കൊറോണ വൈറസ് (കോവിഡ് 19) പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പലർക്കും സംശയമുള്ളൊരു കാര്യമുണ്ട്. കൊറോണയും പനിയും തമ്മിലുളള വ്യത്യാസമെന്താണ്. കോവിഡ് 19 യും പനിയും പകരുന്നവയാണ്. ചുമ, വിയർപ്പ്, കഫം എന്നിവയിലൂടെ പ്രാഥമികമായി ഇത് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നു.

”കൊറോണ വൈറസും ഫ്ലൂ വൈറസും രണ്ടു കുടുംബത്തിൽപ്പെട്ടവയാണ്. ഫ്ലൂ വൈറസ് എയ്റോസോളിലൂടെയാണ് പടരുന്നത്. വായുവിൽ തങ്ങിനിൽക്കുകയും മറ്റൊരാളിലേക്ക് പകരുകയും ചെയ്യുന്നു. അതേസമയം, കൊറോണ വൈറസ് പരസ്പരം ഇടപഴകുന്നതിലൂടെയാണ് പടരുന്നത്. കൊറോണ വൈറസ് ബാധിച്ച ഒരാൾ സ്പർശിച്ച ഇടങ്ങളിൽ മറ്റൊരാൾ സ്പർശിച്ചാൽ വൈറസ് പകരും” ഗുരുഗ്രാമിലെ പരസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡോ.പി.വെങ്കട്ട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കോവിഡ് 19 വായുവിലൂടെ പകരുന്നില്ല. കോവിഡ് 19 യും പനിയും പകർച്ചവ്യാധിയായ വൈറസുകളാണ്. ഓക്കാനം, ശ്വാസതടസ്സം, ശരീര താപനിലയിലെ വർധനവ് എന്നിവയ്ക്ക് ഇടയാക്കുകയും പിന്നീട് ന്യുമോണിയയിലേക്ക് നയിക്കുകയും ചെയ്യും. പനിയുടെ രോഗലക്ഷണങ്ങൾ മൂന്നു നാലു ദിവസത്തിനുളളിൽ പ്രകടമാകും. എന്നാൽ കൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 2 മുതൽ 14 ദിവസം വരെ വേണ്ടിവന്നേക്കും.

Read Also: CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

ചുമ, ജലദോഷം, പനി, മൂക്കൊലിപ്പ് എന്നിവയാണ് രണ്ടിന്റെയും പൊതുവെയുളള രോഗലക്ഷണങ്ങൾ. സാംപിൾ പരിശോധനയ്ക്കായി അയയ്ക്കുന്നതിൽ മാത്രമാണ് വ്യത്യാസമെന്ന് ഡോ.വെങ്കട്ട് പറയുന്നു. ”വൈറസിലെ ആർഎൻഎ കണ്ടെത്തുന്നതിനായി പിസിആർ ടെസ്റ്റ് നടത്തുന്നു. രണ്ട് വൈറസുകൾക്കും, വ്യത്യസ്ത പിസിആർ പരിശോധനകൾ നടത്തുന്നു. രണ്ട് വൈറസുകളുടെയും ജനിതകമാറ്റം വ്യത്യസ്തമാണ്. ലാബ് ടെസ്റ്റുകൾ വഴി മാത്രമേ ഇത് വേർതിരിച്ചറിയാൻ കഴിയൂ, ക്ലിനിക്കലായി ഇത് അസാധ്യമാണ്” ഡോ.വെങ്കട്ട് പറഞ്ഞു.

തുടക്കത്തിൽ രണ്ടും ഒന്നുപോലെ തോന്നാം. എന്നിരുന്നാലും, അവർ വ്യത്യസ്ത വൈറസ് കുടുംബങ്ങളിൽ പെട്ടവരാണ്. 2019 ൽ മാത്രം കണ്ടെത്തിയ കൊറോണ വൈറസ് അതിനു മുൻപ് മനുഷ്യരിൽ കണ്ടിട്ടില്ല.

പനി കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വരുന്നവയാണ്. പക്ഷേ കൊറോണ വൈറസിനെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ചോ അല്ലാതെയോ വരാം, കാരണം ഇത് ഒരു പുതിയ അണുബാധയാണെന്ന് ഡോ.വെങ്കട്ട് പറയുന്നു.

Read Also: കൊറോണക്കാലത്തെ ഇറ്റലി ജീവിതം

കോവിഡ് 19 ന്റെ ലക്ഷണങ്ങളെയും കാഠിന്യത്തെയും കുറിച്ച് ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും കൂടുതൽ പഠിച്ചുവരികയാണ്. വൈറസ് പടരാതിരിക്കാനുളള മുൻകരുതലുകൾ എടുക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാനാവുക. കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, കൈ ഉപയോഗിച്ച് കണ്ണ്, മൂക്ക്, വായ് എന്നിവ തൊടുന്നത് ഒഴിവാക്കുക, എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ വീട്ടിൽ തന്നെ തുടരുക.

കോവിഡ് 19 ന്റെ ഏക പ്രതിരോധം മറ്റുളളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക, നല്ല ശുചിത്വം പാലിക്കുക എന്നിവയാണ്. പനിയെ പ്രതിരോധിക്കാനുളള ഏറ്റവും മികച്ച മാർഗം ഓരോ വർഷവും ഫ്ലൂ വാക്സിൻ എടുക്കുകയെന്നതാണെന്ന് ഡോ.വെങ്കട്ട് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook