scorecardresearch
Latest News

ഉറങ്ങുന്നതിനും ഉണരുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

സമ്മർദം, വിഷാദം, ഹൈപ്പർടെൻഷൻ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണം ഉറക്കമില്ലായ്മയാണ്

ഉറങ്ങുന്നതിനും ഉണരുന്നതിനും ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?

നല്ല ഉറക്കം നല്ല ആരോഗ്യം നൽകും. ആഹാരം കഴിക്കുന്നതും അല്ലെങ്കിൽ ശ്വസിക്കുന്നതും പോലെ പ്രധാനമാണ് ഉറക്കവും. വേണ്ടത്ര ഉറങ്ങാത്തത് ശരീരത്തിന് ക്ഷീണം തോന്നുക മാത്രമല്ല, ഉൽപ്പാദനക്ഷമത കുറയ്ക്കുകയും ചെയ്യും. എല്ലാ ദിവസവും മതിയായ ഉറക്കം ശരീരഭാരം കുറയ്ക്കാനും, ഓർമ്മശക്തി മെച്ചപ്പെടുത്താനും, ദേഷ്യം കുറയ്ക്കാനും, പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.

സമ്മർദം, വിഷാദം, ഹൈപ്പർടെൻഷൻ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണം ഉറക്കമില്ലായ്മയാണ്. ഉറക്ക കാലയളവിനൊപ്പം ഉറക്കത്തിന്റെ ഗുണനിലവാരവും ഒരുപോലെ പ്രധാനമാണ്. നല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഉറങ്ങാനും ഉണരാനും അനുയോജ്യമായ സമയമുണ്ടോ?. ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

സൂര്യന്റെ അസ്തമയത്തിനും ഉദയത്തിനും അനുസൃതമായി, ഉറങ്ങുന്നതിന് രാത്രി 10 മണിയും ഉണരുന്നതിന് രാവിലെ 6 മണിയുമാണ് അനുയോജ്യമായ സമയം. രാത്രി 8 മുതൽ 12 വരെ ഉറങ്ങുന്നത് മതിയായ ഉറക്കം നൽകുമെന്ന് ചില വിദഗ്ധർ പറയുന്നു. പുലർച്ചെ 2 മണി മുതൽ 4 മണി വരെയുള്ള സമയത്താണ് ഏറ്റവും നല്ല ഉറക്കം കിട്ടുക, അതിനാൽ ഈ സമയത്ത് ഉറങ്ങിയെന്ന് ഉറപ്പാക്കുക. ഈ സമയത്ത് നന്നായി ഉറങ്ങുന്നില്ലെങ്കിൽ, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ ഉറങ്ങാം.

പ്രായം അനുസരിച്ച് ഉറക്ക സമയത്തിലും മാറ്റമുണ്ട്. 18 വയസിനു താഴെയുള്ളവർക്ക് 7-8 മണിക്കൂർ ഉറക്കം വേണം. ഇവർക്ക് നല്ല ആരോഗ്യത്തിന് 6-7 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം ആവശ്യമാണ്. 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞത് 7 മണിക്കൂർ ഉറക്കം വേണം.

രാത്രിയിൽ ഉറങ്ങുന്നതിനുള്ള അനുയോജ്യമായ സമയം കണക്കാക്കാൻ രാവിലെ ഉണരുന്ന സമയം നോക്കുക. അതായത്, രാവിലെ 6 മണിക്ക് ഉണരുന്ന ആളാണെങ്കിൽ രാത്രി 11 മണിക്കു മുൻപായി ഉറങ്ങാൻ ശ്രമിക്കുക. അതിലൂടെ മുതിർന്നവർക്ക് നിർദേശിക്കുന്ന 7 മണിക്കൂർ ഉറക്കം ലഭിക്കും.

രാത്രി ഏറെ വൈകി ഉണർന്നിരിക്കുന്നത് മാനസിക പ്രശ്‌നങ്ങൾക്ക് ഇടയാക്കാം. വിഷാദം, സീസണൽ അഫക്റ്റീവ് ഡിസോർഡർ (എസ്എഡി) തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും. രാത്രി 12 മണിക്കുശേഷം ഉണർന്നിരിക്കുന്നത് ഒഴിവാക്കുക. മതിയായ ഉറക്കം കിട്ടാത്തത് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം, വിഷാദം തുടങ്ങി പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Whats the best time to sleep and wake up