/indian-express-malayalam/media/media_files/2025/11/10/soaked-cashews-2025-11-10-09-37-29.jpg)
Source: Freepik
കശുവണ്ടി പോഷകങ്ങളുടെ പവർഹൗസാണ്. അവ ശരിയായ രീതിയിൽ കുതിർത്ത് കഴിച്ചാൽ ഒന്നിലധികം ഗുണങ്ങൾ നൽകും. അവ പച്ചയായോ, വറുത്തോ, അല്ലെങ്കിൽ നട്ട് ബട്ടറായോ ആസ്വദിക്കാം. എന്നിരുന്നാലും, അവ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം ഉപ്പും പഞ്ചസാരയും ചേർക്കാതെ കുതിർത്തതും മുഴുവനായും കഴിക്കുന്നതാണ്. എന്നാൽ, ഇവയിൽ കാലറി കൂടുതലായതിനാൽ മിതമായ അളവിൽ കഴിക്കാൻ ഓർമ്മിക്കുക.
ഒരു പിടി കശുവണ്ടി (28 ഗ്രാം)യിൽ കാലറി (157), പ്രോട്ടീൻ (5.16 ഗ്രാം), കൊഴുപ്പ് (12.4 ഗ്രാം), കാർബോഹൈഡ്രേറ്റ് (8.56 ഗ്രാം), നാരുകൾ (0.9 ഗ്രാം) എന്നിവ അടങ്ങിയിട്ടുണ്ട്. ചെമ്പ് (0.6 മില്ലിഗ്രാം), മഗ്നീഷ്യം (82.8 മില്ലിഗ്രാം), മാംഗനീസ് (0.4 മില്ലിഗ്രാം), സിങ്ക് (1.6 മില്ലിഗ്രാം), ഫോസ്ഫറസ് (168 മില്ലിഗ്രാം), ഇരുമ്പ് (1.8 മില്ലിഗ്രാം), സെലിനിയം (5.6 മൈക്രോഗ്രാം), തയാമിൻ (0.1 മില്ലിഗ്രാം), വിറ്റാമിൻ കെ (9.6 മൈക്രോഗ്രാം), വിറ്റാമിൻ ബി6 (0.1 മില്ലിഗ്രാം) എന്നിവയും ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒരു മാസത്തേക്ക് ദിവസവും കുതിർത്ത കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങൾ അറിയാം.
Also Read: പ്രമേഹമുള്ളവർക്ക് ഐസ്ക്രീം കഴിക്കാമോ?
1. കൊളസ്ട്രോൾ കുറയ്ക്കും
ദിവസവും ഒരു ചെറിയ കശുവണ്ടി കഴിക്കുന്നവരിൽ മോശം കൊളസ്ട്രോളിൽ നേരിയ കുറവ് കാണപ്പെട്ടതായി ജേണൽ ഓഫ് സയൻസ് ടെക്നോളജി ആൻഡ് റിസർച്ച് ഓൺ ദി മെഡിസിനൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടിൽ പറയുന്നു.
2. ഹൃദ്രോഗം തടയാം
കശുവണ്ടിയിലെ കൊഴുപ്പ് സ്റ്റിയറിക് ആസിഡിൽ നിന്നാണ് ലഭിക്കുന്നത്, ഇത് രക്തത്തിലെ കൊളസ്ട്രോളിനെ വളരെ കുറച്ച് മാത്രമേ ബാധിക്കുന്നുള്ളൂ. കൂടാതെ, ഉയർന്ന മഗ്നീഷ്യം ഉള്ളടക്കം ഹൃദയത്തിലേക്കുള്ള ശരിയായ രക്തചംക്രമണത്തെ സഹായിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
Also Read: മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാൽ എന്ത് സംഭവിക്കും?
3. പ്രമേഹം തടയാനും നിയന്ത്രിക്കാനും കഴിയും
കാർബോഹൈഡ്രേറ്റ് കുറവായതിനാൽ, കശുവണ്ടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും ഇൻസുലിൻ ഉത്പാദനം വർധിപ്പിക്കുന്നതിനും ഗുണം ചെയ്യുന്ന ഉയർന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഇത് വളരെയധികം സഹായകരമാക്കുന്നു.
4. വീക്കം കുറയ്ക്കുന്നു
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് അനുസരിച്ച്, ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമായ കശുവണ്ടി, ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന കേടുപാടുകൾ വരുത്തുന്ന തന്മാത്രകളെ നിർവീര്യമാക്കുന്നു. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
Also Read: തൈറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങളുണ്ട്, എന്തുകൊണ്ട്?
5. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കശുവണ്ടി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവയിലെ നാരുകൾ കൂടുതൽ നേരം വയർ നിറഞ്ഞ സംതൃപ്തി നിലനിർത്തുകയും അനാരോഗ്യകരമായ ലഘുഭക്ഷണം കഴിക്കാനുള്ള ആസക്തി തടയുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: അമിതമായി മദ്യപിക്കുമ്പോൾ എക്കിൾ വരുന്നതിന്റെ കാരണം എന്ത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us