scorecardresearch

മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?

ചിലർ ഈ മുളകൾ നീക്കം ചെയ്തശേഷം പാചകത്തിന് അവ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ?

ചിലർ ഈ മുളകൾ നീക്കം ചെയ്തശേഷം പാചകത്തിന് അവ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ?

author-image
Health Desk
New Update
Sprout Potatoes

Source: Freepik

ഉരുളക്കിഴങ്ങ് ദീർഘനാൾ ഉപയോഗിക്കാതിരുന്നാൽ അവയിൽ മുളകൾ വന്നതായി കാണാൻ സാധിക്കും. ചിലർ ഈ മുളകൾ നീക്കം ചെയ്തശേഷം പാചകത്തിന് അവ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരത്തിൽ മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നത് സുരക്ഷിതമാണോ?.

Advertisment

മുളകളുള്ള ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നീ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ചെറിയ അളവിൽ കഴിക്കുമ്പോൾ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ ആരോഗ്യത്തിന് ഹാനികരമായേക്കാം. ഗ്ലൈക്കോ ആൽക്കലോയിഡ് അമിതമായി കഴിക്കുന്നത് ഛർദി, വയറിളക്കം, വയറുവേദന, തലവേദന, പനി, വേഗത്തിലുള്ള നാഡിമിടിപ്പ്, കുറഞ്ഞ രക്തസമ്മർദം, മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Also Read: തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങളുണ്ട്, എന്തുകൊണ്ട്?

മുളകളുള്ള ഉരുളക്കിഴങ്ങ് ഒഴിവാക്കണം എന്തുകൊണ്ട്?

ഉരുളക്കിഴങ്ങിന്റെ മുളകളിലുള്ള ഗൈക്കോ ആൽക്കലോയിഡുകൾ മനുഷ്യർക്ക് വിഷാംശം ഉള്ളവയാണ്. ഇത് ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് ഗ്ലൈക്കോ ആൽക്കലോയിഡ് വിഷബാധയുടെ ചില ലക്ഷണങ്ങൾ. മുള വന്ന ഉരുളക്കിഴങ്ങിൽ ഗ്ലൈക്കോ ആൽക്കലോയിഡുകളുടെ അളവ് കൂടുതലായതിനാൽ കയ്പേറിയ രുചി ഉണ്ടാക്കും. ഉരുളക്കിഴങ്ങിൽ സംഭരിച്ചിരിക്കുന്ന പോഷകങ്ങൾ മുളയ്ക്കുന്നതിലൂടെ കുറയുകയും അവയുടെ പോഷകമൂല്യം കുറയുകയും ചെയ്യുന്നു.

മുളപ്പിച്ചതോ പച്ച നിറമായോ മാറിയ ഉരുളക്കിഴങ്ങ് കളയുക എന്നതാണ് ഏറ്റവും നല്ല മാർഗം. ഉരുളക്കിഴങ്ങിൽ മുള വരുന്നത് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവ ഒരുപാട് വാങ്ങി സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഒന്നോ രണ്ടോ ആഴ്ച മാത്രം ഉപയോഗിക്കാവുന്ന അളവിൽ മാത്രം വാങ്ങി തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. എന്നിരുന്നാലും, വാങ്ങിയ ഉടൻ തന്നെ, ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ ഉപയോഗിക്കുന്നതാണ് നല്ലത്. 

Advertisment

Also Read: അമിതമായി മദ്യപിക്കുമ്പോൾ എക്കിൾ വരുന്നതിന്റെ കാരണം എന്ത്?

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ ചില എളുപ്പവഴികൾ

* ഉരുളക്കിഴങ്ങ് വാങ്ങിക്കൊണ്ടുവരുമ്പോൾ അതിലുള്ള മണ്ണ് പൂർണ്ണമായും കഴുകിക്കളയരുത്. ഈ മണ്ണ് ഒരു പ്രകൃതിദത്ത സംരക്ഷണ കവചമായി പ്രവർത്തിക്കുന്നു. കഴുകിയാൽ ഈർപ്പം കാരണം കിഴങ്ങ് പെട്ടെന്ന് അഴുകിപ്പോകും.

* പച്ചക്കറികൾ സൂക്ഷിക്കാൻ ഏറ്റവും നല്ല സ്ഥലം തണുപ്പും ഇരുട്ടും വായു സഞ്ചാരവുമുള്ള ഇടമാണ്. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഉരുളക്കിഴങ്ങിന്റെ തൊലി പച്ചനിറമാകാനും വിഷാംശമായ സൊളാനിൻ ഉണ്ടാകാനും കാരണമാകും.

* ഫ്രിഡ്ജിലെ തണുത്ത താപനിലയിൽ ഉരുളക്കിഴങ്ങിലെ അന്നജം പഞ്ചസാരയായി മാറുന്നു. ഇത് രുചി മാറ്റാൻ മാത്രമല്ല, പാചകം ചെയ്യുമ്പോൾ എളുപ്പത്തിൽ കരിഞ്ഞുപോകാനും കാരണമാകും.

Also Read: ചോറും ചപ്പാത്തിയും കുറച്ച് ഇവ കഴിക്കൂ; പ്രമേഹത്തെ അകറ്റി നിർത്താം

* ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഉള്ളി (സവാള, ചെറിയ ഉള്ളി) എഥിലിൻ ഗ്യാസ് പുറത്തുവിടുന്നു. ഈ വാതകം ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാൻ കാരണമാകും. അതിനാൽ, ഉള്ളിയും ഉരുളക്കിഴങ്ങും അകലം പാലിച്ച് സൂക്ഷിക്കുക.

* പ്ലാസ്റ്റിക് കവറുകൾ ഈർപ്പം ഉള്ളിൽ നിലനിർത്തി വേഗത്തിൽ കേടാകാൻ വഴിവെക്കും. വായു സഞ്ചാരം ലഭിക്കുന്ന പേപ്പർ ബാഗുകളിലോ (കാർഡ്ബോർഡ് പെട്ടികളിലോ അല്ലെങ്കിൽ നാരുകൾ കൊണ്ടുള്ള കുട്ടകളിലോ) സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ടില്ല; 1 വർഷം കൊണ്ട് യുവതി കുറച്ചത് 40 കിലോ, ചെയ്തത് 6 കാര്യങ്ങൾ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: