/indian-express-malayalam/media/media_files/2026/01/22/oil-free-diet-fi-2026-01-22-12-53-57.jpg)
സീറോ ഓയിൽ ഡയറ്റ് | ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന്റേയും ശരീരഭാരം കുറയ്ക്കുന്നതിന്റേയും ഭാഗമായി പലരും ഇന്ന് ഭക്ഷണത്തിൽ നിന്നും എണ്ണയും നെയ്യും പൂർണ്ണമായും ഒഴിവാക്കാറുണ്ട്. 'സീറോ ഓയിൽ' ഡയറ്റ് എന്നത് ഒരു പുതിയ ട്രെൻഡായി മാറിയിട്ടുണ്ടെങ്കിലും, കൊഴുപ്പ് തീരെയില്ലാത്ത ഈ ഭക്ഷണക്രമം ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെക്കുന്നത്. നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമായ ചില ഘടകങ്ങൾ കൊഴുപ്പിലൂടെ മാത്രമേ ലഭ്യമാകൂ എന്ന വസ്തുത പലപ്പോഴും മറക്കാറുണ്ട്. കൊഴുപ്പ് പൂർണ്ണമായും ഉപേക്ഷിക്കുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കാനും പ്രധാനപ്പെട്ട വിറ്റാമിനുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്താനും കാരണമാകും.
Also Read: കാഴ്ചശക്തിയും പ്രതിരോധശേഷിയും കൂടും: വൈറ്റമിൻ എ ലഭിക്കാൻ കഴിക്കേണ്ട 5 പഴങ്ങൾ
നെയ്യും എണ്ണയും പൂർണ്ണമായും ഒഴിവാക്കുമ്പോൾ ശരീരത്തിന് അത്യാവശ്യമായ വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നു. ഇവ കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. കൊഴുപ്പിന്റെ അഭാവത്തിൽ ഇവ ശരീരത്തിന് പ്രയോജനപ്പെടില്ല, ഇത് പ്രതിരോധശേഷി കുറയുന്നതിനും എല്ലുകളുടെ ബലക്ഷയത്തിനും കാരണമാകും. കൂടാതെ, തലച്ചോറിൻ്റെ പ്രവർത്തനം, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയ്ക്ക് ആവശ്യമായ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും ശരീരത്തിന് നഷ്ടമാകുന്നു എന്ന ആകാശ് ഹെൽത്ത് കെയറിലെ ഡയറ്റീഷ്യൻ ഗിന്നി കൽറ പറയുന്നു.
ദീർഘകാലം കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുന്നത് ഹോർമോൺ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും പ്രത്യുൽപ്പാദന ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. കൊഴുപ്പ് ഭക്ഷണത്തിന് സംതൃപ്തി നൽകുന്ന ഒന്നാണ്. ഇത് ഒഴിവാക്കുമ്പോൾ വിശപ്പ് കൂടുകയും കൂടുതൽ കാർബോഹൈഡ്രേറ്റുകളും മധുരവും കഴിക്കാൻ പ്രവണതയുണ്ടാവുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യും. ചർമ്മം വരണ്ടുപോകുന്നതിനും സന്ധികളിലെ ലൂബ്രിക്കേഷൻ കുറയുന്നതിനും ഇത് കാരണമാകും.
Also Read: 1 മാസം ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
/filters:format(webp)/indian-express-malayalam/media/media_files/2026/01/22/oil-free-diet-1-2026-01-22-12-55-23.jpg)
Also Read: ഡയറ്റും വ്യായാമവും ചെയ്തിട്ടും എന്തുകൊണ്ട് ഷുഗർ കുറയുന്നില്ല?
പ്രധാന ലക്ഷണങ്ങൾ
- വരണ്ട ചർമ്മം, മുടി കൊഴിച്ചിൽ.
- ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
- മൂഡ് സ്വിങ്സ്.
- അമിതമായ വിശപ്പും മധുരത്തോടുള്ള ആർത്തിയും.
- ക്രമരഹിതമായ ആർത്തവം, സന്ധിവേദന.
- പകർച്ചവ്യാധികൾ പെട്ടെന്ന് പിടിപെടുക.
ആരോഗ്യകരമായ ബദലുകൾ
എണ്ണ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം പോഷകസമൃദ്ധമായ കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം:
- അണ്ടിപ്പരിപ്പുകളും വിത്തുകളും: ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവ.
- അവോക്കാഡോ: ഹൃദയാരോഗ്യത്തിന് ഉത്തമമായ കൊഴുപ്പ് ഇതിലുണ്ട്.
കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ: തൈര്, യോഗർട്ട് എന്നിവ പ്രോട്ടീനും മിതമായ കൊഴുപ്പും നൽകുന്നു. - മത്സ്യം: ഒമേഗ-3 ധാരാളമായി അടങ്ങിയ മത്സ്യങ്ങൾ ഉൾപ്പെടുത്താം.
ഭക്ഷണം പാകം ചെയ്യുമ്പോൾ, വറുക്കുന്നതിനും പൊരിക്കുന്നതിനും പകരം സ്റ്റീമിംഗ്, ഗ്രില്ലിംഗ്, റോസ്റ്റിംഗ് എന്നീ രീതികൾ അവലംബിക്കുന്നത് കാലറി കൂടാതെ തന്നെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us