സംതൃപ്തമായ ലൈംഗിക ബന്ധത്തിന് നല്ല ആരോഗ്യവും മൊത്തത്തിലുള്ള ക്ഷേമവും അത്യാവശ്യമാണ്. എന്നാൽ ഗർഭധാരണം ഉറപ്പാക്കാൻ ലൈംഗിക ബന്ധത്തിന് പ്രത്യേക സമയമുണ്ടോ? മിക്ക ദമ്പതികളും രാവിലെയുള്ള ജോലികൾ കഴിഞ്ഞ്, രാത്രിയിലാണ് ലൈംഗിക ബന്ധത്തിനായി ശ്രമിക്കുന്നതെന്ന് ഫെർട്ടിലിറ്റി വിദഗ്ധൻ മഹേഷ് ജയരാമൻ പറഞ്ഞു. “രാവിലെ പുരുഷന്മാരിൽ ബീജങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്ന്, ആയുർവേദത്തിലും ചില അക്കാദമിക് പഠനങ്ങളിലും കണ്ടെത്തി. ആയുർവേദ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, ലളിതമായ നല്ല രാത്രി ഉറക്കത്തിന്റെ ഗുണമേന്മയാണ് ഇതിന് കാരണം. ദിവസത്തിന്റെ അവസാനം ശരീരം വിശ്രമിക്കാൻ ആഗ്രഹിച്ചേക്കാം. അതിനാൽ, സാമാന്യബുദ്ധി ഉപയോഗിക്കണം,” ജയരാമൻ പറഞ്ഞു.
ഇത് സത്യമാണോ?
ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം നിർണ്ണയിക്കാൻ, ഒരു വ്യക്തിയുടെ തനതായഘടന അല്ലെങ്കിൽ ദോഷം (വാത, പിത്തം, കഫം) എന്നിവ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം ആയുർവേദം ഊന്നിപ്പറയുന്നു. ഇവ ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകളെ നിയന്ത്രിക്കുന്നു. “മെലറ്റോണിൻ (ഒരു റിലാക്സേഷൻ ഹോർമോൺ) രാത്രിയിൽ ഉയർന്നതാണ്” എന്ന് ആയുർവേദ ഡോക്ടറായ ഡോ.ഡിക്സ ഭാവ്സർ പറയുന്നു. ഓരോ ദോഷത്തിനും ഒരു ദിവസത്തിൽ ഏറ്റവും സജീവമായ സമയങ്ങളുണ്ട്, അത് ലൈംഗികാഭിലാഷത്തെയും പ്രകടനത്തെയും സ്വാധീനിക്കും,” ഗ്ലാമിയോ ഹെൽത്തിന്റെ സഹസ്ഥാപകനായ ഡോ. പ്രീത് പാൽ താക്കൂർ പറഞ്ഞു.
“വാതദോഷമുള്ള വ്യക്തികളെ സംബന്ധിച്ചിടത്തോളം ലൈംഗിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെയാണ്, വാത ഊർജം ഏറ്റവും ഉയർന്ന സമയമാണത്. പിത്തദോഷ വ്യക്തികൾക്ക് അവരുടെ ലൈംഗിക ഊർജം ഉച്ചകഴിഞ്ഞ് അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ, ഉയർന്നതായി കാണാം. കാരണം, അവരുടെ പിത്ത ഊർജം ഏറ്റവും ശക്തമാകുന്നത് അപ്പോഴാണ്. കഫ ഊർജം ഏറ്റവും സജീവമായിരിക്കുന്ന വൈകുന്നേരമോ അതിരാവിലെയോ കഫ ദോഷ വ്യക്തികൾക്ക് ശക്തമായ ലൈംഗിക ഊർജം ഉണ്ടായിരിക്കാം,” ഡോ.ഠാക്കൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ഒരാളുടെ ദോഷം മനസിലാക്കുന്നതിനൊപ്പം, മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ആയുർവേദം ഊന്നിപ്പറയുന്നു. സമീകൃതാഹാരം, ക്രമമായ വ്യായാമം, സമ്മർദം നിയന്ത്രിക്കൽ, ആവശ്യത്തിനുള്ള ഉറക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ആയുർവേദം ലൈംഗിക ഊർജത്തെ മനുഷ്യജീവിതത്തിന്റെ സുപ്രധാനവും പവിത്രവുമായ ഒരു വശമായി വീക്ഷിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ. ഠാക്കൂർ പറയുന്നു. കൂടാതെ, ലൈംഗിക പ്രവർത്തനങ്ങളെ ശ്രദ്ധയോടെയും അവബോധത്തോടെയും സമീപിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു. “സ്വന്തം ശരീരത്തോടും ആവശ്യങ്ങളോടും ഒപ്പം പങ്കാളിയുടെ ആവശ്യങ്ങളോടും ഇണങ്ങുന്നത് ഇതിൽ ഉൾപ്പെടുന്നു,” ഡോ.ഠാക്കൂർ പറഞ്ഞു.
“രാവിലെയുള്ള ലൈംഗിക ബന്ധമാണ് നല്ലത്”, അക്യുപങ്‌ചറിസ്റ്റും പ്രകൃതിചികിത്സകനുമായ ഡോ.സന്തോഷ് പാണ്ഡെ പറയുന്നു. കാരണം, പലരുടെയും ശരീരത്തിൽ ലൈംഗികാഭിലാഷത്തെ സ്വാധീനിക്കുന്ന രണ്ട് ഹോർമോണുകളായ ടെസ്റ്റോസ്റ്റിറോണിന്റെയും ഈസ്ട്രജനിന്റെയും അളവ് ആ സമയത്ത് കൂടുതലാണ്.
“രാത്രിയിൽ നന്നായി വിശ്രമിച്ചതിനുശേഷം, ഊർജ നില ഏറ്റവും ഉയർന്നിനിൽക്കും. അതായത് രണ്ട് ലിംഗക്കാർക്കും കൂടുതൽ സ്റ്റാമിന ഉണ്ടാകും. ലൈംഗിക ബന്ധത്തിനിടെ എൻഡോർഫിനുകളും ഡോപാമൈനും റിലീസ് ആകുകയും , നല്ല മാനസികാവസ്ഥയിലായിരിക്കാനും നിങ്ങളുടെ ദിവസം ശരിയായി തുടങ്ങാനുമുള്ള മികച്ച മാർഗമാണിത്,” ഡോ.പാണ്ഡെ പറഞ്ഞു.