scorecardresearch
Latest News

യോഗ ചെയ്യാൻ അനുയോജ്യമായ സമയം ഏതാണ്?

ഉച്ചഭക്ഷണ സമയം യോഗ ചെയ്യാൻ ശുപാർശ ചെയ്യുന്നില്ല

Yoga, health, ie malayalam

ശരീരത്തിനും മനസിനും ഏറെ ഗുണം ചെയ്യുന്നതാണ് യോഗ. ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കു യോഗ ചെയ്യുന്നത് ആശ്വാസം നൽകും. എത്രനേരം യോഗ പരിശീലിക്കുന്നുവോ അതിന്റെ ഫലപ്രാപ്തിയും വളരെ വലുതായിരിക്കും.

രാവിലെ യോഗ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനൊരു കാരണമുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സൂര്യോദയ സമയമാണ് യോഗ പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. പുലർച്ചെ 3.40 ആയ ബ്രഹ്മ മുഹൂർത്തമാണ് യോഗ പരിശീലനത്തിന് മികച്ചത്. എന്നാൽ നമ്മളിൽ പലർക്കും ഇത് പ്രായോഗികമായ ഒരു ഓപ്ഷനല്ല. ശാരീരിക ക്ഷേമം മാത്രമാണ് നോക്കുന്നതെങ്കിൽ, സൂര്യോദയ സമയമോ സൂര്യാസ്തമയ സമയമോ യോഗ ചെയ്യാൻ തിരഞ്ഞെടുക്കാം.

ഉച്ചഭക്ഷണ സമയം യോഗ ചെയ്യാൻ ശുപാർശ ചെയ്യുന്നില്ല. ഭക്ഷണം കഴിച്ച് കുറഞ്ഞത് 4 മുതൽ 6 മണിക്കൂർ വരെ ഇടവേളയ്ക്കു ശേഷം മാത്രമേ യോഗ ചെയ്യാൻ പാടുള്ളൂ. ഈ സമയത്ത് ചൂട് കൂടുതലായതിനാൽ ശരീരം വിയർത്ത് നിർജലീകരണത്തിന് കാരണമായേക്കാം. അതിനാൽ, യോഗ പരിശീലിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് ബ്രഹ്മ മുഹൂർത്തം. ഈ സമയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, പകരം നിങ്ങൾക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാവുന്നതാണ്.

രാവിലെയോ വൈകുന്നേരമോ ഒഴിഞ്ഞ വയറ്റിൽ യോഗാസാനങ്ങൾ പരിശീലിക്കാവുന്നതാണ്. എന്നാൽ, ഉറക്കസമയത്തിനു തൊട്ടുമുമ്പ് പരിശീലിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശരീരത്തെ അയവുള്ളതാക്കാനും ഊർജസ്വലമാക്കാനും എല്ലാ ആസനങ്ങളും രാവിലെ പരിശീലിക്കുന്നതാണ് ഉത്തമം. പ്രാണായാമം, രാവിലെയോ വൈകുന്നേരമോ പരിശീലിക്കാം. എന്നാൽ, ഭക്ഷണം കഴിഞ്ഞ് രണ്ടോ നാലോ മണിക്കൂറിനുള്ളിൽ പ്രാണായാമം പരിശീലിക്കാതിരിക്കുന്നതാണ് നല്ലത്. ശ്വസനത്തിലൂടെ ശരീരത്തെ ഊർജസ്വലമാക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് പ്രാണായാമം.

ദിവസത്തിലെ ഏത് സമയത്തും ധ്യാനം പരിശീലിക്കാം. എന്നാൽ, ധ്യാന സമയത്ത് മയക്കം വരാതിരിക്കാനായി ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കാത്തിരിക്കുക. കാപ്പിയോ ചായയോ കുടിച്ച് ദിവസം എങ്ങനെ ആരംഭിക്കുന്നുവോ അതുപോലെ, യോഗയിലൂടെയും അത് ആരംഭിക്കുക. ഇതൊരു പതിവ് ദിനചര്യയാക്കി മാറ്റുക. കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്ന ശീലം മറികടക്കാനുള്ള ഊർജം യോഗ പരിശീലിക്കുന്നതിലൂടെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: What is the best time to do yoga