനേരിവാൾ ഇൻസ്റ്റഗ്രാമിൽ വിശദീകരിക്കുകയുണ്ടായി. ”അത്രയൊന്നും അറിയപ്പെടാത്ത ഈ ഫലം ധാരാളം ആയുർവേദ, യുനാനി, ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്നു, മാത്രമല്ല ദഹന പ്രശ്നങ്ങൾക്കും മികച്ചൊരു പരിഹാരമാണ്,” ഗെനേരിവാൾ പറഞ്ഞു.

രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്കും വെളള ചാമ്പക്ക നല്ലതാണ്. ഇതിന്റെ വിത്തുകളിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്, മാത്രമല്ല പ്രോട്ടീൻ കൂടുതലാണ്. തൊണ്ടയിലെ അണുബാധയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും കുറയ്ക്കുന്നതിനും വെളള ചാമ്പക്ക സഹായിക്കുന്നുവെന്ന് അവർ പറഞ്ഞു.

Read More: മുടി കൊഴിച്ചിൽ തടയും, ശരീര ഭാരം കുറയ്ക്കും; കറിവേപ്പിലയുടെ ഗുണങ്ങൾ

കഴുകി വൃത്തിയാക്കിയശേഷം വെളള ചാമ്പക്ക കഴിക്കാം. മറ്റു പഴങ്ങൾക്കൊപ്പം ഫ്രൂട്ട് സലാഡായും കഴിക്കാവുന്നതാണ്.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: White jamun white jamun492321

Next Story
പൾസ് ഓക്സിമീറ്റർ ശരിയായി ഉപയോഗിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾpulse oximeter, how to use pulse oximeter, how to use oximeter, how to use pulse oximeter in Malayalam, how to use oximeter in Malayalam, what is pulse oximeter, covid pneumonia, what is covid pneumonia, what is pulse oximeter, indian express, pulse oximeter Explained, oximeter Explained, പൾസ് ഓക്സിമീറ്റർ, ഓക്സിമീറ്റർ, ഓക്സി മീറ്റർ, ഓക്സീ മീറ്റർ, ഓക്സീമീറ്റർ, പൾസ് ഓക്സി മീറ്റർ, പൾസ് ഓക്സീ മീറ്റർ, പൾസ് ഓക്സീമീറ്റർ, പൾസ് മീറ്റർ, ഓക്സിമീറ്റർ ഉപയോഗിക്കുന്നതെങ്ങനെ, എന്താണ് ഓക്സി മീറ്റർ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com