വിശപ്പകറ്റാൻ മാത്രമല്ല, പെട്ടെന്ന് എനർജി വർധിപ്പിക്കാനുമുള്ള ഏറ്റവും മികച്ച ഭക്ഷണമാണ് വാഴപ്പഴം. എന്നാൽ ഏത് തരം വാഴപ്പഴമാണ് കഴിക്കേണ്ടതെന്നും ഏത് സമയത്താണ് കഴിക്കേണ്ടതെന്നും നിങ്ങൾക്കറിയാമോ?
വാഴപ്പഴം കഴിക്കുന്നതിനുള്ള ഏറ്റവും നല്ല സമയത്തെക്കുറിച്ചും ഏത് തരമാണ് കഴിക്കേണ്ടതിനെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണെന്ന് ആയുർവേദ പ്രാക്ടീഷണറായ ഡോ.ദിക്ഷ ഭാവ്സർ പറയുന്നു. പൊതുവേയുളള രീതിപ്രകാരം, വാഴപ്പഴം മാത്രമായിട്ടാണ് കഴിക്കേണ്ടത്. മറ്റു പഴങ്ങൾക്കൊപ്പമോ ഉച്ചയൂണിനൊപ്പമോ പാലിനൊപ്പമോ കഴിക്കേണ്ടതില്ല.
View this post on Instagram
വാഴപ്പഴം കഴിക്കുന്നതിനുളള മികച്ച സമയം
രാവിലെ വ്യായാമത്തിനുശേഷം
വൈകുന്നേരം സ്നാക്സായി
രാത്രിയിൽ ഒരിക്കലും കഴിക്കരുത്
ഭക്ഷണത്തോടൊപ്പമോ ശേഷമോ കഴിക്കരുത്
പാലിനൊപ്പമോ അതിനുശേഷമോ ഒരിക്കലും കഴിക്കരുത്
Read More: തണുപ്പു കാലത്ത് രാത്രിയിൽ വാഴപ്പഴം കഴിക്കാമോ?
പഞ്ചസാര കുറവുളള ലഘുഭക്ഷണമാണ് നിങ്ങൾ തിരയുന്നതെങ്കിൽ അധികം പാകമാകാത്ത വാഴപ്പഴം മികച്ചതാണെന്ന് ഡോ.ഭാവ്സർ പറയുന്നു. ഉയർന്ന പ്രതിരോധശേഷിയുളള അന്നജം ഇതിൽ അടങ്ങിയിട്ടുണ്ട്. നന്നായി പഴുത്ത വാഴപ്പഴം ദഹനത്തിന് നല്ലതാണ്. ഇതിൽ നിറയെ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook