scorecardresearch

ബിപി കൂടുതലാകുമ്പോൾ, മരുന്നില്ലാതെ വേഗത്തിൽ കുറയ്ക്കാനുള്ള മാർഗം എന്താണ്?

മരുന്നുകളില്ലാതെ രക്തസമ്മർദം വേഗത്തിൽ കുറയ്ക്കാനുള്ള മാർഗത്തെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നത് കേൾക്കാം

മരുന്നുകളില്ലാതെ രക്തസമ്മർദം വേഗത്തിൽ കുറയ്ക്കാനുള്ള മാർഗത്തെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നത് കേൾക്കാം

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
blood pressure

Source: Freepik

നിശബ്ദനായ കൊലയാളി എന്നാണ് ഉയർന്ന രക്തസമ്മർദത്തെ വിശേഷിപ്പിക്കുന്നത്. ഉയർന്ന ബിപിയുള്ളവരിൽ ഹൃദയാഘാതം, ഹൃദയസ്തംഭനം, പക്ഷാഘാതം, വൃക്കസ്തംഭനം തുടങ്ങി ജീവനു തന്നെ ഭീഷണിയാകുന്ന പല രോഗങ്ങൾക്കുമുള്ള സാധ്യത കൂടുതലാണ്. മരുന്നുകളില്ലാതെ രക്തസമ്മർദം വേഗത്തിൽ കുറയ്ക്കാനുള്ള മാർഗത്തെക്കുറിച്ച് വിദഗ്ധർ വിശദീകരിക്കുന്നത് കേൾക്കാം.

Advertisment

ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക, ഉറക്കവും സമ്മർദ നിയന്ത്രണവും മെച്ചപ്പെടുത്തുക എന്നീ മൂന്നു കാര്യങ്ങളിലൂടെ രക്തസമ്മർദം വേഗത്തിൽ കുറയ്ക്കാമെന്ന് താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഡോ.അമിത് സറഫ് പറഞ്ഞു. "ഇവ ചെറിയ ജീവിതശൈലി മാറ്റങ്ങളല്ല. അവ നിങ്ങളുടെ രക്തക്കുഴലുകൾ എങ്ങനെ പ്രതികരിക്കുന്നു, ഹൃദയം എത്രമാത്രം സമ്മർദം സൃഷ്ടിക്കണം എന്നതിനെ നേരിട്ട് ബാധിക്കുന്നു. ഈ കാര്യങ്ങൾ സ്ഥിരമായി ചെയ്യുന്നവർക്ക് ആഴ്ചകൾക്കുള്ളിൽ രക്തസമ്മർദം കുറയുന്നതായി കാണാൻ കഴിയും," ഡോ.സറഫ് പറഞ്ഞു.

Also Read: ചോറും കഴിക്കാം, ചപ്പാത്തിയും കഴിക്കാം; വണ്ണം കുറയാൻ ഈ 3 രഹസ്യങ്ങൾ അറിയുക

രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണക്രമങ്ങൾ എന്തൊക്കെയാണ്?

* സോഡിയം കുറയ്ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, അച്ചാറുകൾ, പപ്പടങ്ങൾ, ബ്രെഡുകൾ, റസ്റ്ററന്റ് ഭക്ഷണങ്ങൾ, സോസുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇവ കുറയ്ക്കുന്നത് വാട്ടർ റിറ്റൻഷൻ കുറയ്ക്കുകയും ധമനികളിലെ സമ്മർദം കുറയ്ക്കുകയും ചെയ്യുമെന്ന് ഡോ.സറഫ് പറഞ്ഞു.

Advertisment

* കൂടുതൽ സസ്യാഹാരം കഴിക്കുക. "പച്ചക്കറികൾ, പഴങ്ങൾ, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ സോഡിയത്തിന്റെ ദോഷകരമായ ഫലങ്ങളെ പ്രതിരോധിക്കുന്ന പൊട്ടാസ്യം പോലുള്ള സൂക്ഷ്മ പോഷകങ്ങൾ നൽകുന്നു," ഡോ. സറഫ് പറഞ്ഞു.

* അമിതമായ പൂരിത കൊഴുപ്പും പഞ്ചസാരയും പരിമിതപ്പെടുത്തുക. അല്ലാത്തപക്ഷം ശരീരഭാരം വർധിക്കുന്നതിനും വീക്കം ഉണ്ടാകുന്നതിനും കാരണമാകും.

Also Read: ആപ്പിൾ തൊലി കളഞ്ഞോ അതോ കളയാതെയാണോ കഴിക്കേണ്ടത്?

ടിപ്‌സ്: ഏറ്റവും ലളിതമായ മാർഗം ഭക്ഷണത്തിൽ അധിക ഉപ്പ് ചേർക്കുന്നത് ഒഴിവാക്കുകയും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കൂടുതൽ കഴിക്കുകയും ചെയ്യുക എന്നതാണ്.

ഭക്ഷണക്രമം കൂടാതെ ഏതൊക്കെ ശീലങ്ങളാണ് വേഗത്തിൽ ബിപി കുറയ്ക്കുന്നത്?

* ദിവസവും നടക്കുക. മിക്ക ദിവസങ്ങളിലും 30 മിനിറ്റ് വേഗത്തിലുള്ള നടത്തം ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തക്കുഴലുകൾക്ക് വിശ്രമം നൽകുകയും ചെയ്യുന്നു. ലിഫ്റ്റിന് പകരം പടികൾ കയറുന്നത് പോലും ഒരു മാറ്റമുണ്ടാക്കുന്നു.

* ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക. അൽപ്പം കൊഴുപ്പ് കുറയ്ക്കുന്നത് പോലും ഹൃദയത്തിലെ ആയാസം കുറയ്ക്കുന്നു.

* ഉറക്കത്തിന് മുൻഗണന നൽകുക, സമ്മർദം നിയന്ത്രിക്കുക. ക്രമരഹിതമായ ഉറക്ക രീതികളും നിരന്തരമായ സമ്മർദവും രക്തസമ്മർദം വർധിപ്പിക്കുന്നു. ആഴത്തിലുള്ള ഉറക്കം, ശാന്തമായ ഇടവേളകൾ, പതിവ് ഉറക്ക ഷെഡ്യൂൾ എന്നിവ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു.

* പുകവലി ഒഴിവാക്കുക, മദ്യം പരിമിതപ്പെടുത്തുക. രണ്ടും രക്തസമ്മർദം ഉയരുന്നതിന് കാരണമാകുന്നു.

publive-image

Also Read: പ്രമേഹമുള്ളവർക്ക് വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലാണോ?

ഈ മാറ്റങ്ങൾ വരുത്തുമ്പോൾ വ്യക്തികൾ എന്തൊക്കെ നിരീക്ഷിക്കണം?

* വീട്ടിൽ രക്തസമ്മർദം ട്രാക്ക് ചെയ്യുക.

* സ്ഥിരത പുലർത്തുക. 

* കടുത്ത രക്താതിമർദമോ വൃക്കരോഗമോ പ്രമേഹമോ പോലുള്ള മറ്റ് മെഡിക്കൽ പ്രശ്നങ്ങളോ ഉള്ളവർ വൈദ്യപരിശോധന നടത്തണം. ജീവിതശൈലിയിലെ മാറ്റങ്ങൾ സഹായിച്ചേക്കാം, പക്ഷേ, ചില കേസുകളിൽ ചികിത്സയ്ക്ക് പകരമാകില്ല.

നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന ശീലങ്ങളിൽ ഉറച്ചു നിൽക്കുക. ഉപ്പ് കുറയ്ക്കുക, നടത്തം, ഉറക്കം എന്നിവ ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും ദീർഘകാല ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ഏറ്റവും വേഗതയേറിയതും സുരക്ഷിതവും ഫലപ്രദവുമായ അടിത്തറ സൃഷ്ടിക്കുന്നതിനുള്ള മൂന്ന് തൂണുകളാണെന്ന് ഡോ.സറഫ് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?

Blood Pressure

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: