/indian-express-malayalam/media/media_files/uploads/2021/04/vaccine-stock-issue-many-states-would-not-start-third-phase-on-may-1-489667-FI-1.jpg)
ന്യൂഡല്‍ഹി. കോവിഡ് പ്രതിരോധ വാക്സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം പലര്‍ക്കും കോവിഡ് സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ആരോഗ്യവിദഗ്ധര്‍ ഇത്തരത്തില്‍ രോഗം ബാധിക്കുന്നവരെ പ്രത്യേക കേസുകളായിട്ടാണ് പരിഗണിക്കുന്നത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ അനുസരിച്ച് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രോഗം പിടിപെടുന്നവരുടെ എണ്ണം 0.05 ശതമാനം മാത്രമാണ്.
Also Read: Kerala E Pass Online: ഇ പാസ്: കേരളത്തിൽ അടിയന്തര യാത്രാ പാസ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്ര മാത്രം
ആദ്യ ഡോസ് വാക്സിനെടുത്തതിന് പിന്നാലെ കോവിഡ് പോസിറ്റീവ് ആയാല്‍ രണ്ടാമത്തെ ഡോസ് എടുക്കാന്‍ കഴിയില്ല എന്ന് അര്‍ഥമില്ല. രോഗമുക്തി നേടിയതിന് നാല് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിക്കാം എന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, അസുഖം തീവ്രതയിലെത്തി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞവര്‍ എന്നിവരാണ് ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത്.
#IndiaFightsCorona:
— #IndiaFightsCorona (@COVIDNewsByMIB) May 7, 2021
📍When can I get my 2nd dose of #vaccine if I get infected after the 1st does?
➡️ Have a look to this video👇#Unite2FightCorona@PMOIndia@drharshvardhan@IndiaDST@PrakashJavdekar@MoHFW_INDIA@mygovindia@PIB_India@WHO@ICMRDELHI
Via @IndiaScienceTVpic.twitter.com/E1Dx45rvLg
സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) നിര്‍ദേശ പ്രകാരം രോഗ ലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റൈ പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിന്റെ പ്രവര്‍ത്തനം സ്വീകരിച്ച വ്യക്തിയുടെ ആരോഗ്യം, വൈറസിന്റെ തീവ്രത, വ്യതിയാനം, എന്നിവയെ ആശ്രയിച്ചാണെന്നും സിഡിസി പറയുന്നു.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 3.6 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.