/indian-express-malayalam/media/media_files/uploads/2022/12/belly-fat.jpg)
ജലാംശം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ ജീവിതശൈലി പരിഷ്കാരങ്ങളും നിർണായക പങ്ക് വഹിക്കുന്നു
അമിതശരീരഭാരവും ഹൈപ്പർ അസിഡിറ്റിയും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. അതിൽ ശാരീരികവും ജീവിതശൈലി ഘടകങ്ങളും ഉൾപ്പെടുന്നു. അമിതഭാരം അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. എങ്ങനെയെന്നറിയാം.
എന്താണ് അമിതശരീരഭാരവും ഹൈപ്പർ അസിഡിറ്റിയും?
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, അമിതഭാരവും അമിതവണ്ണവും ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന അസാധാരണമായ അല്ലെങ്കിൽ അമിതമായ കൊഴുപ്പ് ശേഖരമാണ്.
ദ് ഹൈൽത്ത് സൈറ്റ് കോം പറയുന്നതനുസരിച്ച്, ആമാശയം ഹൈഡ്രോക്ലോറിക് ആസിഡ് സ്രവിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണ കണങ്ങളെ അവയുടെ ഏറ്റവും ചെറിയ രൂപത്തിലേക്ക് വിഘടിപ്പിക്കുന്നു. ആമാശയത്തിൽ അമിതമായ അളവിൽ ഹൈഡ്രോക്ലോറിക് ആസിഡ് ഉണ്ടെങ്കിൽ, ഈ അവസ്ഥയെ ഹൈപ്പർ അസിഡിറ്റി എന്ന് വിളിക്കുന്നു.
ഹൈപ്പർ അസിഡിറ്റിയുടെ കാരണങ്ങളും ലക്ഷണങ്ങളും
ഉദരഭാഗം ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുകയും താഴത്തെ ഓസോഫഗൽ സ്ഫിൻക്റ്ററിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ഇത് അസിഡിറ്റിയിലേക്ക് നയിക്കുന്നു.
“അമിതശരീരഭാരം ആമാശയം ശൂന്യമാക്കാൻ കാലതാമസം വരുത്തുകയും അതിന്റെ ഫലമായി വയറു വീർക്കുകയും ഭക്ഷണത്തിനു ശേഷം അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. കൂടാതെ, പലപ്പോഴും പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ദഹനവ്യവസ്ഥയിലുടനീളം വിട്ടുമാറാത്ത ലോ-ഗ്രേഡ് വീക്കം, സാധാരണ ദഹന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ആമാശയത്തിലെ ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു,” സികെ ബിർള ഹോസ്പിറ്റൽ (ആർ), മിനിമൽ ആക്സസ്, ജിഐ ആൻഡ് ബാരിയാട്രിക് സർജറി ഡയറക്ടർ ഡോ. സുഖ്വീന്ദർ സിംഗ് സഗ്ഗു. ഡൽഹി ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഉയർന്ന കൊഴുപ്പ്, അസിഡിറ്റി/മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉൾപ്പെടെയുള്ള മോശം ഭക്ഷണ ശീലങ്ങൾ ആസിഡ് റിഫ്ലക്സിനും ഹൈപ്പർ അസിഡിറ്റിക്കും നേരിട്ട് കാരണമാകുമെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ ജനറൽ സർജറി കൺസൾട്ടന്റ് ഡോ. സുധീർ ജാദവ് വിവരിച്ചു.
ഹോർമോൺ അസന്തുലിതാവസ്ഥ കൊഴുപ്പ് കോശങ്ങളുടെ ഹോർമോണുകളുടെ സാധാരണ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ആമാശയത്തിലെ വീക്കം വർധിപ്പിക്കുകയും ചെയ്യുന്നു, നോയിഡയിലെ ജെയ്പീ ഹോസ്പിറ്റൽസിലെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം ഡയറക്ടർ ഡോ.മണിക് ശർമ്മ പറയുന്നു.
എങ്ങനെ മാറ്റമുണ്ടാക്കാം?
അമിതവണ്ണവുമായി ബന്ധപ്പെട്ട ഹൈപ്പർ അസിഡിറ്റി നിയന്ത്രിക്കുന്നതിന്, ഉചിതമായ ഭക്ഷണക്രമം സ്വീകരിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നതും ഉയർന്ന കൊഴുപ്പ്, അസിഡിറ്റി, മസാലകൾ എന്നിവ ഒഴിവാക്കുന്നതും പോലുള്ള ഭക്ഷണ പരിഷ്കാരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
“പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയിലൂടെ ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം നിലനിർത്തുന്നത് ദഹനത്തെ സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. ആമാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വയറിലെ മർദ്ദം കുറയ്ക്കുന്നതിനും പതിവ് വ്യായാമവും ഭാരം നിയന്ത്രിക്കലും അത്യാവശ്യമാണ്, ”ഡോ. സുഖ്വീന്ദർ പറഞ്ഞു.
ജലാംശം നിലനിർത്തുക, സമ്മർദ്ദം നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക തുടങ്ങിയ ജീവിതശൈലി പരിഷ്കാരങ്ങളും നിർണായക പങ്ക് വഹിക്കുന്നു. “ഒരു വ്യക്തിഗത മാനേജ്മെന്റ് പ്ലാൻ വികസിപ്പിക്കുന്നതിന് മെഡിക്കൽ മാർഗ്ഗനിർദ്ദേശം തേടുന്നത് അമിതവണ്ണത്തെയും ഹൈപ്പർ അസിഡിറ്റിയെയും ഫലപ്രദമായി നേരിടുന്നതിന് പ്രധാനമാണ്,” വിദഗ്ധൻ പറയുന്നു.
ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെയും കൃത്യസമയത്തും ശരിയായ അളവിലും ഭക്ഷണം കഴിക്കുന്നതിലൂടെയും അമിതവണ്ണം നിയന്ത്രിക്കണം, വിദഗ്ധൻ ആവശ്യപ്പെട്ടു. "ചില സന്ദർഭങ്ങളിൽ, ദീർഘകാല ഫലങ്ങൾക്കായി ശരീരഭാരം കുറയ്ക്കാൻ ആളുകൾക്ക് ബാരിയാട്രിക് സർജറി തിരഞ്ഞെടുക്കാം," ഡോ. ജാദവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.