scorecardresearch

ഹൃദയാരോഗ്യത്തിനു മുട്ട കഴിക്കേണ്ടതെങ്ങനെ? ഗുണങ്ങൾ എന്തെല്ലാം

ഒരു മുട്ട ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു

ഒരു മുട്ട ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു

author-image
Health Desk
New Update
Egg Yolk | Health | Health News

ഒരു മുട്ട ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ നൽകുന്നുവെന്ന് വിദഗ്ധർ പറയുന്നു Source: Pixabay

മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടോ എന്ന സംശയം പലർക്കുമുള്ളതാണ്. കൂടുതൽ മുട്ട കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ കണ്ടെത്തി. ബോസ്റ്റൺ സർവ്വകലാശാലയിലെ ഗവേഷകർ 2,300-ലധികം മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ പഠിച്ചു. ആഴ്ചയിൽ അഞ്ചോ അതിലധികമോ മുട്ടകൾ കഴിക്കുന്നത് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ കുറവ്, ടൈപ്പ് 2 പ്രമേഹ സാധ്യത എന്നിവ കുറയുന്ന സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. മുട്ട കഴിക്കുന്നത് യഥാർത്ഥത്തിൽ ഹൃദയാരോഗ്യം വർധിപ്പിക്കുമെന്ന് പഠനം നിർദ്ദേശിക്കുന്നു.

Advertisment

നിലവിൽ, അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഹൃദയാരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രതിദിനം ഒരു മുട്ട മുഴുവനായോ രണ്ട് മുട്ടയുടെ വെള്ളയോ ശുപാർശ ചെയ്യുന്നു. മുട്ട പ്രോട്ടീനുകളുടെയും മറ്റ് പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണെങ്കിലും, കൊളസ്‌ട്രോളിന്റെ അളവ് ഉയർത്താനും അവ അറിയപ്പെടുന്നു, ഇത് ഹൃദയത്തിന് നല്ലതല്ല.

ഒരു മുട്ട, ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ നൽകുന്നുവെന്ന്, ന്യൂ ഡൽഹിയിലെ ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്‌ട്രോഫിസിയോളജി ആൻഡ് കാർഡിയാക് പേസിംഗ് ഡയറക്ടർ ഡോ. അപർണ ജസ്വാൾ പറഞ്ഞു. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ഭാരം ഒരു കിലോഗ്രാമിന് പ്രതിദിനം 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണ്.

ഇതിനർത്ഥം, ശരീരഭാരം 60 കിലോ ആണെങ്കിൽ, നിങ്ങൾക്ക് 40-60 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്. കൂടാതെ, മുട്ടയുടെ വെള്ള കൂടുതലായി കഴിക്കാം. ആഴ്‌ചയിൽ 2-3 മഞ്ഞക്കരു കഴിക്കാമെന്നും ഓർക്കുക,"ഡോ. അപർണ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisment

ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് ഓരോ കിലോഗ്രാം ഭാരത്തിനും പ്രതിദിനം 0.8 മുതൽ 1 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമാണെന്ന് ന്യൂ ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രോഫിസിയോളജി ആൻഡ് കാർഡിയാക് പേസിംഗ് ഡയറക്ടർ ഡോ. അപർണ ജസ്വാൾ പറഞ്ഞു.

മുട്ടയിൽ മറ്റ് പോഷക ഘടകങ്ങൾ ഉണ്ടെന്ന് ന്യൂട്രസി ലൈഫ്‌സ്റ്റൈലിന്റെ സ്ഥാപകയും പോഷകാഹാര വിദഗ്ധയുമായ ഡോ.രോഹിണി പാട്ടീൽ നേരത്തെ പറഞ്ഞിരുന്നു.

വിറ്റാമിൻ എ - ആറ് ശതമാനം
വിറ്റാമിൻ ബി 5 - ഏഴ് ശതമാനം
വിറ്റാമിൻ ബി 12 - ഒൻപത് ശതമാനം
ഫോസ്ഫറസ് - ഒൻപത് ശതമാനം
വിറ്റാമിൻ ബി 2 - 15 ശതമാനം
സെലിനിയം - 22 ശതമാനം

"ഇതുകൊണ്ടാണ് മുട്ടയും ഗോതമ്പ് ബ്രെഡും പിന്നെ ഒരു പഴം അല്ലെങ്കിൽ ഓറഞ്ച് ജ്യൂസ് തികഞ്ഞ പ്രഭാതഭക്ഷണമായി മാറുന്നത്," ഡോ.രോഹിണി പറഞ്ഞു.

മുട്ട നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും നിറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തടയുന്ന ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഭാട്ടിയ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ സക്കീന ദിവാൻ പറഞ്ഞു. മുട്ട പൊരിച്ചെടുക്കുന്നതിനുപകരം, വിദഗ്ധർ മുട്ട പുഴുങ്ങി കഴിക്കാൻ നിർദ്ദേശിക്കുന്നു, കാരണം ഇത് പോഷകങ്ങൾ സംരക്ഷിക്കുന്നു.

Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: