scorecardresearch

Latest News

ക്രമരഹിതമായ ആർത്തവത്തിന് ചെയ്യേണ്ട 5 കാര്യങ്ങൾ

നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക

ക്രമരഹിതമായ ആർത്തവം സാധാരണമായിരിക്കാം, എന്നാൽ ഈ പ്രശ്നം അവഗണിക്കുന്നതിനുപകരം, അതിന്റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യേണ്ടത് അത്യാവശ്യമാണ്.

“ക്രമരഹിതമായ ആർത്തവം സാധാരണമല്ല. ക്രമരഹിതമായ ആർത്തവം നല്ലതാണെന്നും വിവാഹത്തിന് ശേഷമോ കാലക്രമേണയോ തനിയെ സുഖം പ്രാപിക്കുമെന്നും പറയുന്ന ഉപദേശങ്ങൾക്ക് ചെവി കൊടുക്കരുത്. ഇന്ന് 10ൽ 6 സ്ത്രീകളും പിസിഒഡി പോലുള്ള പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത് ഹോർമോൺ തകരാറുകളുടെ ഫലമാണ്. ഈസ്ട്രജൻ, പ്രൊജസ്ട്രോൺ തുടങ്ങിയ ഹോർമോണുകൾ ആർത്തവത്തിന്റെ സാധാരണ രീതിയെ തടസ്സപ്പെടുത്തും. ഇത് പല ജീവിതശൈലി പ്രശ്നങ്ങൾ മൂലമാകാം,” ന്യൂട്രീഷ്യനിസ്റ്റ് നിധി.എസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

ക്രമരഹിതമായ ആർത്തവം ചില ജീവിതശൈലി ശീലങ്ങളുടെ ഫലമായി ഉണ്ടാകാം.

  • മോശം ഭക്ഷണശീലങ്ങൾ
  • തെറ്റായ ഉറക്കചക്രം
  • ഉയർന്ന സമ്മർദം
  • സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം
  • ചില മരുന്നുകൾ

ക്രമരഹിതമായ ആർത്തവത്തിന് എന്തുചെയ്യണം?

  • ഗൈനക്കോളജിസ്റ്റിനെ സന്ദർശിച്ച് ആവശ്യമായ പരിശോധന നടത്തുക
  • സമ്മർദം കുറയ്ക്കാനോ വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ അത് കൈകാര്യം ചെയ്യാനോ ശ്രമിക്കുക
  • നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക
  • സുഖമായി ഉറങ്ങുക.നേരത്തെ ഉണരാനും നേരത്തെ ഉറങ്ങാനും ശ്രമിക്കുക.
  • സൂര്യൻ അസ്തമിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത് നല്ല ദഹനത്തിന് കാരണമാകുന്നു. അതിനാൽ രാത്രി 7 മണിക്ക് തന്നെ അത്താഴം പൂർത്തിയാക്കാൻ ശ്രദ്ധിക്കുക

Read More: ക്രമരഹിതമായ ആർത്തവമാണോ പ്രശ്നം? ഈ പാനീയം കുടിക്കൂ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What to do if you are missing your periods regularly