scorecardresearch

ഒരു മണിക്കൂർ നടത്തമോ 30 മിനിറ്റ് യോഗയോ, ഏതാണ് ആരോഗ്യത്തിന് നല്ലത്?

ഓരോ വ്യക്തിയുടെയും സന്ധികളുടെ ആരോഗ്യം, ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ശരീരപരിചരണവും വ്യായാമ മുറകളും തിരഞ്ഞെടുക്കേണ്ടത്

ഓരോ വ്യക്തിയുടെയും സന്ധികളുടെ ആരോഗ്യം, ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ശരീരപരിചരണവും വ്യായാമ മുറകളും തിരഞ്ഞെടുക്കേണ്ടത്

author-image
Health Desk
New Update
Workout FI

ദീർഘകാല ആരോഗ്യത്തിനായി ഏത് വ്യായാമം തിരഞ്ഞെടുക്കണം | ചിത്രം: ഫ്രീപിക്

വ്യായാമം തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മുന്നിലുള്ള മൂന്ന് പ്രധാന വഴികളാണ് ഒരു മണിക്കൂർ നടത്തം, 20 മിനിറ്റ് ജമ്പിംഗ് ജാക്സ്, അല്ലെങ്കിൽ 30 മിനിറ്റ് യോഗ എന്നിവ. ഇവയിൽ ഏതാണ് ശരീരത്തിന് ഏറ്റവും ഗുണകരമെന്ന് പലപ്പോഴും സംശയമുണ്ടാകാറുണ്ട്. എന്നാൽ, ഓരോ വ്യക്തിയുടെയും സന്ധികളുടെ ആരോഗ്യം, ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത് തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Advertisment

Also Read: ഇസിജി നോർമലാണോ? ഹൃദയം സുരക്ഷിതമാണെന്ന് വിശ്വസിക്കരുത്; മുന്നറിയിപ്പ്

നടത്തം

എല്ലാ പ്രായക്കാർക്കും ഏറ്റവും സുരക്ഷിതമായ വ്യായാമമാണ് നടത്തം. സന്ധികളിൽ വലിയ ആഘാതം ഏൽപ്പിക്കാതെ ദീർഘകാലത്തേക്ക് സന്ധികളുടെ ചലനശേഷി നിലനിർത്താൻ ഇത് സഹായിക്കുന്നു. ഇത് സന്ധികളിലെ തരുണാസ്ഥികളെ പോഷിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ജമ്പിംഗ് ജാക്സ് 

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സ്റ്റാമിന വർദ്ധിപ്പിക്കാനും ഇത് മികച്ചതാണ്. എന്നാൽ, ഇത് മുട്ടുകളിലും കണങ്കാലുകളിലും പെട്ടെന്ന് വലിയ സമ്മർദ്ദം ചെലുത്തുന്നു. ശരിയായ കായിക്ഷമതയില്ലാതെ ഇത് ചെയ്യുന്നത് മുട്ട്, കണങ്കാൽ, ഇടുപ്പ് എന്നിവിടങ്ങളിൽ പരിക്കേൽക്കാൻ കാരണമായേക്കാം.

യോഗ 

ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്താൻ യോഗ സഹായിക്കുന്നു. നട്ടെല്ലിന്റെ ബലം വർദ്ധിപ്പിക്കാനും മസിലുകളുടെ മുറുക്കം കുറയ്ക്കാനും ഇത് ഉത്തമമാണ്. എങ്കിലും, ശരിയായ രീതിയിലല്ലെങ്കിൽ നട്ടെല്ലിനോ കൈത്തണ്ടയ്ക്കോ ആയാസമുണ്ടാകാൻ സാധ്യതയുണ്ട്.

Also Read: ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ഫലം മാറിമറിയാൻ സാധ്യതയെന്ന് ഡോക്ടർ

ഏതാണ് ഏറ്റവും സുരക്ഷിതം?

ഓർത്തോപീഡിക് കാഴ്ചപ്പാടിൽ 'നടത്തം' ആണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. ഇത് സന്ധിവേദന കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ജമ്പിംഗ് ജാക്സ് ഫലപ്രദമാണെങ്കിലും മുട്ടുവേദനയുള്ളവർ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ഓസ്റ്റിയോപൊറോസിസ് ഉള്ളവരോ ലിഗമെന്റിന് പരിക്കേറ്റവരോ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കണം.

മുട്ട്, കണങ്കാൽ, നട്ടെല്ല് എന്നിവയ്ക്ക് വേദനയുണ്ടെങ്കിൽ ഹൈ-ഇംപാക്ട് വ്യായാമങ്ങൾ ഒഴിവാക്കുക. വ്യായാമത്തിന്റെ തീവ്രതയേക്കാൾ അത് കൃത്യമായി തുടരുന്നു എന്നതിലാണ് കാര്യം. ചെയ്തുകഴിഞ്ഞാൽ ദിവസങ്ങളോളം ശരീരം വേദനിക്കുന്ന വ്യായാമങ്ങൾ തിരഞ്ഞെടുക്കരുത്.

Also Read: രോഗപ്രതിരോധത്തിന് വെളുത്തുള്ളിയോ ഇഞ്ചിയോ? അടുക്കളയിലെ 'സൂപ്പർ ഹീറോ' ആര്?

വിദഗ്ധർ നിർദ്ദേശിക്കുന്ന മികച്ച വ്യായാമ മുറ

സന്ധികളുടെ ദീർഘകാല ആരോഗ്യത്തിനായി ഒരു വ്യായാമം മാത്രം ചെയ്യുന്നതിനേക്കാൾ താഴെ പറയുന്നവയുടെ ഒരു മിശ്രിതം പരീക്ഷിക്കാം

  • 30–40 മിനിറ്റ്: വേഗത്തിലുള്ള നടത്തം.
  • 10 മിനിറ്റ്: ലളിതമായ സ്ട്രെങ്ത് വ്യായാമങ്ങൾ.
  • അവസാനം: ഫ്ലെക്സിബിലിറ്റിക്കായി യോഗ അല്ലെങ്കിൽ സ്ട്രെച്ചിംഗ് 

സന്ധികളുടെ ദീർഘകാല ആരോഗ്യത്തിനായി ഒരു വ്യായാമം മാത്രം ചെയ്യുന്നതിനേക്കാൾ ഇവയുടെ ഒരു മിശ്രിതം പരീക്ഷിക്കുന്നതാണ് ഉത്തമമെന്ന് താനെ കെ.ഐ.എം.എസ് (KIMS) ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം കൺസൾട്ടന്റ് ഡോ. മൃണാൾ പ്രകാശ്  പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ജിമ്മൊന്നും വേണ്ട, വയറിലെ കൊഴുപ്പ് ഉരുക്കി അരക്കെട്ട് ഒതുങ്ങിക്കിട്ടും; ഈ ലഘുഭക്ഷണം ദിവസവും കഴിച്ചോളൂ

Health Tips Weight Loss Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: