scorecardresearch

വണ്ണം കുറയ്ക്കണോ? പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂവെന്ന് എൻഡോക്രൈനോളജിസ്റ്റ്

വണ്ണം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ടെങ്കിലും, അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് വിദഗ്ധർ പറയുന്നു

വണ്ണം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ടെങ്കിലും, അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
Breakfast

Image Source: Freepik

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും നേരിടുന്ന പ്രധാന വെല്ലുവിളി പ്രഭാതഭക്ഷണത്തിൽ എന്ത് ഉൾപ്പെടുത്തണം എന്നതാണ്. ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കരുതപ്പെടുന്ന പ്രഭാത ഭക്ഷണം, നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെയും അന്നത്തെ ഊർജനിലയെയും സ്വാധീനിക്കുന്നു. വണ്ണം കുറയ്ക്കാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം പലർക്കുമുണ്ടെങ്കിലും, അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്ന് വിദഗ്ധർ പറയുന്നു.

Advertisment

Also Read: ഈ ഒരു ഭക്ഷണ തെറ്റ് കരൾ കാൻസറിലേക്ക് നയിച്ചേക്കാം; സർജന്റെ മുന്നറിയിപ്പ്

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രഭാതഭക്ഷണം എങ്ങനെയുള്ളതായിരിക്കണമെന്ന് വിശദീകരിക്കുകയാണ് ന്യൂജഴ്‌സിയിൽ നിന്നുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ.അലീസിയ റോണൽട്ട്.

Advertisment

ധാന്യങ്ങൾക്ക് പകരം പ്രോട്ടീൻ

നമ്മുടെ പ്രഭാതഭക്ഷണത്തിൽ സാധാരണയായി കാർബോഹൈഡ്രേറ്റുകളാണ് (അരിഭക്ഷണം, ഗോതമ്പ് തുടങ്ങിയവ) കൂടുതൽ ഉണ്ടാകാറുള്ളത്. എന്നാൽ ഇതിന് പകരം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോ.അലീസിയ ചൂണ്ടിക്കാട്ടുന്നു. ധാന്യങ്ങൾ അടങ്ങിയ പ്രഭാത ഭക്ഷണത്തിനു പകരം മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർക്ക് അടുത്ത 36 മണിക്കൂർ നേരത്തേക്ക് വിശപ്പ് കുറവായിരിക്കുമെന്നും, ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

Also Read: ഹൃദയാഘാതത്തിന് മിനിറ്റുകൾക്ക് മുമ്പ് ലക്ഷണങ്ങൾ ഉണ്ടാകുമോ? ഒറ്റയ്ക്കാണെങ്കിൽ സഹായത്തിനായി വിളിക്കാൻ സമയം ലഭിക്കുമോ?

എന്തൊക്കെ ഉൾപ്പെടുത്താം?

പ്രോട്ടീന്റെ ഏറ്റവും ലളിതവും മികച്ചതുമായ സ്രോതസാണ് മുട്ട. എന്നാൽ മുട്ട മാത്രം കഴിച്ച് പ്രോട്ടീൻ ആവശ്യകത നിറവേറ്റുക എന്നത് എല്ലാവർക്കും പ്രായോഗികമായെന്ന് വരില്ല. ഏകദേശം 30 ഗ്രാം പ്രോട്ടീൻ ലഭിക്കാൻ ഒരാൾ അഞ്ച് മുഴുവൻ മുട്ടകളോ അല്ലെങ്കിൽ രണ്ട് മുഴുവൻ മുട്ടയും മൂന്ന് മുട്ടയുടെ വെള്ളയും കഴിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ വൈവിധ്യം കൊണ്ടുവരാൻ ഡോക്ടർ നിർദേശിച്ചു.

Also Read: ദിവസവും 6 മണിക്കൂർ മാത്രം ഉറങ്ങിയാൽ തലച്ചോറിന് എന്ത് സംഭവിക്കും?

മുട്ട: രണ്ട് മുട്ടകൾ ദിവസവും ഉൾപ്പെടുത്താം.

തൈര്: ഒരു കപ്പ് ഗ്രീക്ക് യോഗർട്ട് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്.

കോട്ടേജ് ചീസ് (പനീർ): പനീർ വിഭവങ്ങളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

നാരുകൾ: പ്രോട്ടീനോടൊപ്പം പച്ചക്കറികൾ കൂടി ചേർക്കുന്നത് ദഹനം സുഗമമാക്കാനും ദീർഘനേരം വിശപ്പില്ലാതെ ഇരിക്കാനും സഹായിക്കും.

നമ്മുടെ ഭക്ഷണശീലത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ ഫലങ്ങൾ നൽകും. പ്രഭാത ഭക്ഷണം വെറുമൊരു ചടങ്ങായി കാണാതെ, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന രീതിയിൽ ക്രമീകരിച്ചാൽ അമിതവണ്ണത്തെ എളുപ്പത്തിൽ പ്രതിരോധിക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: രാവിലെയുള്ള ചായയും ബിസ്ക്കറ്റും; വയറിന്റെ ആരോഗ്യം നശിപ്പിക്കുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: