ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. തിരക്കുളള ജീവിതമാണ് പലരും നയിക്കുന്നതെങ്കിലും ഭക്ഷണം വേഗം കഴിക്കുന്നത് മോശം ശീലമാണ്. ഭക്ഷണം പ്രോസസ്സ് ചെയ്യുന്നതിന് തലച്ചോറിന് എല്ലായ്പ്പോഴും സമയം നൽകണം. നിങ്ങൾ വളരെ പെട്ടെന്ന് ഭക്ഷണം കഴിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ അത് നിർത്തേണ്ടത് എന്തുകൊണ്ടാണെന്നാണ് ഇനി പറയുന്നത്.
അമിതമായി ഭക്ഷണം കഴിക്കും
നിങ്ങൾ ഭക്ഷണം പെട്ടെന്ന് കഴിക്കുമ്പോൾ അമിതമായി കഴിക്കാൻ കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും. തലച്ചോറിന് വയർ നിറഞ്ഞുവെന്ന് മനസിലാക്കാൻ സമയം നൽകാത്തപ്പോൾ, അത് നിങ്ങളെ കൂടുതൽ ഭക്ഷണം കഴിക്കാനും കൂടുതൽ കലോറി ഉപഭോഗം ചെയ്യാനും സഹായിക്കും.
Read More: ചോറോ ചപ്പാത്തിയോ, ശരീര ഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?
അമിത വണ്ണത്തിന് സാധ്യത
അമിതവണ്ണം ഒരു ആഗോള പ്രശ്നമാണ്, ഇത് പ്രത്യേകിച്ച് വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരെ ബാധിക്കുന്നു. ഇച്ഛാശക്തിയുടെ അഭാവം, നിഷ്ക്രിയത്വം, മോശം ഭക്ഷണക്രമം എന്നിവയെ മാത്രം കുറ്റപ്പെടുത്താനാവില്ല. അമിതവണ്ണത്തിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ശീലത്തിൽ നിന്ന് സ്വയം മാറാൻ ശ്രമിക്കാം. ലൈഫ്സ്റ്റൈൽ സ്ട്രസിന് ഇരയാകരുത്.
ദഹനപ്രക്രിയ മോശമാകും
നിങ്ങൾ വേഗത്തിൽ കഴിക്കുമ്പോൾ ഭക്ഷണം എങ്ങനെ ദഹിക്കും? വേഗതയിൽ കഴിക്കുന്നവർ ഭക്ഷണം ശരിയായി ചവയ്ക്കാതെ വിഴുങ്ങുന്നു. ചിലപ്പോൾ അവർ വെള്ളം അല്ലെങ്കിൽ മറ്റ് പാനീയങ്ങൾ ഉപയോഗിച്ച് വിഴുങ്ങുന്നു. മോശം ഭക്ഷണ ശീലങ്ങളാണിവ. ഇത് ഭക്ഷണം ശരിയായി ദഹിക്കാതിരിക്കാൻ കാരണമാകും.
ഭക്ഷണം കഴിക്കുന്നത് മന്ദഗതിയിലാക്കുക
ഉച്ച ഭക്ഷണം ഒഴിവാക്കരുത്, കാരണം നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, അമിതമായി വിശക്കുന്നു, നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുമ്പോൾ, ടെലിവിഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ ഇരിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളെ വ്യതിചലിപ്പിക്കുകയും നിങ്ങൾ എത്രമാത്രം കഴിച്ചുവെന്നതിന്റെ അളവ് നഷ്ടപ്പെടുത്തുകയും ചെയ്യും. ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് നന്നായി ചവയ്ക്കുക.