scorecardresearch

14 ദിവസത്തേക്ക് പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

തലവേദന, അമിതമായ ക്ഷീണം, ദേഷ്യം, ഏകാഗ്രതക്കുറവ്, മധുരം കഴിക്കാനുള്ള കടുത്ത ആഗ്രഹം എന്നിവ അനുഭവപ്പെട്ടേക്കാം

തലവേദന, അമിതമായ ക്ഷീണം, ദേഷ്യം, ഏകാഗ്രതക്കുറവ്, മധുരം കഴിക്കാനുള്ള കടുത്ത ആഗ്രഹം എന്നിവ അനുഭവപ്പെട്ടേക്കാം

author-image
Health Desk
New Update
Sugar

Image Source: Freepik

നമ്മുടെ നിത്യജീവിതത്തിലെ വില്ലനായ പഞ്ചസാര വെറും 14 ദിവസത്തേക്ക് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുക? ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പരിശീലനം നേടിയ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേത്തി പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

Advertisment

കഠിനമായ ഡയറ്റിങ്ങോ പട്ടിണിയോ ഇല്ലാതെ തന്നെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ രണ്ടാഴ്ച പഞ്ചസാര ഒഴിവാക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. പഞ്ചസാര ഒഴിവാക്കുന്ന ആദ്യത്തെ കുറച്ചു ദിവസങ്ങൾ കുറച്ച് പ്രയാസകരമായിരിക്കും.

Also Read: അറിയാതെ പോകുന്ന രോഗങ്ങൾ; 2026 ൽ ഇന്ത്യക്കാർ ശ്രദ്ധിക്കേണ്ട 5 ആരോഗ്യ കാര്യങ്ങൾ

തലവേദന, അമിതമായ ക്ഷീണം, ദേഷ്യം, ഏകാഗ്രതക്കുറവ്, മധുരം കഴിക്കാനുള്ള കടുത്ത ആഗ്രഹം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് ശരീരത്തിന്റെ 'വിത്ത്ഡ്രോവൽ സിംപ്റ്റംസ്' അല്ലെന്നും, മറിച്ച് പഞ്ചസാരയോട് ശീലിച്ച തലച്ചോറിലെ റിവാർഡ് സിസ്റ്റം സ്വയം പുനക്രമീകരിക്കുന്നതാണെന്നും ഡോക്ടർ വ്യക്തമാക്കി.

രണ്ടാഴ്ച കൊണ്ട് സംഭവിക്കുന്ന മാറ്റങ്ങൾ

ഊർജസ്വലത വർധിക്കുന്നു: മധുരം കഴിക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന എനർജി ബൂസ്റ്റും പിന്നീട് അനുഭവപ്പെടുന്ന തളർച്ചയും ഇല്ലാതാകുന്നു. പകരം ദിവസം മുഴുവൻ സുസ്ഥിരമായ ഊർജം നിലനിൽക്കും.

വയറിലെ അസ്വസ്ഥതകൾ കുറയുന്നു: പഞ്ചസാര ഒഴിവാക്കുന്നത് വയർ വീർക്കുന്ന അവസ്ഥ കുറയ്ക്കാൻ സഹായിക്കും.

Also Read: ഭക്ഷണമല്ല, നിങ്ങളുടെ ശീലങ്ങളാണ് പ്രശ്നം; ആരോഗ്യത്തെ നശിപ്പിക്കുന്ന 7 മോശം ശീലങ്ങൾ

കരളിന്റെ ആരോഗ്യം: കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മികച്ച ഉറക്കം: പഞ്ചസാര കുറയ്ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കും.

രുചി വ്യത്യാസം: രണ്ടാഴ്ച കഴിയുന്നതോടെ നിങ്ങളുടെ നാവിലെ രുചി മുകുളങ്ങൾ മാറുകയും ഭക്ഷണങ്ങളിലെ സ്വാഭാവിക മധുരം തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും.

Also Read: ഏഴ് ദിവസം കൊണ്ട് ഫാറ്റി ലിവർ അകറ്റാം; കരൾ ശുദ്ധീകരിക്കാൻ ഒരു അദ്ഭുത പാനീയം

ഇത് കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുന്ന കീറ്റോ ഡയറ്റോ അല്ലെങ്കിൽ പഴങ്ങൾ ഉപേക്ഷിക്കുന്ന രീതിയോ അല്ല. മറിച്ച്, ചായയിലെ പഞ്ചസാര, ശീതളപാനീയങ്ങൾ, പാക്കറ്റ് ഭക്ഷണങ്ങൾ (പ്രത്യേകിച്ച് ഫ്ലേവർഡ് തൈര്, സെറിയൽസ്, സോസുകൾ) എന്നിവയിൽ ഒളിഞ്ഞിരിക്കുന്ന അധിക പഞ്ചസാര ഒഴിവാക്കുക എന്നതാണ് ലക്ഷ്യം.

ശരീരഭാരം കുറയുന്നതിനേക്കാൾ ഉപരിയായി, ശരീരത്തിന്റെ ഉൾഘടനയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ഈ 14 ദിവസത്തെ പരീക്ഷണം വഴി സാധിക്കുമെന്ന് ഡോ.സൗരഭ് സേത്തി പറഞ്ഞു. ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നുന്നവർക്കും, എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവർക്കും ഈ മാറ്റം ഗുണകരമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഹൃദയാഘാതം തുടങ്ങുന്നത് ഹൃദയത്തിലല്ല; ആദ്യം പരിഹരിക്കേണ്ടത് ഈ പ്രശ്നമെന്ന് കാർഡിയോളജിസ്റ്റ്

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: