scorecardresearch

ദിവസവും 4 മുട്ടകൾ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ആരോഗ്യമുള്ള വ്യക്തികളിൽ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു

ആരോഗ്യമുള്ള വ്യക്തികളിൽ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
egg

Source: Freepik

മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുമെന്നും ഹൃദയാരോഗ്യത്തിന് ദോഷകരമാണെന്നുമുള്ള പഴയ ധാരണകൾ തിരുത്തിക്കുറിക്കുകയാണ് പുതിയ പഠനങ്ങൾ. ഒരു ദിവസം നാല് മുട്ട വരെ കഴിക്കുന്നത് ശരീരത്തിന് ദോഷമല്ലെന്നും മറിച്ച് അത് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ പോഷകങ്ങളുടെ കലവറയാണെന്നും പ്രമുഖ സർജനും ഹെൽത്ത് സ്പെഷ്യലിസ്റ്റുമായ ഡോ. ദർശൻ ഷാ വ്യക്തമാക്കി.

Advertisment

Also Read: ഉപ്പ് എല്ലാവർക്കും വില്ലനല്ല: പക്ഷേ, ഈ 5 വിഭാഗക്കാർ സൂക്ഷിച്ചേ മതിയാകൂ

മുട്ടയെ സവിശേഷമാക്കുന്നത് അതിലെ പോഷക ഘടനയാണ്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും മുട്ടയിലുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന് ഏറ്റവും വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും മുട്ട കഴിച്ചാൽ കിട്ടുന്ന പ്രധാന ഗുണങ്ങൾ ഡോ.ദർശൻ ഷാ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മസ്തിഷ്ക ആരോഗ്യം: മുട്ടയിലെ 'കോളിൻ' എന്ന ഘടകം കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. മറവിരോഗം തടയാനും ഇത് സഹായിക്കുന്നു.

കണ്ണുകളുടെ സംരക്ഷണം: കാഴ്ചശക്തി വർധിപ്പിക്കാനും തിമിരം പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്ന ലൂട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളമായുണ്ട്.

Also Read: രാത്രിയിൽ ചെറിയ വിശപ്പോടെ ഉറങ്ങണം? കാരണം എന്ത്?

ഊർജസ്വലത: മുട്ടയിലെ കൊഴുപ്പ് നേരിട്ട് ഊർജമായി മാറുന്നു. ഇത് ക്ഷീണമില്ലാതെ പകൽ മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി: വൈറ്റമിൻ കെ2, എ, ഡി എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമ്മ സൗന്ദര്യത്തിനും ഗുണകരമാണ്.

Also Read: "ദിവസവും ഒരു മണിക്കൂർ മാറ്റിവെക്കൂ..." ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി മൃണാൾ താക്കൂർ

കൊളസ്ട്രോൾ വില്ലനാണോ? 

ആരോഗ്യമുള്ള വ്യക്തികളിൽ മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. മുട്ടയുടെ വെള്ളയിലെ ആന്റിമൈക്രോബയൽ സംയുക്തങ്ങൾ രോഗകാരികളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുട്ട പുഴുങ്ങിയോ ശരിയായ രീതിയിൽ പാകം ചെയ്തോ കഴിക്കുന്നത് ഗുണങ്ങൾ ഇരട്ടിയാക്കും. മുട്ട കേവലം ഒരു പ്രഭാതഭക്ഷണമല്ല; മറിച്ച് ഹോർമോണുകളുടെ പ്രവർത്തനം, മെറ്റബോളിസം, കോശങ്ങളുടെ അറ്റകുറ്റപ്പണി എന്നിവയെ പിന്തുണയ്ക്കുന്ന മികച്ച പോഷകാഹാരമാണെന്നും ഡോ.ദർശൻ ഷാ പറയുന്നു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പട്ടിണി കിടക്കേണ്ട, ഹെൽത്തിയായിരിക്കാൻ ഹൃത്വിക്കിൻ്റെ 'വോളിയം ഈറ്റിംഗ്' ട്രൈ ചെയ്യൂ

Egg

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: