വ്യായാമത്തിനു മുൻപ് ഭക്ഷണം കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. വ്യായാമം ചെയ്യാന്‍ പോകുന്നതിന് തൊട്ട് മുമ്പ് ഒരു കാരണവശാലും ആഹാരം കഴിക്കരുത്. ഭക്ഷണം കഴിച്ച് ഏറ്റവും കുറഞ്ഞത് രണ്ട് മണിക്കൂർ എങ്കിലും കഴിഞ്ഞിട്ടേ വ്യായാമം ചെയ്യാൻ പാടുള്ളൂ.
അതേസമയം, വ്യായാമത്തിനു അര മണിക്കൂർ മുൻപായി ലഘുഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് ഫിറ്റ്നസ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ആപ്പിൾ, ഏത്തപ്പഴം പോലുള്ള പഴങ്ങളാണ് പ്രീ-വർക്കൗട്ട് സ്നാക്സിനു ഏറ്റവും ഉചിതം. ഗ്ലൈസെമിക് സൂചിക കുറഞ്ഞിരിക്കുന്ന ഈ ഭക്ഷണങ്ങള്‍ ദീര്‍ഘ നേരത്തേക്ക് പേശികള്‍ക്കാവശ്യമായ ഇന്ധനവും ഊര്‍ജവും നല്‍കും.
ഏത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇത് പെട്ടെന്ന് ദഹിക്കുന്നതുമാണ്. ഉടൻ ശരീരത്തിന് ഊർജ്ജം പ്രധാനം ചെയ്യാനും വർക്കൗട്ട് തീരും വരെ ഉന്മേഷത്തോടെ നിലനിർത്താനും കഴിയും.
ആപ്പിളിൽ 80 ശതമാനത്തോളം വെള്ളം അടങ്ങിയിട്ടുണ്ട്, അത് നിങ്ങളുടെ ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്ററും വിറ്റാമിൻ സിയും നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും. ആപ്പിളിന്റെ തൊലിയിൽ വലിയ അളവിൽ പോളിഫിനോൽ അടങ്ങിയിട്ടുണ്ട്. പോളിഫെനോളുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.