/indian-express-malayalam/media/media_files/2025/12/11/meat-2025-12-11-09-28-24.jpg)
Source: Freeoik
മാംസാഹാരം ഉപേക്ഷിച്ച് പൂർണ്ണമായും സസ്യാഹാരത്തിലേക്ക് മാറാൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ?. എങ്കിൽ അത് നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്കും ഹൃദയാരോഗ്യത്തിനും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.യശോദ കുമാർ റെഡ്ഡി പറയുന്നു. സസ്യാഹാരത്തിലേക്ക് മാറുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.
Also Read: വൃക്ക രോഗം അകറ്റി നിർത്താം, ഈ പഴങ്ങൾ ഡയറ്റിൽ ചേർക്കൂ
ഗുണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നു: സസ്യാഹാരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലുള്ള നാരുകൾ ബിഫിഡോബാക്ടീരിയ, ലാക്റ്റോബാസിലി തുടങ്ങിയ നല്ല ബാക്ടീരിയകൾക്ക് ആഹാരമാകുന്നു.
രോഗപ്രതിരോധം: നാരുകൾ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ കുടലിലെ വീക്കം കുറയ്ക്കാനും രോഗങ്ങളെ തടയാനും സഹായിക്കുന്നു.
മലബന്ധം കുറയുന്നു: നാരുകൾ കൂടുതലായി കഴിക്കുന്നത് മലവിസർജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും.
ഹൃദയാരോഗ്യം: കൃത്യമായ സസ്യാഹാര ശീലം പിന്തുടരുന്നത് ചീത്ത കൊളസ്‌ട്രോൾ, രക്തസമ്മർദം, അമിതവണ്ണം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു.
Also Read: കൊളസ്ട്രോൾ കുറയ്ക്കണോ? ഭക്ഷണത്തിലും ജീവിതശൈലിയിലും ഈ മാറ്റങ്ങൾ വരുത്തൂ
ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി, ഉള്ളി, ഓട്‌സ്, ബാർലി, പയറുവർഗ്ഗങ്ങൾ, വാഴപ്പഴം, തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇവ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രീബയോട്ടിക്സായി പ്രവർത്തിക്കുന്നു.
തുടക്കത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ
മാംസാഹാരത്തിൽ നിന്ന് സസ്യാഹാരത്തിലേക്ക് പെട്ടെന്ന് മാറുമ്പോൾ ചിലർക്ക് ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. നാരുകൾ കൂടുതലായി കഴിച്ചു തുടങ്ങുമ്പോൾ കുടലിലെ ബാക്ടീരിയകൾക്ക് അതുമായി പൊരുത്തപ്പെടാൻ കുറച്ചു സമയം ആവശ്യമായി വരും. ഇത് സ്വാഭാവികമാണ്. സാവധാനം നാരുകളുടെ അളവ് കൂട്ടുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും.
Also Read: അരക്കെട്ട് ഒതുങ്ങി ഭംഗിയാകും; വയറിലെ കൊഴുപ്പ് വേഗത്തിൽ ഉരുക്കാൻ ഈ കാര്യങ്ങൾ മറക്കാതിരിക്കൂ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സസ്യാഹാരം ആരോഗ്യകരമാണെങ്കിലും, കൃത്യമായ ആസൂത്രണമില്ലാതെ പിന്തുടരുന്നത് ചില പോഷകങ്ങളുടെ കുറവിന് കാരണമാകാം. സസ്യാഹാരത്തിലേക്ക് മാറുമ്പോൾ സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്.
വൈറ്റമിൻ കുറവുകൾ: സസ്യാഹാര മാത്രം കഴിക്കുന്നവരിൽ വൈറ്റമിൻ ബി 12, ഇരുമ്പ്, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയുടെ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
അപകടസാധ്യതകൾ: ഇത്തരം പോഷകങ്ങളുടെ കുറവ് എല്ലുകൾക്ക് ബലക്ഷയം, വിളർച്ച, മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം; ഇവയിലൊന്ന് കുടിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us