/indian-express-malayalam/media/media_files/uploads/2021/04/water.jpg)
ശരീരത്തിൽ ജലാംശം നിലനിർത്താനും ആരോഗ്യത്തിനും വെളളം കുടിക്കേണ്ടതുണ്ട്. വെളളം കുടിക്കേണ്ടതിന് ചില രീതിയും സമയവും ഉണ്ടെന്ന് നിങ്ങൾക്കറിയാമോ?. നമ്മളിൽ പലർക്കും അറിയാത്തതും എന്നാൽ നല്ല ആരോഗ്യത്തിന് ആവശ്യമായതുമായ ചില കാര്യങ്ങളെക്കുറിച്ചാണ് ആയുർവേദ വിദഗ്‌ധ ഡോ.ദിക്ഷ ഭാവ്സർ പറയുന്നത്.
വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?
''രാവിലെ എഴുന്നേറ്റ ഉടൻ തന്നെ വെളളം കുടിക്കണമെന്നതിനെക്കുറിച്ച് ആയുർവേദം പരാമർശിച്ചിട്ടില്ല. എന്നാൽ, നിങ്ങൾ 7-8 മണിക്കൂർ ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ, രാവിലെ ഇളം ചൂടുളള വെള്ളം കുടിക്കുന്നത് നല്ലതാണ്, പക്ഷേ നിങ്ങൾക്ക് ദാഹം തോന്നിയാൽ മാത്രം മതി, ”ഭാവ്സർ പറഞ്ഞു.
നിങ്ങൾ എങ്ങനെയാണ് വെള്ളം കുടിക്കേണ്ടത്?
ഇരുന്നുകൊണ്ട് വെള്ളം കുടിക്കുന്നതാണ് നല്ലത്. ''നിൽക്കുമ്പോൾ വെളളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും, മാത്രമല്ല ഇത് സന്ധിവേദനയ്ക്കും ഇടയാക്കും. ഇരുന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തെ പോഷകങ്ങൾ നന്നായി ഫിൽട്ടർ ചെയ്യാനും പോഷണം ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് വെള്ളം എത്താനും സഹായിക്കും. മാത്രമല്ല, നിന്നുകൊണ്ട് വെളളം കുടിക്കുമ്പോൾ നിങ്ങൾ വളരെ വേഗത്തിൽ വെള്ളം കുടിക്കും, ഇത് നിങ്ങളുടെ ഞരമ്പുകളെ പിരിമുറുക്കത്തിലേക്ക് നയിക്കും, ”അവർ വിശദീകരിച്ചു.
Read More: വേനൽ ചൂടിനെ മറികടക്കാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ
വെളളം കുടിക്കുന്നതിനുളള ശരിയായ രീതി?
ഒരു ഗ്ലാസ് വെള്ളം ഒരുമിച്ചു കുടിക്കുന്നതിനുപകരം, സിപ്പ്-ബൈ-സിപ്പ് കുടിച്ച് ആസ്വദിക്കുക.
എത്രമാത്രം വെളളം കുടിക്കണം?
''മെച്ചപ്പെട്ട ചർമ്മം, പ്രതിരോധശേഷി, ദഹനം എന്നിവയ്ക്കായി ധാരാളം വെള്ളം കുടിക്കേണ്ടതുണ്ടെന്ന ധാരണയിലായിരുന്നു ഞാൻ. പക്ഷേ, അത് ശരിയല്ല. നിങ്ങൾ അളവിൽ കൂടുതൽ വെളളം കുടിക്കുകയാണെങ്കിൽ വയറിന് അസ്വസ്ഥത തോന്നാം. അതിനാൽ, നിങ്ങൾ ആവശ്യത്തിന് വെളളം കുടിക്കണം, പക്ഷേ കൂടുതൽ വേണ്ട. നിങ്ങളുടെ ശരീരം പറയുന്നത് കേൾക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിന് എപ്പോൾ വെള്ളം ആവശ്യമാണെന്നും എപ്പോൾ ഭക്ഷണം ആവശ്യമാണെന്നും നിങ്ങൾക്കറിയാം. ഇതിന് കുറച്ച് പരിശീലനം ആവശ്യമാണ്, അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ശരീരം ശ്രദ്ധിക്കാനും അതിനനുസരിച്ച് ഭക്ഷണം നൽകാനും കഴിയും, ”ഭാവ്സർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.