/indian-express-malayalam/media/media_files/2025/11/12/jeera-water-2025-11-12-11-55-20.jpg)
Source: Freepik
ഇന്ത്യൻ അടുക്കളയിലെ ഒരു പ്രധാന സുഗന്ധവ്യഞ്ജനമാണ് ജീരകം. കറികൾക്ക് രുചിയും മണവും നൽകുന്നതിലുപരി, ജീരകം വെള്ളത്തിൽ തിളപ്പിച്ചു കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്. പണ്ടുമുതലേ നമ്മുടെ വീടുകളിൽ ദാഹശമനിയായും ഔഷധമായും ജീരകവെള്ളം ഉപയോഗിച്ച് വരുന്നു.
ആന്റിഓക്‌സിഡന്റുകൾ, വീക്കം തടയുന്ന ഗുണങ്ങൾ, ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ അവശ്യ ധാതുക്കൾ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ജീരകം. ദഹനം മെച്ചപ്പെടുത്താനും, മെറ്റബോളിസം മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും ജീരക വെള്ളം കുടിക്കുന്നത് സഹായിക്കും. ഒരു മാസം ദിവസവും ജീരക വെള്ളം കുടിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നോക്കാം.
Also Read: മദ്യം വേണ്ട, മധുരമില്ലാത്ത കട്ടൻ കാപ്പി മതി; ഈ ശീലങ്ങൾ ഫാറ്റി ലിവർ തടയും
ആഴ്ച 1: ദഹനം മെച്ചപ്പെടാൻ തുടങ്ങുന്നു
ജീരക വെള്ളം ഒരു സ്വാഭാവിക ദഹന ടോണിക്ക് ആയി പ്രവർത്തിക്കുന്നു. ജീരക വെള്ളം അസിഡിറ്റിയും വയറുവേദനയും ഒഴിവാക്കാൻ സഹായിക്കുന്നു, കൂടാതെ ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകുന്നു. ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, അതിനാൽ ഭക്ഷണം കൂടുതൽ സുഗമമായി തകരുന്നു. ആദ്യ ആഴ്ച അവസാനത്തോടെ, ഭക്ഷണത്തിനുശേഷം വയറിന്റെ ഭാരം കുറയുന്നത് കാണാനാകും.
ആഴ്ച 2: ഊർജ നിലകൾ മെച്ചപ്പെടുകയും മെറ്റബോളിസത്തിന് ഉത്തേജനം ലഭിക്കുകയും ചെയ്യുന്നു
ദഹനം മെച്ചപ്പെട്ടുകഴിഞ്ഞാൽ, മെറ്റബോളിസം സാധാരണ നിലയിലാകാൻ തുടങ്ങും. നിങ്ങൾക്ക് മന്ദഗതിയിലുള്ള ഉപാപചയ നിരക്ക് ഉണ്ടെങ്കിൽ, ജീരക വെള്ളം കുടിക്കുക. ഇത് നിങ്ങളുടെ ഊർജ നില മെച്ചപ്പെടുത്തുന്നു. ജീരകം ശരീരത്തിലെ കൊഴുപ്പ് കൂടുതൽ എരിച്ചു കളയാൻ സഹായിക്കുന്നു. പതിവ് ഭക്ഷണത്തോടൊപ്പം ജീരക വെള്ളം കുടിക്കുകയും ലഘുവായ വ്യായാമവും ചെയ്യുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
Also Read: പ്രമേഹരോഗികൾക്ക് ചീസ് കഴിക്കാമോ?
ആഴ്ച 3: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ ബാലൻസ് ആകുന്നു
ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലൂടെയും ഭക്ഷണത്തിനു ശേഷമുള്ള കുതിച്ചുചാട്ടം നിയന്ത്രിക്കുന്നതിലൂടെയും ജീരക വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. വെറും വയറ്റിൽ കുടിക്കുന്നത് മികച്ച ഫലങ്ങൾ നൽകുന്നു. ഇതിനർത്ഥം പഞ്ചസാരയോടുള്ള ആസക്തി കുറയുകയും ദിവസം മുഴുവൻ ക്ഷീണം കുറയുകയും ചെയ്യും എന്നാണ്. ജീരകത്തിലെ ആന്റിഓക്‌സിഡന്റുകൾ പാൻക്രിയാറ്റിക് കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ദീർഘകാല ഉപാപചയ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
Also Read: ബിരിയാണി കഴിച്ചാലും ശരീരഭാരം കുറയ്ക്കാൻ കഴിയുമോ?
ആഴ്ച 4: പ്രതിരോധശേഷി ശക്തിപ്പെടുകയും ചർമ്മം തിളങ്ങാൻ തുടങ്ങുകയും ചെയ്യുന്നു
ജീരക വെള്ളം ഇരുമ്പ്, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇരുമ്പിന്റെയും ഭക്ഷണ നാരുകളുടെയും മികച്ച ഉറവിടമാണ് ജീരക വെള്ളം. രോഗപ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനം നിലനിർത്താൻ ജീരക വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ജീരക വെള്ളത്തിന്റെ വിഷാംശം നീക്കം ചെയ്യൽ, ആന്റിമൈക്രോബയൽ ഗുണങ്ങൾ വിഷവസ്തുക്കളെ നീക്കം ചെയ്യാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ അകാല വാർധക്യത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.
ജീരക വെള്ളം എപ്പോഴാണ് കുടിക്കേണ്ടത്?
രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ദഹനം സജീവമാക്കാനും, വിഷവിമുക്തമാക്കൽ പിന്തുണയ്ക്കാനും, ദിവസത്തേക്കുള്ള ഊർജ നില സജ്ജമാക്കാനും സഹായിക്കുന്നു. മെറ്റബോളിസം വർധിപ്പിക്കാനും, ഉച്ചകഴിഞ്ഞുള്ള പതിവ് ക്ഷീണം തടയാനും വൈകുന്നേരം 4 മണിക്ക് വീണ്ടും ഒരു ഗ്ലാസ് വെള്ളം കുടിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഭക്ഷണം കഴിഞ്ഞാൽ ഇത് ചെയ്യൂ: ഹൃദയാഘാത സാധ്യത 40% കുറയ്ക്കുന്നതിനുള്ള ഒരു ടിപ്‌സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us