scorecardresearch

പെർഫ്യൂമുകൾ പിസിഒഎസിന് കാരണമാകുന്നുവോ? എങ്ങനെ?

ക്ലോറിനേറ്റഡ് ആരോമാറ്റിക് സംയുക്തമായ ട്രൈക്ലോസൻ അടങ്ങിയിട്ടുള്ളതിനാൽ പെർഫ്യൂമുകൾ സ്ത്രീകൾക്ക് ദോഷകരമായേക്കാം

perfumes pcos, pcos, pcos synthetic fragrance, pcos triclosan, triclosan fragrance, triclosan health, triclosan hormone activities, pcos tips, pcos health, women health, lifestyle
പ്രതീകാത്മക ചിത്രം

പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഹോർമോൺ പ്രശ്നങ്ങളിലൊന്നാണ്. ജീവിതശൈലിയുടെയും ഭക്ഷണ ശീലങ്ങളുടെയും നിലവിലെ സാഹചര്യത്തിൽ, 10 സ്ത്രീകളിൽ കുറഞ്ഞത് മൂന്ന് പേർക്കെങ്കിലും ഈ അവസ്ഥ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇതൊരു ജീവിതശൈലി രോഗമാണ്, പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെയും ശരീരഭാരം കുറയ്ക്കുന്നതിലൂടെയും ഇത് സുഖപ്പെടുത്താൻ കഴിയുമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

പക്ഷേ, പിസിഒഎസ് ഉള്ളവർ പാലും പാലുൽപ്പന്നങ്ങളും പ്ലാസ്റ്റിക്കുകളും സൗന്ദര്യവർദ്ധക വസ്തുക്കളും പെർഫ്യൂമുകളും പോലുള്ളവ ജീവിതശൈലിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിങ്ങൾക്കറിയാമോ? അതെ, ഒഴിവാക്കേണ്ടവയിൽ പെർഫ്യൂമും ഉൾപ്പെടുന്നു.

“പെർഫ്യൂമുകളിൽ അടങ്ങിയിരിക്കുന്ന ട്രൈക്ലോസൻ (TCS)എന്ന ക്ലോറിനേറ്റഡ് ആരോമാറ്റിക് സംയുക്തം സ്ത്രീകൾക്ക് ദോഷകരമാണ്. വ്യക്തിഗത പരിചരണത്തിലും പെർഫ്യൂം, സോപ്പുകൾ, ഷാംപൂ, ടൂത്ത് പേസ്റ്റ്, ലിക്വിഡ് അണുനാശിനികൾ തുടങ്ങിയ ഗാർഹിക ഉൽപന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു,” നോയിഡ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസിസ്റ്റന്റ് പ്രൊഫസർ (ഒബിജിവൈ വകുപ്പ്) ഡോ. മോണിക്ക സിങ് പറഞ്ഞു.

“പല രാജ്യങ്ങളിലും ടിസിഎസിന്റെ വ്യാപകമായ എക്സ്പോഷറുകൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈസ്ട്രജനിക്, ആൻഡ്രോജെനിക്, ആന്റിആൻഡ്രോജെനിക് പ്രവർത്തനങ്ങൾ, തൈറോയ്ഡ് ഹോർമോൺ പ്രവർത്തനങ്ങളുടെ അസ്വസ്ഥത എന്നിവ ടിസിഎസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെത്തിയതായി അനിമൽ, ഇൻ വിട്രോ പഠനങ്ങൾ തെളിയിക്കുന്നു. ഇവയെല്ലാം പിസിഒഎസ് പോലുള്ള സിൻഡ്രോമുമായി ബന്ധപ്പെട്ടിരിക്കുന്നു, ഡോ. മോണിക്ക പറഞ്ഞു.

അതുപോലെ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ), 2016 സെപ്തംബർ 9ന്, ഗാർഹിക സോപ്പ് ഉൽപ്പന്നങ്ങളിൽ നിന്ന് ട്രൈക്ലോസനും മറ്റ് 18 ആന്റിമൈക്രോബയൽ രാസവസ്തുക്കളും ഉൾപ്പെടുത്തുന്നത് നിരോധിച്ചു.

അടുത്ത വർഷം, ഓവർ-ദി-കൌണ്ടർ ഹെൽത്ത് കെയർ ആന്റിസെപ്റ്റിക് ഉൽപ്പന്നങ്ങളിൽ ട്രൈക്ലോസൻ ഉപയോഗിക്കുന്നത് കമ്പനികളെ തടഞ്ഞു. എന്നിരുന്നാലും, ട്രൈക്ലോസൻ കലർന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിൽ ഇന്ത്യയ്ക്ക് അത്തരം നിയന്ത്രണങ്ങളൊന്നുമില്ലെന്ന് വിദഗ്ധ പറയുന്നു.

“നിങ്ങളുടെ ശരീരത്തിൽ എഫ്എസ്എച്ച്, എൽഎച്ച് എന്നിങ്ങനെ രണ്ടു ഹോർമോണുകളുണ്ട്. ഇവ തമ്മിൽ ശരിയായ ബാലൻസ് ഉണ്ട്. സിന്തറ്റിക് സുഗന്ധങ്ങളിൽ പരിസ്ഥിതി എൻഡോക്രൈൻ ഡിസ്റപ്റ്ററുകൾ എന്നറിയപ്പെടുന്ന ചില സംയുക്തങ്ങളുണ്ട്. അവ എഫ്എസ്എച്ചും എൽഎച്ചും തമ്മിലുള്ള ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുന്നു. തൽഫലമായി, പിസിഒഎസ് പോലുള്ള അവസ്ഥകൾ കൂടുതൽ സംഭവിക്കുന്നു. അത്തരം സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കുന്നവരിൽ പിസിഒഎസിന്റെ സാധ്യത കൂടപതലാണെന്ന് കണ്ടെത്തി,” ഗുഞ്ജൻ ഐവിഎഫ് വേൾഡ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ.ഗുഞ്ജൻ ഗുപ്ത ഗോവിൽ പറയുന്നു.

ഇത്തരം പെർഫ്യൂമുകൾ പരമാവധി ഒഴിവാക്കണമെന്ന് ഉപദേശിച്ച ഡോ.ഗുഞ്ജൻ സിന്തറ്റിക്, സുഗന്ധം അടങ്ങിയ ഒരു പെർഫ്യൂമും സുരക്ഷിതമല്ലെന്ന് പറഞ്ഞു. “ചെറിയ അളവുകൾ പോലും പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നു. അവശ്യ എണ്ണകൾ പോലുള്ള പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക, വിദഗ്ധ നിർദേശിച്ചു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What is the link between perfumes and pcos