scorecardresearch

ഒരു മാസം മദ്യപിക്കാതിരുന്നാൽ സംഭവിക്കുന്നതെന്ത്?

മദ്യം ഒഴിവാക്കുന്നത് കരൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകും.

മദ്യം ഒഴിവാക്കുന്നത് കരൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാരണമാകും.

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alcohol| alcohol consuming| ie malayalam, alcohol drinking

Representative Image

സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും കമ്പനി കൂടുന്നത് പലരുടെയും പതിവാണ്. എന്നാൽ അടുപ്പിച്ച് രണ്ടു മൂന്നു ദിവസങ്ങൾ ഈ കമ്പനികൂടൽ തുടർന്നാൽ വിചാരിക്കുന്നതിലും കൂടുതൽ മദ്യം അകത്തു ചെല്ലാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിൽ മറ്റു പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

Advertisment

ഇടയ്ക്കിടെയുള്ള ഈ സോഷ്യൽ ഡ്രിങ്കിങ് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ മദ്യപാനം നടക്കുകയുള്ളൂ. നിങ്ങൾ അമിതശരീരഭാരമോ രക്തസമ്മർദ്ദമോ പ്രമേഹമോ ഉള്ളവരാണെങ്കിൽ അത് നിങ്ങളുടെ ജീവിത നിലവാരത്തെ തടസ്സപ്പെടുത്തിയേക്കാം, ദ്വാരകയിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റ് ഡോ. സഞ്ജയ് ഗുപ്ത പറയുന്നു.

"ദിവസവും 500 മില്ലിയിൽ കൂടുതൽ മദ്യം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്തം ദോഷകരമാണ്," ഗ്രേറ്റർ നോയിഡയിലെ ശാരദാ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ എംഡിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ശ്രേയ് ശ്രീവാസ്തവ് പറയുന്നു.

യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസും മദ്യപാനവും അനുസരിച്ച്, നിങ്ങൾ ഒരു ദിവസം അഞ്ചിൽ കൂടുതൽ ഡ്രിക്സ് അല്ലെങ്കിൽ ആഴ്‌ചയിൽ 15 ഡ്രിക്സ് അല്ലെങ്കിൽ അതിൽ കൂടുതൽ മദ്യം കുടിക്കുകയാണെങ്കിൽ നിങ്ങൾ കടുത്ത മദ്യപാനിയാണ്.

Advertisment

നിങ്ങൾ ഒരു മദ്യപാനി ആണെങ്കിൽ, ആരോഗ്യം, വ്യക്തിഗത സാഹചര്യങ്ങൾ, മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കുടുംബ ചരിത്രം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണമെന്ന്, ഉജാല സിഗ്നസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ സ്ഥാപക-ഡയറക്ടർ ഡോ. ഷുചിൻ ബജാജ് പറയുന്നു.

“മദ്യപാനം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യം, ബന്ധങ്ങൾ, അല്ലെങ്കിൽ മൊത്തത്തിലുള്ള ക്ഷേമം എന്നിവയിൽ പ്രതികൂല ഫലങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ, അത് ഉപേക്ഷിക്കുന്നതിന് ആരോഗ്യ വിദഗ്ധന്റെ നിർദേശം തേടുക,” ഡോ. ഷുചിൻ പറയുന്നു.

അത്തരമൊരു സാഹചര്യത്തിൽ, മദ്യം ശാശ്വതമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ഒരു മാസത്തേക്ക് മദ്യം ഉപേക്ഷിച്ചാൽ ശരീരത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുന്നത്?

മദ്യപാനിയുടെ ശരീരത്തിൽ സംഭവിക്കുന്നതെന്ത്

മദ്യപാനം നിർത്തുന്നത് കരൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും കാൻസറുകളുടെ സാധ്യത കുറയ്ക്കുന്നതിനും ഇടയാക്കും.

അമിത മദ്യപാനികൾക്ക്, ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ അനുവദിക്കുകയും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. "മികച്ച ഉറക്കം, മെച്ചപ്പെട്ട ഏകാഗ്രത, വർധിച്ച ഊർജ്ജ നില എന്നിവയ്ക്കും ഇത് ഇടയാക്കും," ഡോ. ഷുചിൻ പറയുന്നു.

എന്നിരുന്നാലും, ഒരു മാസത്തേക്ക് മദ്യം ഉപേക്ഷിക്കുന്നത് കൊണ്ട് ആരോഗ്യഗുണങ്ങൾ ഉണ്ടാകാമെങ്കിലും അത് പൂർണമായും നിർത്തിയാൽ മാത്രമേ ദീർഘകാല ഗുണങ്ങൾ ഉണ്ടാകൂ.

മദ്യപാനം മൂലം കരൾപ്രശ്നം ഉള്ളവരുടെ അവസ്ഥയും മെച്ചപ്പെടാം. "നമ്മുടെ കരൾ സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരേയൊരു അവയവമാണ്. അതിനാൽ മദ്യം മൂലമുണ്ടാകുന്ന ചില പ്രശ്നങ്ങൾ മാറ്റാൻ കഴിയും," ഡോ.ശ്രേയ് പറയുന്നു.

മദ്യപിക്കാത്ത ഒരാളുടെ ശരീരത്തിൽ

മദ്യം ഒരു വ്യക്തിയുടെ ആർഇഎം ഉറക്കത്തെ (ദ്രുത നേത്ര ചലനത്തിന്റെ ഉറക്കം) അടിച്ചമർത്തുന്നു. തുടക്കത്തിൽതന്നെ അവ കുടിക്കുന്നത് നിർത്തിയാൽ, ആദ്യ ആഴ്ചയിൽ തന്നെ നിങ്ങൾക്ക് മാനസിക വ്യക്തതയും മികച്ച ഉറക്കവും അനുഭവപ്പെടാൻ തുടങ്ങും. ഇത് ഉത്കണ്ഠ കുറയ്ക്കുകയും മൊത്തത്തിലുള്ള മാനസികാവസ്ഥ വർധിപ്പിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവർക്ക് മദ്യം ഉപേക്ഷിച്ചതിന് ശേഷം മാറ്റമുണ്ടാകാം, കാരണം മദ്യം അമിതമായ കലോറി ഉപഭോഗത്തിന് കാരണമാകുന്നു.

കൂടാതെ, മദ്യം ഉപേക്ഷിക്കുന്നത് ചിലതരം കാൻസറുകളുടെ അപകടസാധ്യത കുറയ്ക്കും. "തലയിലും കഴുത്തിലുമുള്ള ക്യാൻസറുകൾ, അന്നനാളത്തിലെ കാൻസർ, കരൾ കാൻസർ, വൻകുടൽ കാൻസർ, സ്തനാർബുദം എന്നിവയുൾപ്പെടെ വിവിധ ക്യാൻസറുകളുടെ അപകടഘടകമാണ് മദ്യപാനം," ഡോ.ഷുചിൻ പറഞ്ഞു.

Alcohol Health Tips Health

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: