സമ്മർദത്തിലായിരിക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുള്ളവരുണ്ട്. ഈ ശീലം മോശം ആരോഗ്യത്തിന് കാരണമാകുന്നു. സമ്മർദത്തിലായിരിക്കുമ്പോൾ ഒരാൾ തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ് ഇതിന് കാരണം. ഈ സമയത്ത് ഭൂരിഭാഗം പേരും കലോറി അടങ്ങിയ ലഘുഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കുന്നത്. കേക്ക്, ചോക്ലേറ്റ്, പിസ്സ, ബ്രെഡ്, ചോറ്, ചീസി പാസ്ത, ഡെസേർട്ട് തുടങ്ങിയ ഭക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഈ ഭക്ഷണങ്ങൾ ഒരാളുടെ ആരോഗ്യത്തിന് എളുപ്പത്തിൽ ദോഷം ചെയ്യും.
സമ്മർദത്തിലായിരിക്കുമ്പോൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ പല പ്രശ്നങ്ങളും ഒഴിവാക്കാനാകും. ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനം. സമ്മർദം നിറഞ്ഞ സാഹചര്യങ്ങളിൽ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകൾ പങ്കിടുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. സമ്മർദ ഘട്ടത്തിൽ ഏതുതരം ലഘുഭക്ഷണങ്ങൾ കഴിക്കാമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
- ബ്ലാക്ക് ചന സാലഡ്
- റോസ്റ്റഡ് ചന
- ഡ്രൈ ഫ്രൂട്ട്സ്
- പഴങ്ങൾ
- തേങ്ങാവെള്ളം
- സബ്ജ
സമ്മർദ്ദം മൂലമുണ്ടാകുന്ന മാനസിക ക്ഷീണം നിയന്ത്രിക്കുന്നതിന് ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തണമെന്നും അവർ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.