scorecardresearch

ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച് ജ്യൂസ് ഉന്മേഷം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്?

വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച് ജ്യൂസ് ഉന്മേഷം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്?

author-image
Health Desk
New Update
Orange Juice, health

Image Source: Freepik

രാവിലെ ഒരു ഗ്ലാസ് തണുത്ത ഓറഞ്ച് ജ്യൂസ് കുടിച്ചുകൊണ്ട് ദിവസം തുടങ്ങാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച് ജ്യൂസ് ഉന്മേഷം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇത് ദിവസവും കുടിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്? സി.കെ.ബിർള ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ദീപി ശർമ്മ ഇതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നു.

Advertisment

ഓറഞ്ച് ജ്യൂസിന്റെ ഗുണങ്ങൾ

വൈറ്റമിൻ സി കൂടാതെ ഫ്ലവനോയ്ഡുകൾ, ഹെസ്പെരിഡിൻ, കരോട്ടിനോയിഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഓറഞ്ച് ജ്യൂസ്. ഇത് കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഇതിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. സസ്യഭക്ഷണം കഴിക്കുന്നവരിൽ അയൺ ആഗിരണം ചെയ്യാൻ വൈറ്റമിൻ സി സഹായിക്കുന്നു. ഇത് വിളർച്ച തടയാൻ നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉന്മേഷം നൽകാനും ഇത് സഹായിക്കുന്നു.

Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

ശ്രദ്ധിക്കേണ്ട ദോഷവശങ്ങൾ

ഗുണങ്ങൾ ഉണ്ടെങ്കിലും ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴമായി കഴിക്കുമ്പോൾ ലഭിക്കുന്ന ഫൈബർ ജ്യൂസ് അടിക്കുമ്പോൾ നഷ്ടപ്പെടുന്നു. ഇത് ദഹനത്തെ ബാധിക്കാം. കൃത്രിമ മധുരം ചേർത്തില്ലെങ്കിൽ പോലും ഓറഞ്ചിലെ സ്വാഭാവിക പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസ് അളവ് വേഗത്തിൽ വർദ്ധിപ്പിക്കാൻ കാരണമാകും. അസിഡിറ്റി പ്രശ്നമുള്ളവർക്ക് ഓറഞ്ച് ജ്യൂസ് നെഞ്ചെരിച്ചിലും വയറിൽ അസ്വസ്ഥതയും ഉണ്ടാക്കിയേക്കാം. ജ്യൂസിലെ അസിഡിറ്റിയും പഞ്ചസാരയും പല്ലിന്റെ ഇനാമലിനെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.

Also Read: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

എപ്പോൾ കുടിക്കണം? എത്ര കുടിക്കണം?

ഒരു ദിവസം 100 മുതൽ 150 മില്ലി ലിറ്റർ (ഏകദേശം ഒരു ചെറിയ ഗ്ലാസ്) വരെ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതാണ് ഉചിതം. പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പഞ്ചസാര പെട്ടെന്ന് രക്തത്തിൽ കലരുന്നത് തടയാൻ സഹായിക്കും. വെറും വയറ്റിലോ രാത്രി വൈകിയോ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Also Read: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

ആരെല്ലാം ശ്രദ്ധിക്കണം?

പ്രമേഹമുള്ളവർ, അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ, ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളുള്ളവർ ഡയറ്റീഷ്യന്റെ ഉപദേശപ്രകാരം മാത്രം ഓറഞ്ച് ജ്യൂസ് ശീലമാക്കുക. ഫ്രഷ് ആയി അടിച്ചെടുത്ത, പഞ്ചസാര ചേർക്കാത്ത ജ്യൂസ് തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: തണുപ്പുകാലത്ത് ബിപി കൂടുമോ? എത്ര തവണ പരിശോധിക്കണം?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: