scorecardresearch

ടൈപ്പ് 1 പ്രമേഹം: രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ സൂചിപ്പിക്കുന്നത് എന്ത്?

ശരീരം സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാൽ, ഓരോ റീഡിങ്ങും എന്താണ് സൂചിപ്പിക്കുന്നതെന്നും എപ്പോഴാണ് അതൊരു പ്രശ്നമാകാൻ സാധ്യതയുള്ളതെന്നും മനസിലാക്കുന്നത് വലിയ മാറ്റമുണ്ടാക്കും

ശരീരം സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാൽ, ഓരോ റീഡിങ്ങും എന്താണ് സൂചിപ്പിക്കുന്നതെന്നും എപ്പോഴാണ് അതൊരു പ്രശ്നമാകാൻ സാധ്യതയുള്ളതെന്നും മനസിലാക്കുന്നത് വലിയ മാറ്റമുണ്ടാക്കും

author-image
Health Desk
New Update
Blood Sugar Reading

Image Source: Freepik

ടൈപ്പ് 1 പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിക്കുക എന്നത്. ശരീരം സ്വന്തമായി ഇൻസുലിൻ ഉത്പാദിപ്പിക്കാത്തതിനാൽ, ഓരോ റീഡിങ്ങും എന്താണ് സൂചിപ്പിക്കുന്നതെന്നും എപ്പോഴാണ് അതൊരു പ്രശ്നമാകാൻ സാധ്യതയുള്ളതെന്നും മനസിലാക്കുന്നത് വലിയ മാറ്റമുണ്ടാക്കും. 

Advertisment

രക്തത്തിലെ പഞ്ചസാരയുടെ അളവ് വിലയിരുത്തുക എന്നത് എല്ലായ്പ്പോഴും ലളിതമായ കാര്യമല്ല. പ്രായം, ശാരീരിക അധ്വാനം, ഭക്ഷണം കഴിച്ച സമയം എന്നിവയെ അടിസ്ഥാനമാക്കി കൂടുതൽ, കുറവ് എന്നിവയുടെ മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരിക്കും. കണ്ടിന്യൂവസ് ഗ്ലൂക്കോസ് മോണിറ്ററുകളും ഗ്ലൂക്കോമീറ്ററുകളും ഇന്ന് പരിശോധനകൾ എളുപ്പമാക്കിയിട്ടുണ്ടെങ്കിലും, പലർക്കും റീഡിങ്ങുകളിലെ മാറ്റങ്ങൾ മനസിലാക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്.

ഈ റീഡിങ്ങുകൾ എങ്ങനെ വിലയിരുത്തണമെന്നും ആരോഗ്യകരമായ ഗ്ലൂക്കോസ് നില നിലനിർത്താൻ ഏതൊക്കെ ഘട്ടങ്ങൾ സഹായിക്കുമെന്നും കൂടുതൽ വ്യക്തമായി മനസിലാക്കാൻ ഒരു വിദഗ്ധനോട് സംസാരിക്കാം.

Also Read: വെജിറ്റേറിയനിലേക്ക് മാറിയ ആദ്യ വർഷം കഠിനമായിരുന്നു, ശരീരഭാരം ഒരുപാട് കൂടി: ഭൂമി പട്നേക്കറുടെ വെളിപ്പെടുത്തൽ

ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ പരിധികൾ ഏതൊക്കെയാണ്?

“ടൈപ്പ് 1 പ്രമേഹമുള്ളവർക്ക്, ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി 80-130 mg/dL ആണ്, ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് 180 mg/dL ൽ കൂടരുത്, ഉറക്കസമയം ഏകദേശം 100-140 mg/dL വരെ ഉയരും,” ഹെൽത്ത് പെപ്പറിലെ സർട്ടിഫൈഡ് ഡയബറ്റിസ് എഡ്യൂക്കേറ്ററായ കനിക മൽഹോത്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'ഉറങ്ങുന്നതിന് മുമ്പ് അൽപ്പം ഉയർന്ന അളവ് നിലനിർത്തുന്നത് രാത്രിയിലെ ഹൈപ്പോഗ്ലൈസീമിയ തടയാൻ സഹായിക്കുന്നു, അതേസമയം ഭക്ഷണത്തിനു ശേഷമുള്ള ലക്ഷ്യങ്ങൾ ദീർഘകാല സങ്കീർണതകൾ കുറയ്ക്കുന്നു. പതിവ് ട്രാക്കിംഗ് സുരക്ഷയ്ക്കും കർശന നിയന്ത്രണത്തിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കാൻ സഹായിക്കുന്നു,'" അവർ പറഞ്ഞു.

Also Read: 3 മാസത്തിനുള്ളിൽ 20 കിലോ കുറയ്ക്കണോ? ഫിറ്റ്‌നസ് ട്രെയിനറുടെ 10 നിയമങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ, ആളുകൾ അവഗണിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?

"ഭക്ഷണം ഒഴിവാക്കുന്നതോ വൈകി കഴിക്കുന്നതോ ആയ രീതി ഇന്ത്യൻ ശീലങ്ങളിൽ സാധാരണമാണ്, ഇത് ഇൻസുലിന്റെ അളവ് ഭക്ഷണത്തിന് അനുസൃതമല്ലാതെ വരാൻ കാരണമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ കൂടുന്നതിനോ കുറയുന്നതിനോ ഇടയാക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ് കൃത്യമായി കണക്കാക്കാത്തത് ഇൻസുലിൻ ഡോസ് തെറ്റാൻ കാരണമാകും. മിക്ക ആളുകളും കാർബോഹൈഡ്രേറ്റിന്റെ അളവ് കണക്കാക്കുന്നതിൽ ഏകദേശം 20% എങ്കിലും തെറ്റ് വരുത്താറുണ്ട്, ഈ പിശക് നേരിട്ട് രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങളിലേക്ക് നയിക്കുന്നു."

ഇന്നത്തെ കാലത്ത് വ്യാപകമായി കണ്ടുവരുന്ന മാനസിക സമ്മർദവും ഉറക്കമില്ലായ്മയും കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുകയും അതുവഴി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്യുന്നു. "ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥ നിർജലീകരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ സാന്ദ്രത കൂടാനും ഇൻസുലിൻ ആഗിരണം കുറയ്ക്കാനും കാരണമാകുന്നു. കൂടാതെ, ഉയർന്ന താപനിലയിൽ സൂക്ഷിക്കുന്നതോ കുത്തിവയ്ക്കുന്നതോ ആയ ഇൻസുലിന്റെ ഫലപ്രാപ്തി നഷ്ടപ്പെട്ടേക്കാം," മൽഹോത്ര വിശദീകരിച്ചു.

അന്നജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവയോടൊപ്പം പരിപ്പ് വർഗ്ഗങ്ങളോ, തൈരോ, അണ്ടിപ്പരിപ്പുകളോ ഉൾപ്പെടുത്തുക. ഇത് രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും. കൃത്യമായ ഇടവേളകളിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇൻസുലിൻ എപ്പോഴും തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാനും അമിതമായ ചൂടേൽക്കാതെ സംരക്ഷിക്കാനും ശ്രദ്ധിക്കുക. സ്ട്രെസ് കുറയ്ക്കാനുള്ള വ്യായാമങ്ങളോ ദിനചര്യകളോ ശീലിക്കുന്നത് പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിൽ നിന്നോ ഗ്ലൂക്കോമീറ്ററിൽ നിന്നോ ഉള്ള ഡാറ്റ ഉപയോഗിച്ച് ട്രെൻഡുകൾ തിരിച്ചറിയാൻ ഒരാൾക്ക് എങ്ങനെ ഫലപ്രദമായി കഴിയും?

"പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന സി.ജി.എം പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നമുക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സാധിക്കും. വ്യായാമം ചെയ്യുമ്പോഴോ ചോറ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ പഞ്ചസാരയുടെ അളവ് എങ്ങനെ മാറുന്നു എന്ന് ഈ ഡാറ്റയിലൂടെ തിരിച്ചറിയാം. ഇത്തരം യഥാർത്ഥ വിവരങ്ങൾ ഡോക്ടർമാരുമായി ചർച്ച ചെയ്യുന്നത് ഇൻസുലിൻ അളവിൽ സുരക്ഷിതമായ മാറ്റങ്ങൾ വരുത്താനും ദൈനംദിന തീരുമാനങ്ങൾ കൂടുതൽ കൃത്യമാക്കാനും സഹായിക്കും," അവർ പറഞ്ഞു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: