മുഖക്കുരു ഉള്ളവരാണെങ്കിൽ ചില ‘ചൂടുള്ള’ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നോ ചൂടിനെ തോൽപ്പിക്കാൻ ‘തണുത്ത ഭക്ഷണങ്ങൾ’ കഴിക്കണമെന്നോ നമ്മുടെ മുതിർന്നവർ പറയുന്നത് നമ്മൾ കേട്ടിരിക്കാം. എന്നാൽ ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങളെ വത്തിരിക്കുന്നത് എങ്ങനെയാണ്?
അത് നിരവധി വ്യക്തികൾ പിന്തുടരുന്നു. ഈ അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ ഒരു പിന്തുണയും ഇല്ലെന്ന് മസാല ലാബ്: ദി സയൻസ് ഓഫ് ഇന്ത്യൻ കുക്കിംഗിന്റെ രചയിതാവ് കൃഷ് അശോകിന്റെ അഭിപ്രായപ്പെടുന്നു.
വാസ്തവത്തിൽ, ആയുർവേദത്തിന് പ്രയോജനകരമായ വിവിധ ആശയങ്ങളുണ്ടെങ്കിലും അവ നിലവിലുള്ള ശാസ്ത്രീയ തെളിവുകൾക്കൊപ്പം അപ്‌ഡേറ്റ് ചെയ്യണമെന്ന് കൃഷ് ഇൻസ്റ്റാഗ്രാമിൽ വിശദീകരിക്കുന്നു.
“യഥാർത്ഥ ആയുർവേദ ഗ്രന്ഥങ്ങളിൽ മാനിന്റെ മാംസം, മദ്യം, മെർക്കുറി എന്നിവ മരുന്നായി ശുപാർശ ചെയ്യുന്നു. എന്നാൽ ആധുനിക കാലത്തെ വിദഗ്ധർ അവ ശുപാർശ ചെയ്യില്ല. ശരീരത്തിൽ 360 അസ്ഥികൾ ഉണ്ടെന്നും അവയിൽ പറയുന്നു എന്നാൽ അത് 206 ആണെന്ന് നിങ്ങൾക്ക് അറിയാം, ”കൃഷ് പറയുന്നു.
“സമഗ്രമായ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള നമ്മുടെ ധാരണയിൽ ആയുർവേദം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ശാസ്ത്രീയ പുരോഗതിയോടെ അത് പതിവായി അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. നിരീക്ഷണം, അനുമാനം, പരിശോധന, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള നിഗമനങ്ങൾ, പ്രധാനമായി, അതിന്റെ അവലോകനത്തിലൂടെ ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള ആശയം പുനഃപരിശോധിക്കേണ്ടതാണ്. ചില ഭക്ഷണങ്ങൾ ശരീര താപനിലയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ചൂടുള്ളതും തണുത്തതുമായ ഭക്ഷണങ്ങൾ എന്ന ആശയം ആയുർവേദം, പരമ്പരാഗത ചൈനീസ് മെഡിസിൻ തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ആഴത്തിൽ വേരൂന്നിയവയാണ്. “ഈ സംവിധാനങ്ങൾ അനുസരിച്ച്, ചില ഭക്ഷണങ്ങൾക്ക് ഇത്തരം ഗുണങ്ങളുണ്ട്. അത് ശരീരത്തിന്റെ ഊർജ്ജ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. എന്നിരുന്നാലും, ഭക്ഷണങ്ങളെ ചൂടുള്ളതോ തണുപ്പുള്ളതോ ആയി തരം തിരിക്കാം എന്ന ആശയത്തെ പിന്തുണയ്ക്കാൻ പരിമിതമായ ശാസ്ത്രീയ തെളിവുകൾ മാത്രമേയുള്ളൂ, ”ഭുവനേശ്വറിലെ കെയർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ് ദാസ് പറഞ്ഞു.
ചൂടുള്ളതും തണുത്തതുമായ ഭക്ഷണം
“വാഴപ്പഴം തണുത്തതും മാമ്പഴം ചൂടുള്ളതുമായി കണക്കാക്കപ്പെടുന്നു. എന്നാൽ അവയൊന്നും നിങ്ങളുടെ ശരീര താപനിലയെ ബാധിക്കുന്നില്ല എന്ന വസ്തുത നിങ്ങൾക്ക് മനസ്സിലാക്കാനാകും. ഈ രണ്ട് പഴങ്ങളും പഞ്ചസാരയും നാരുകളും അടങ്ങിയവയുമാണ്. വാസ്തവത്തിൽ, ശരീരത്തിലെ തെർമോൺഗുലേറ്ററി സിസ്റ്റം നമ്മൾ എന്ത് കഴിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ ശരീര താപനില നിലനിർത്തുന്നു,” കൃഷ് ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, ചൂടുള്ളതും തണുത്തതുമായ ഭക്ഷണം എന്ന ആശയം ശരീര താപനിലയിലെ മാറ്റവുമായി എവിടെയും ബന്ധപ്പെട്ടിട്ടില്ലെന്ന് ആയുർവേദ വിദഗ്ധൻ ഡോ.അൻഷു വാത്സ്യായൻ പറയുന്നു. ദഹനസമയത്ത് ചില ഭക്ഷണങ്ങൾ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഇതെല്ലാം ഭക്ഷണത്തിന്റെ ദഹനത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ശരീര താപനിലയിൽ മാറ്റം വരുത്തുന്നില്ല.
നിങ്ങൾ നെല്ലിക്ക കഴിക്കുമ്പോൾ, അതിന്റെ രുചി വളരെ കയ്പേറിയതാണ്, പക്ഷേ കുറച്ച് വെള്ളം കുടിച്ചാൽ അത് വളരെ മധുരമായി മാറും. അങ്ങനെ അത് വയറ്റിൽ ദഹിക്കുമ്പോൾ അത് മധുരമായി മാറുന്നു, ഡോ. അൻഷു പറയുന്നു.
“വ്യത്യസ്‌ത പ്രദേശങ്ങളിലും സംസ്കാരങ്ങളിലും ചൂടുള്ളതോ തണുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ വ്യത്യാസപ്പെടാം. ഇത് കാലാവസ്ഥ, ഭൂമിശാസ്ത്രം, പ്രാദേശിക ആചാരങ്ങൾ എന്നിവയിലെ വ്യത്യാസങ്ങളെ പ്രതിഫലിപ്പിച്ചേക്കാം, ഗുരുദാസ് പറയുന്നു.