വയറിലെ കൊഴുപ്പും ശരീരഭാരവും കുറയ്ക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഒട്ടേറെ പേരുണ്ട്. അതിനുവേണ്ടി കഠിനമായ വ്യായാമങ്ങൾ മുതൽ ഭക്ഷണക്രമങ്ങൾ വരെ സാധ്യമായ എല്ലാ മാർഗങ്ങളും അവർ നോക്കുന്നു. എന്നാൽ എന്തൊക്കെ ചെയ്താലും ചിലർക്ക് കൊഴുപ്പ് കുറയാൻ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ച് അടിവയറ്റിലെ. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ നിലയിലെ മാറ്റങ്ങളാവാം ഇതിനു കാരണം.
ഹോർമോൺ നിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലം ചില ഹോർമോണുകളുടെ കുറവ് ഉണ്ടാകാം, ഇത് വയറിലെ കൊഴുപ്പ് കൂടുതൽ പ്രകടമാകാൻ ഇടയാക്കുമെന്ന് പൂനെയിലെ മദർഹുഡ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.സുശ്രുത മൊകടം പറഞ്ഞു. ഹൈപ്പോതൈറോയ്ഡിസം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ആർത്തവവിരാമം. അമിതവണ്ണം, സമ്മർദ്ദം അല്ലെങ്കിൽ വിഷാദം അകറ്റുന്നതിനുളള മരുന്നുകൾ എന്നിവ കാരണം ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകാമെന്ന് അവർ പറഞ്ഞു.
നിങ്ങൾ ശ്രദ്ധിക്കേണ്ട ചില അടയാളങ്ങൾ
ഉച്ചഭക്ഷണം കഴിച്ചശേഷവും സംതൃപ്തി തോന്നാതിരിക്കുക
ഇത് പതിവായി സംഭവിക്കുകയാണെങ്കിൽ, ലൈംഗിക ഹോർമോണുകൾ പരോക്ഷമായി ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളെ സ്വാധീനിക്കുന്നുവെന്നാണ്. ഈസ്ട്രജന്റെ അളവ് കുറഞ്ഞാൽ ഭക്ഷണത്തിനുശേഷം വിശപ്പ് അനുഭവപ്പെടുന്നതായി തോന്നും. ലെപ്റ്റിന്റെ അളവ് ഉയർന്നാൽ പ്രശ്നമാണ്.
എപ്പോഴും സമ്മർദം അനുഭവപ്പെടുക
നിങ്ങൾ സമ്മർദ്ദത്തിലാകുമ്പോഴെല്ലാം, അഡ്രീനൽ ഗ്രന്ഥികൾ കോർട്ടിസോൾ പുറത്തുവിടുന്നു. നിങ്ങൾ എല്ലായ്പ്പോഴും സമ്മർദ്ദത്തിലാണെങ്കിൽ, ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നുവെന്ന് അഡ്രീനൽ ഗ്രന്ഥി തിരിച്ചറിയുകയില്ല. ഉയർന്ന അളവിലുള്ള കോർട്ടിസോൾ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര എന്നിവ ഉയർത്തുന്നു. മാത്രമല്ല, വയറിലെ കൊഴുപ്പും വർദ്ധിപ്പിക്കും.
അടിവയറ്റിലെ ഭാരം കൂടുന്നു
അമിതമായ വ്യായാമം, ശരിയായി ഭക്ഷണം കഴിക്കാതിരിക്കുക, അല്ലെങ്കിൽ പിറ്റ്യൂട്ടറി ഗ്രന്ഥി പ്രശ്നങ്ങൾ എന്നിവ കാരണം ഈസ്ട്രജന്റെ അളവ് കുറയും. ഈസ്ട്രജന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ ഒരാളുടെ വയറിന് ചുറ്റും കൂടുതൽ ഭാരം കൂടാമെന്ന് ഡോക്ടർ പറഞ്ഞു.
നിങ്ങൾ ചെയ്യേണ്ടതെന്ത്?
ഇത് സംബന്ധിച്ച് ഒരു വിദഗ്ദ്ധനോട് സംസാരിക്കുകയെന്ന് ഡോ.മൊകടം പറഞ്ഞു.
Read More: ഡയറ്റ് നോക്കിയിട്ടും ശരീര ഭാരം കുറയുന്നില്ലേ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ