scorecardresearch

ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കിയാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വെറും 30 ദിവസം മദ്യം പൂർണമായും ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് അവിശ്വസനീയമായ മാറ്റങ്ങളാണ്

വെറും 30 ദിവസം മദ്യം പൂർണമായും ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് അവിശ്വസനീയമായ മാറ്റങ്ങളാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Alchohol

Image Source: Freepik

പുതുവർഷ തീരുമാനങ്ങളിൽ പലപ്പോഴും ഒന്നാമതായി വരുന്നത് മദ്യപാനം നിർത്തുക എന്നതാകാം. വിദേശ രാജ്യങ്ങളിൽ 'ഡ്രൈ ജനുവരി' എന്ന പേരിൽ പ്രശസ്തമായ ഈ രീതി ഇപ്പോൾ നമ്മുടെ നാട്ടിലും പലരും പരീക്ഷിക്കാറുണ്ട്.

Advertisment

വെറും 30 ദിവസം മദ്യം പൂർണമായും ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് അവിശ്വസനീയമായ മാറ്റങ്ങളാണ്. അമിത മദ്യപാനികൾക്ക് മാത്രമല്ല, വല്ലപ്പോഴും മദ്യപിക്കുന്നവർക്കും ഈ മാറ്റങ്ങൾ ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: കൊഴുപ്പ് കുറയുന്നില്ലേ? വേഗത്തിൽ വണ്ണം കുറയാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

1. ഉറക്കത്തിന്റെ ഗുണനിലവാരം വർധിക്കുന്നു

മദ്യപിച്ചാൽ വേഗം ഉറക്കം വരുമെന്ന് പലരും കരുതാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ മദ്യം ഉറക്കത്തിന്റെ ഗുണനിലവാരത്തെ തകർക്കുകയാണ് ചെയ്യുന്നത്. മദ്യം ഒഴിവാക്കുന്ന ആദ്യ വാരം മുതൽ തന്നെ കൂടുതൽ ആഴത്തിലുള്ളതും ഉന്മേഷം നൽകുന്നതുമായ ഉറക്കം നിങ്ങൾക്ക് ലഭിച്ചു തുടങ്ങും. ഇത് പകൽ സമയത്തെ ജോലിയിലും ഏകാഗ്രതയിലും വലിയ മാറ്റം കൊണ്ടുവരും.

2. ചർമ്മത്തിന് തിളക്കം

മദ്യം ശരീരത്തിലെ ജലാംശം വറ്റിക്കുന്നഒന്നാണ്. ഇത് ചർമ്മം വരണ്ടതാകാനും പ്രായം തോന്നിക്കാനും കാരണമാകും. ഒരു മാസം മദ്യം ഉപേക്ഷിക്കുമ്പോൾ ചർമ്മത്തിന് ആവശ്യമായ ജലാംശം ലഭിക്കുകയും, മുഖത്തെ കരുവാളിപ്പും വീക്കവും മാറി സ്വാഭാവികമായ തിളക്കം കൈവരുകയും ചെയ്യുന്നു.

Also Read: പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കും, വ്യായാമം മുടക്കാറില്ല; 40 ലും 'ബ്യൂട്ടി ഗേളായി' കാജൽ അഗർവാൾ

3. കരളിന്റെ ആരോഗ്യം മെച്ചപ്പെടുന്നു

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധീകരണ സംവിധാനമായ കരളിന് മദ്യം വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്. മദ്യപാനം നിർത്തുമ്പോൾ കരളിന് സ്വയം വീണ്ടെടുക്കാനുള്ള അവസരം ലഭിക്കുന്നു. ഒരു മാസം കൊണ്ട് കരളിന് ചുറ്റുമുള്ള കൊഴുപ്പ് കുറയാനും കരളിലെ വീക്കം കുറയാനും സഹായിക്കും.

4. ശരീരഭാരം കുറയുന്നു

മദ്യത്തിൽ അമിതമായ കാലറി അടങ്ങിയിട്ടുണ്ട്. പലപ്പോഴും മദ്യപിക്കുന്നതിനോടൊപ്പം കഴിക്കുന്ന കൊഴുപ്പേറിയ ഭക്ഷണങ്ങളും ശരീരഭാരം കൂടാൻ കാരണമാകുന്നു. ഒരു മാസം മദ്യം ഒഴിവാക്കുന്നത് സ്വാഭാവികമായി തന്നെ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

Also Read: വീട്ടിൽ നോക്കുമ്പോൾ ബിപി നോർമൽ, ആശുപത്രിയിൽ എത്തുമ്പോൾ കൂടുതൽ; കാരണം എന്ത്?

5. രോഗപ്രതിരോധ ശേഷി വർധിക്കുന്നു

അമിത മദ്യപാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തളർത്താറുണ്ട്. മദ്യം ഒഴിവാക്കുന്നതിലൂടെ വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ശേഷി വർധിക്കുന്നു.

6. മാനസികാരോഗ്യവും ഉന്മേഷവും

മദ്യപാനം പലപ്പോഴും വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകാറുണ്ട്. ഇത് ഒഴിവാക്കുമ്പോൾ മനസിന് കൂടുതൽ തെളിച്ചവും ആത്മവിശ്വാസവും ലഭിക്കുന്നു. കൂടാതെ, മദ്യത്തിനായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാമെന്നത് സാമ്പത്തികമായ ആശ്വാസവും നൽകുന്നു.

അമിതമായി മദ്യപിക്കുന്ന ശീലമുള്ളവർ പെട്ടെന്ന് അത് നിർത്തുമ്പോൾ വിറയൽ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം. ഇത്തരക്കാർ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മദ്യം ഒഴിവാക്കാൻ ശ്രമിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉറക്കമുണർന്നാൽ ഒരു ഗ്ലാസ് വെള്ളം കുടിക്കും, മധുരത്തിന് ഈന്തപ്പഴം; തമന്നയുടെ ഫിറ്റ്നസ് രഹസ്യം

Health Tips Alcohol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: