/indian-express-malayalam/media/media_files/2025/12/22/thamannah-2025-12-22-14-43-40.jpg)
തമന്ന ഭാട്ടിയ
തെന്നിന്ത്യൻ സിനിമാ ലോകത്തെ മിന്നും താരമാണ് തമന്ന ഭാട്ടിയ. പ്രായം മുപ്പതുകളിൽ എത്തിയെങ്കിലും, തന്റെ ചടുലമായ നൃത്തച്ചുവടുകളിലൂടെയും തിളങ്ങുന്ന ചർമ്മത്തിലൂടെയും ഇന്നും ആരാധകരെ വിസ്മയിപ്പിക്കുകയാണ് താരം. കഠിനമായ വർക്കൗട്ടുകൾക്കൊപ്പം തമന്ന പിന്തുടരുന്ന ലളിതമായ ഭക്ഷണക്രമമാണ് ഈ 'യൗവന'ത്തിന് പിന്നിലെ രഹസ്യം.
തമന്നയെ സംബന്ധിച്ചിടത്തോളം ഫിറ്റ്‌നസ് എന്നത് പട്ടിണി കിടക്കലല്ല, മറിച്ച് ചിട്ടയായ ഭക്ഷണക്രമവും മുടങ്ങാത്ത വ്യായാമവുമാണ്. 36-ാം വയസിലും താരത്തിന്റെ ഈ തിളക്കത്തിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല.
Also Read: കൊളസ്ട്രോൾ പരിശോധന ഏത് പ്രായത്തിൽ തുടങ്ങണം?
ബ്രേക്ക്ഫാസ്റ്റിലെ താരം 'അവൽ'
ശരീരഭാരം കുറയ്ക്കാനും ഊർജസ്വലത നിലനിർത്താനും തമന്ന ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അവൽ ആണ്. ലളിതമായ രീതിയിൽ തയ്യാറാക്കിയ അവൽ ഉപ്പുമാവിൽ മുളപ്പിച്ച ധാന്യങ്ങൾ കൂടി ചേർത്താണ് താരം കഴിക്കുന്നത്. അവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് സഹായിക്കുകയും ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുളപ്പിച്ച ധാന്യങ്ങൾ കൂടി ചേരുമ്പോൾ പോഷകഗുണം കൂടുന്നു.
Also Read: ഒരു മാസം ദിവസവും 2 സിഗരറ്റ് വലിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
ഭക്ഷണത്തിലെ നിയന്ത്രണങ്ങൾ
തനിക്ക് ഗ്ലൂറ്റൻ, ഡയറി ഉൽപ്പന്നങ്ങൾ എന്നിവയോട് അലർജിയുണ്ടെന്ന് തമന്ന മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവ ഒഴിവാക്കിയത് തന്റെ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും ആരോഗ്യത്തിനും വലിയ മാറ്റമുണ്ടാക്കിയെന്ന് താരം പറയുന്നു. പുറത്തുനിന്നുള്ള ജങ്ക് ഫുഡുകൾ ഒഴിവാക്കി ലളിതമായ ഇന്ത്യൻ വിഭവങ്ങൾക്കാണ് തമന്ന മുൻഗണന നൽകുന്നത്. കുറഞ്ഞ എണ്ണയും മസാലയും ചേർത്ത ഭക്ഷണമാണ് താരം ഇഷ്ടപ്പെടുന്നത്.
കഠിനമായ വ്യായാമം
പുലർച്ചെ 4.30-ന് എഴുന്നേറ്റ് തമന്ന തന്റെ വർക്കൗട്ട് ആരംഭിക്കും. ഷൂട്ടിങ് തിരക്കുകൾക്കിടയിലും വ്യായാമം മുടക്കാറില്ല. വെയിറ്റ് ട്രെയിനിങ്, കാർഡിയോ വ്യായാമങ്ങൾ എന്നിവയ്‌ക്കൊപ്പം മനസിന്റെ സമാധാനത്തിനായി യോഗയും താരം ശീലിക്കുന്നുണ്ട്. ശരീരത്തിന്റെ വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാനുള്ള മികച്ച വ്യായാമമായാണ് തമന്ന നൃത്തത്തെ കാണുന്നത്.
Also Read: മാതളനാരങ്ങയോ ബീറ്റ്റൂട്ടോ? ബിപി കുറയ്ക്കാൻ ഏത് ജ്യൂസാണ് നല്ലത്?
വെള്ളം കുടിക്കാൻ മറക്കാറില്ല
ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുമെന്ന് തമന്ന വിശ്വസിക്കുന്നു. വിശപ്പ് അനുഭവപ്പെടുമ്പോൾ ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നാണ് താരത്തിന്റെ പക്ഷം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us