പഴങ്ങൾ കഴിക്കാൻ നല്ലതും മോശവുമായ സമയമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഉദാഹരണത്തിന്, രാവിലെ വെറുംവയറ്റിൽ പഴങ്ങൾ കഴിക്കുന്നത് നല്ലതാണെന്ന് ചില ആളുകൾ പറയുന്നു. മറ്റു ചിലർ ഭക്ഷണത്തിനു മുമ്പും ശേഷവും പഴങ്ങൾ കഴിക്കണമെന്ന് വിശ്വസിക്കുന്നു.
എന്നാൽ പഴങ്ങൾ കഴിക്കാൻ അനുയോജ്യമായ സമയമുണ്ടോ? അവ ഒഴിവാക്കേണ്ട സമയമുണ്ടോ?. ഈ ആശയക്കുഴപ്പത്തിന് വ്യക്തമായ ഉത്തരം നൽകിയിരിക്കുകയാണ് ലൈഫ്സ്റ്റൈൽ ഫിസിഷ്യനായ ഡോ. അച്യുതൻ ഈശ്വർ. ദിവസത്തിൽ ഏത് സമയത്തും പഴങ്ങൾ കഴിക്കാമെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചു. ലഘുഭക്ഷണമായോ ഉച്ച ഭക്ഷണത്തിനൊപ്പമോ അത്താഴത്തിനൊപ്പമോ തുടങ്ങി ഏതു സമയത്തും കഴിക്കാം.
ഭക്ഷണം കഴിക്കുന്നതിനു മുൻപ് ഒരു പഴം കഴിച്ച് തുടങ്ങാൻ അദ്ദേഹം ശുപാർശ ചെയ്തു. ദിവസവും മൂന്നു പഴങ്ങൾ എങ്കിലും കഴിക്കണമെന്ന് അദ്ദേഹം പഞ്ഞു. ഇതിൽ കുറവ് കഴിക്കുകയാണെങ്കിൽ, സ്ട്രോക്ക് പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർധിക്കുന്നു. ഇതിൽ കൂടുതൽ കഴിക്കുകയാണെങ്കിൽ അധിക നേട്ടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം മുഴുവൻ പഴങ്ങൾ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. പഴങ്ങൾ രാവിലെ കഴിച്ചാൽ, അവ രാവിലെ മാത്രമേ നിങ്ങളെ ആരോഗ്യമുള്ളതാക്കൂ. വൈകുന്നേരത്തോടെ നിങ്ങളുടെ ആന്റിഓക്‌സിഡന്റ് നില കുറയാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് പഴങ്ങളെന്നും അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ചായയും കാപ്പിയും മുതൽ പഴങ്ങളും പച്ചക്കറികളും വരെ: കരളിന്റെ ആരോഗ്യത്തിനുള്ള മികച്ച ഭക്ഷണങ്ങൾ