/indian-express-malayalam/media/media_files/2025/11/17/green-tea-2025-11-17-14-55-03.jpg)
Source: Freepik
ഒരു മാസത്തേക്ക് എല്ലാ ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് അതിശയകരമാംവിധം ശരീരത്തിന് ഗുണങ്ങൾ നൽകും. മെറ്റബോളിസം വർധിപ്പിക്കുന്നത് മുതൽ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതും, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതുംവരെ ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. 30 ദിവസത്തേക്ക് ദിവസവും ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. മെറ്റബോളിസത്തിന് ഉത്തേജനം ലഭിക്കുന്നു
ശരീരത്തെ കാലറി കൂടുതൽ കാര്യക്ഷമമായി കത്തിക്കാൻ സഹായിക്കാനുള്ള അതിന്റെ കഴിവാണ് ഗ്രീൻ ടീയുടെ പ്രധാന ഗുണങ്ങളിലൊന്ന്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ഊർജം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഒരു മാസത്തെ ദൈനംദിന ഉപഭോഗത്തിന് ശേഷം, പലരും മെച്ചപ്പെട്ട ദഹനം, കൂടുതൽ സ്ഥിരതയുള്ള ഊർജ്ജ നില, ചില സന്ദർഭങ്ങളിൽ, വയറു വീർക്കുന്നതിൽ നേരിയ കുറവ് എന്നിവ ഉണ്ടായതായി അഭിപ്രായപ്പെട്ടു.
Also Read: കരളിനെ കേടാക്കാതെ കൊഴുപ്പ് ഉരുക്കാം; ഈ അളവിൽ കട്ടൻ കാപ്പി കുടിക്കൂ
2. ചർമ്മം കൂടുതൽ വ്യക്തവും ആരോഗ്യകരവുമായി കാണാൻ തുടങ്ങുന്നു
ഗ്രീൻ ടീയിൽ പോളിഫെനോളുകളും ഇജിസിജി (എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്) യും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും ചർമ്മത്തിന് ഗുണകരമായ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു സംബന്ധമായ വീക്കം കുറയ്ക്കാനും അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്ന് ജേണൽ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിലെ ഒരു പഠനം പറയുന്നു.
Also Read: ഇഡ്ഡലിയും ഉപ്പുമാവും പ്രശ്നക്കാരാണ്; മറഞ്ഞിരിക്കുന്ന പഞ്ചസാരയെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്
3. തലച്ചോറ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
ഗ്രീൻ ടീയിൽ എൽ-തിയാനൈൻ അടങ്ങിയിട്ടുണ്ട്, ഇത് കാപ്പിയുമായി ബന്ധപ്പെട്ട അസ്വസ്ഥതയില്ലാതെ ശാന്തമായ ജാഗ്രത പ്രോത്സാഹിപ്പിക്കുന്ന ഒരു അമിനോ ആസിഡാണ്. ന്യൂട്രീഷണൽ ന്യൂറോ സയൻസിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, കുറഞ്ഞ അളവിലുള്ള കഫീനുമായി എൽ-തിയാനൈൻ സംയോജിപ്പിക്കുന്നത് ശ്രദ്ധ, ഓർമ്മശക്തി എന്നിവ വർധിപ്പിക്കുമെന്ന് കണ്ടെത്തി.
Also Read: കരൾ സുരക്ഷിതമാക്കാം; ഈ വൈറ്റമിൻ ഫാറ്റി ലിവർ രോഗം തടയും
4. ഹൃദയാരോഗ്യം പതിയെ മെച്ചപ്പെടുന്നു
ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.
5. കുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്നു
ഗ്രീൻ ടീ ഒരു സ്വാഭാവിക പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു, ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ വളർത്തുന്നു. ഗ്രീൻ ടീ പോളിഫെനോളുകൾ ആരോഗ്യകരമായ കുടൽ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പിന്തുണയ്ക്കുകയും വീക്കം ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയറിലെ കൊഴുപ്പ് ഉരുക്കാം, അരക്കെട്ട് ഒതുക്കി അഴകുള്ളതാക്കാം; ഈ വഴികൾ നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us