scorecardresearch

രാവിലെ 6.30 നും 8 നും ഇടയിലോ അതോ 9 നും 11 നും ഇടയിലോ? 1 കപ്പ് കാപ്പി എപ്പോൾ കുടിക്കണം

രാവിലെ 6.30-നും 8 മണിക്കും ഇടയിലാണോ അതോ 9-നും 11-നും ഇടയിലാണോ കാപ്പി കുടിക്കാൻ ഏറ്റവും ഉചിതമായ സമയം എന്നതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് നോക്കാം

രാവിലെ 6.30-നും 8 മണിക്കും ഇടയിലാണോ അതോ 9-നും 11-നും ഇടയിലാണോ കാപ്പി കുടിക്കാൻ ഏറ്റവും ഉചിതമായ സമയം എന്നതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് നോക്കാം

author-image
Health Desk
New Update
Coffee

Source: Freepik

നമ്മളിൽ പലർക്കും ഒരു കപ്പ് കാപ്പിയില്ലാതെ ഒരു ദിവസം ആരംഭിക്കാനാവില്ല. എന്നാൽ, ശ്രദ്ധ, ഊർജം, ഉന്മേഷം എന്നിവ വർധിപ്പിക്കാൻ ഈ പാനീയം കുടിക്കാൻ ഒരു നിശ്ചിത സമയം ഉണ്ടോ? രാവിലെ 6.30-നും 8 മണിക്കും ഇടയിലാണോ അതോ 9-നും 11-നും ഇടയിലാണോ കാപ്പി കുടിക്കാൻ ഏറ്റവും ഉചിതമായ സമയം എന്നതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് നോക്കാം.

Advertisment

കിംസ് ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. അനികേത് മുലെ പറയുന്നതനുസരിച്ച്, നമ്മുടെ ശരീരം ഒരു സ്വാഭാവിക താളം അഥവാ സർക്കാഡിയൻ സൈക്കിൾ പിന്തുടരുന്നുണ്ട്. ഇത് നമ്മുടെ ഉണർന്നിരിക്കാനുള്ള കഴിവിനെ നിയന്ത്രിക്കുന്നു.

"ഉറക്കമുണർന്നയുടൻ കോർട്ടിസോൾ ഉയർന്ന അളവിലായിരിക്കും. ഈ സമയത്ത് കാപ്പി കുടിച്ചാൽ, കഫീൻ നല്ല ഗുണം നൽകുന്നില്ല. എന്നാൽ, രാവിലെ കുറച്ച് സമയം കഴിഞ്ഞു കോർട്ടിസോളിന്റെ അളവ് കുറയുമ്പോൾ, മസ്തിഷ്കം കഫീനോട് കൂടുതൽ പ്രതികരിക്കുന്ന നിലയിലേക്ക് മാറും. അതിനാൽ, കാപ്പി കുടിക്കുന്ന സമയം നിങ്ങൾ എത്രത്തോളം ഉണർവോടെയിരിക്കുന്നു എന്നതിൽ ശ്രദ്ധേയമായ വ്യത്യാസം വരുത്തും," അദ്ദേഹം പറഞ്ഞു.

Also Read: 7 ദിവസത്തിൽ വയറും ഇടുപ്പും ഒതുങ്ങും; ഈ 5 കാര്യങ്ങൾ ഇപ്പോൾ തുടങ്ങൂ

Advertisment

ഡോ. മ്യൂളിന്റെ അഭിപ്രായമനുസരിച്ച്, രാവിലെ 6.30-നും 8 മണിക്കും ഇടയിൽ കാപ്പി കുടിക്കുന്നത് ഒരു താൽക്കാലിക ഉത്തേജനം നൽകിയേക്കാം. എങ്കിലും, ഇത് വിറയലോ അല്ലെങ്കിൽ ഉച്ചയ്ക്ക് മുൻപുള്ള സമയങ്ങളിൽ ഒരു ഊർജ നഷ്ടമോ ഉണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. "വളരെ നേരത്തെ, അതായത് പുലർച്ചെ 5 മണിക്ക് മുൻപ്, ഉണരുന്ന ആളുകൾക്ക് ഈ സമയം പ്രയോജനകരമായേക്കാം, എന്നാൽ ഒരു സാധാരണ മുതിർന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും കാര്യക്ഷമമായ സമയമല്ല," ഡോ. മ്യൂൾ പറയുന്നു.

Also Read: കോച്ചിന്റെ സഹായമില്ല, പ്രത്യേക ഡയറ്റുമില്ല; 50 കിലോ കുറച്ച് ഞെട്ടിച്ച് യുവതി

എന്തുകൊണ്ട് 9 നും 11 നും ഇടയിൽ കാപ്പി കുടിക്കണമെന്ന് പറയുന്നത്?

9-നും 11-നും ഇടയിലുള്ള സമയത്ത് കോർട്ടിസോൾ നില സ്വാഭാവികമായി കുറയുമെന്ന് ഡോ.മുലെ പറയുന്നു. "ഈ സമയത്താണ് തലച്ചോറ് കഫീനോട് കൂടുതൽ സംവേദനക്ഷമമാകുന്നത്. ഈ സമയത്ത് ഒരു കപ്പ് കാപ്പി കുടിക്കുന്നത് സ്വാഭാവിക ഉണർവ് ചക്രത്തെ തടസപ്പെടുത്താതെ, സ്ഥിരമായ ഊർജവും, ശ്രദ്ധയും, മികച്ച ഉൽപാദനക്ഷമതയും നൽകുന്നു. കൂടാതെ, പലരും വളരെ നേരത്തെ കാപ്പി കുടിക്കുമ്പോൾ അനുഭവിക്കുന്ന ഉച്ചയ്ക്ക് ശേഷമുള്ള മന്ദതയും ഇത് തടയുന്നു," ഡോ. മുലെ അഭിപ്രായപ്പെട്ടു.

Also Read: മദ്യമോ സിഗരറ്റോ അല്ല, ഈ 'ഒരു കാര്യം' വേഗത്തിൽ നിങ്ങളെ കൊല്ലും; ഡോക്ടറുടെ മുന്നറിയിപ്പ്

കാപ്പി കുടിക്കുമ്പോൾ ആളുകൾ എന്താണ് ശ്രദ്ധിക്കേണ്ടത്?

  • ഉണർന്ന് 2-3 മണിക്കൂറിന് ശേഷം: ഉണർന്ന ഉടൻ കാപ്പി കുടിക്കാതെ, 2 മുതൽ 3 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം കുടിക്കുക.
  • അളവ് നിയന്ത്രിക്കുക: കൂടുതൽ കപ്പ് കാപ്പി കുടിക്കുന്നത് കൂടുതൽ ശ്രദ്ധ നൽകില്ല. ഒരു ദിവസം രണ്ട് കപ്പ് കാപ്പി മതിയാകും.
  • ഒഴിഞ്ഞ വയറ്റിൽ വേണ്ട: ഒഴിഞ്ഞ വയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റിക്കോ മറ്റ് അസ്വസ്ഥതകൾക്കോ കാരണമായേക്കാം.
  • ഉറക്കത്തെ ശ്രദ്ധിക്കുക: വൈകുന്നേരം 3-4 മണിക്ക് ശേഷം കാപ്പി കുടിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടmപ്പെടുത്തിയേക്കാം.
  • ചെറിയ ശീലങ്ങളുമായി ജോടിയാക്കുക: രാവിലെ ധാരാളം വെള്ളം കുടിക്കുക, സന്തുലിതമായ ഭക്ഷണം കഴിക്കുക, സമ്മർദം നിയന്ത്രിക്കുക എന്നീ ശീലങ്ങളും പ്രധാനമാണ്.

കാപ്പി കുടിക്കുന്ന സമയം ക്രമീകരിക്കുന്നതിലൂടെ ആർക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക?

ഉയർന്ന ശ്രദ്ധ ആവശ്യമുള്ള ജോലികൾ ചെയ്യുന്നവർക്കും, ഉച്ചയാകുമ്പോൾ ക്ഷീണം അനുഭവിക്കുന്നവർക്കും ഈ സമയം ക്രമീകരിക്കുന്നത് വളരെയധികം പ്രയോജനം ചെയ്യും. നിങ്ങളുടെ ശരീരത്തിന്റെ താളത്തിനനുസരിച്ച് കഫീൻ ഉപയോഗിക്കുമ്പോൾ ഫലം ശ്രദ്ധേയമായിരിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ദഹനപ്രശ്നങ്ങളെ അകറ്റും, ഉറക്കം കൂട്ടും; രാത്രിയിൽ കുടിക്കാൻ നല്ലത് ഈ 'നാടൻ പാനീയം'

Coffee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: