scorecardresearch

മരുന്നും വ്യായാമവും മാത്രം പോരാ; പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

ഭക്ഷണക്രമം പാലിക്കാതെ മരുന്നിലും വ്യായാമത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

ഭക്ഷണക്രമം പാലിക്കാതെ മരുന്നിലും വ്യായാമത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

author-image
Health Desk
New Update
Diabetes Foods

Source: Freepik

പ്രമേഹ രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിക്കേണ്ടി വരുന്നു എന്നതാണ്. കൃത്യമായി മരുന്ന് കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ടല്ലോ, പിന്നെന്തിന് ഭക്ഷണത്തിൽ ഇത്രയധികം നിയന്ത്രണം ഏർപ്പെടുത്തണം എന്ന് ചിന്തിക്കുന്നവർ ഏറെയാണ്. എന്നാൽ, ഭക്ഷണക്രമം പാലിക്കാതെ മരുന്നിലും വ്യായാമത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisment

ഭക്ഷണനിയന്ത്രണം ഇല്ലാതെ വ്യായാമം ഫലം നൽകുമോ? 

താനെയിലെ കിംസ് ഹോസ്പിറ്റൽസ് ഡയബറ്റോളജി വിഭാഗം മേധാവി ഡോ.വിജയ് നേഗലൂർ പറയുന്നത് അനുസരിച്ച്, വ്യായാമം ഇൻസുലിൻ കാര്യക്ഷമത വർധിപ്പിക്കുമെങ്കിലും അമിതമായ ഭക്ഷണത്തിലൂടെയോ മധുരപലഹാരങ്ങളിലൂടെയോ ഉണ്ടാകുന്ന പെട്ടെന്നുള്ള ഷുഗർ സ്പൈക്കുകൾ നിയന്ത്രിക്കാൻ അതിന് കഴിയില്ല. വ്യായാമത്തിന്റെ ഗുണഫലം ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കുകയുള്ളൂ. അതിനാൽ, അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പാൻക്രിയാസിന് ഇരട്ടി ജോലിഭാരം ഉണ്ടാക്കുകയും കാലക്രമേണ മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ഭക്ഷണം കഴിച്ചതിനു ശേഷമുള്ള വായ്‌നാറ്റം അകറ്റാം, ഇവയിലൊന്ന് എടുത്ത് ചവയ്ക്കൂ

മരുന്നുകൾക്ക് പരിധിയുണ്ട്

മരുന്നുകൾ ഇൻസുലിൻ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ശരീരത്തെ സഹായിക്കുമെങ്കിലും, പെട്ടെന്നുണ്ടാകുന്ന ഷുഗർ സ്പൈക്കുകളെ നേരിടാൻ അവയ്ക്ക് പരിമിതികളുണ്ട്. വ്യായാമം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെങ്കിലും ഇതിന്റെ പ്രഭാവം കുറച്ച് മണിക്കൂറുകൾ മാത്രമേ നീണ്ടുനിൽക്കൂ.

നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുമ്പോൾ ശരീരം സന്തുലിതാവസ്ഥ നിലനിർത്താൻ പ്രയാസപ്പെടുന്നു. ഇത് ഫാസ്റ്റിങ് ഷുഗർ, ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ എന്നിവ വർധിപ്പിക്കുകയും ഒടുവിൽ ഡോസ് കൂടുതലുള്ള മരുന്നുകൾ കഴിക്കേണ്ട സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

Also Read: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ

ഭക്ഷണ നിയന്ത്രണം അവഗണിച്ചാലുള്ള ദീർഘകാല പ്രത്യാഘാതങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം കൂടുകയും കുറയുകയും ചെയ്യുന്നത് ശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. നാഡീസംബന്ധമായ തകരാറുകൾ, വൃക്കരോഗങ്ങൾ, കരളിലെ കൊഴുപ്പ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാൻ പ്രയാസമാവുകയും കൊളസ്ട്രോൾ നില ഉയരുകയും ചെയ്യുന്നു. അമിതമായ ക്ഷീണം, തലച്ചോറിലെ മന്ദത, മുറിവുകൾ ഉണങ്ങാൻ താമസം, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം.

വ്യായാമം ചെയ്യുന്നവർക്കും ഭക്ഷണക്രമത്തിൽ ശ്രദ്ധ നൽകുന്നതുകൊണ്ട് ഗുണങ്ങളുണ്ടോ?

ഉണ്ട്. സമീകൃത ആഹാരം കഴിക്കുന്നത് മരുന്നുകൾ കൂടുതൽ ഫലപ്രദമാകാൻ സഹായിക്കും, ദിവസം മുഴുവൻ ഊർജനില നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും ഇത് സഹായിക്കുന്നു.

Also Read: വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?

"സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുക, ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ ചെറിയ മാറ്റങ്ങൾ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും. ഇത് വ്യായാമത്തിന്റെ ഗുണഫലങ്ങൾ വർധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കൂടുതൽ ഫലപ്രദമായി ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു," ഡോ.നെഗലൂർ പറഞ്ഞു.

ആഹാരകാര്യത്തിൽ വലിയ നിയന്ത്രണങ്ങളില്ലാതെ കഴിക്കുന്ന സ്വഭാവമുള്ളവരാണെങ്കിൽ  എന്താണ് ശ്രദ്ധിക്കേണ്ടത്?

"ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതിനേക്കാൾ പ്രധാനം ഓരോ തവണയും കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിൽ ശ്രദ്ധ പുലർത്തുക എന്നതാണ്. ഭക്ഷണക്രമം മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും, ഭക്ഷണപ്പൊതികളിലെ ലേബലുകൾ വായിക്കുന്നതും, പഞ്ചസാര അടങ്ങിയ അധിക വിഭവങ്ങൾ പരിമിതപ്പെടുത്തുന്നതും വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ഓരോ ദിവസവും നടത്തുന്ന ഇത്തരം ചെറിയ ശ്രദ്ധാപൂർവ്വമായ തിരഞ്ഞെടുപ്പുകൾ പോലും പ്രമേഹം മൂലമുള്ള ദീർഘകാല സങ്കീർണതകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും പ്രമേഹ നിയന്ത്രണം എളുപ്പമാക്കാനും സഹായിക്കും," ഡോ. നെഗലൂർ പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം

Health Tips Diabetes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: