/indian-express-malayalam/media/media_files/2025/11/24/eggs-2025-11-24-10-21-47.jpg)
Source: Freepik
പ്രഭാത ഭക്ഷണം എപ്പോഴും പ്രോട്ടീൻ സമ്പുഷ്ടമായിരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. പ്രോട്ടീൻ ഭക്ഷണക്രമത്തിൽ ഒരു പ്രധാന ഘടകമായിരിക്കണം. മൊത്തത്തിലുള്ള ആരോഗ്യത്തിനും ശരീര പ്രവർത്തനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. പ്രോട്ടീൻ ഭക്ഷണത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതിനാൽ, അവ ഉയർന്ന നിലയിൽ അടങ്ങിയ ഭക്ഷണങ്ങളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. മുട്ട അതിനൊരു മികച്ച ഓപ്ഷനാണ്.
ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണെങ്കിലും, രണ്ടാഴ്ചത്തേക്ക് തുടർച്ചയായി മുട്ട കഴിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്താണെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സേഥി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചിട്ടുണ്ട്. മുട്ടയുടെ പോഷക പ്രൊഫലിനെക്കുറിച്ചും അദ്ദേഹം വിവരിച്ചിട്ടുണ്ട്. മുട്ടയുടെ മുഴുവൻ ഭാഗത്തും പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നും ഇത് വളരെ പോഷകസമൃദ്ധമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. മഞ്ഞക്കരുവിൽ 2.5 ഗ്രാം ഉണ്ട്, അതേസമയം വെള്ളയിൽ 4 ഗ്രാം അടങ്ങിയിരിക്കുന്നു. ഇതിനെ അദ്ദേഹം 'ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ' എന്ന് വിശേഷിപ്പിച്ചു. ഇതാണ് മുട്ടയെ ഒരു മികച്ച പ്രോട്ടീൻ തിരഞ്ഞെടുപ്പാക്കി മാറ്റുന്നത്.
Also Read: ദഹനം നന്നായി നടക്കണോ? ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്
മുട്ട ഭക്ഷണത്തിന്റെ ദൈനംദിന ഭാഗമാക്കുന്നതിലൂടെ ലഭിക്കുന്ന വിവിധ ഗുണങ്ങളും അത് ശരീരത്തിന് എങ്ങനെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
1. കാഴ്ചശക്തിക്ക് സംരക്ഷണം നൽകുന്നു
മുട്ടയിൽ കാഴ്ചശക്തിയെ സംരക്ഷിക്കുകയും കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തടയുകയും ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാക്യുലർ ഡീജനറേഷനും തിമിരവും തടയാൻ മുട്ടകൾ സഹായിക്കുന്നുവെന്ന് ഡോ.സേഥി പറഞ്ഞു. രണ്ടും പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളാണ്.
2. തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു, ഫാറ്റി ലിവർ തടയുന്നു
മുട്ടയിൽ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അവയെ തലച്ചോറിനും കരളിനും അനുയോജ്യമായ ഭക്ഷണമാക്കി മാറ്റുന്നു. "തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഫാറ്റി ലിവർ തടയാൻ സഹായിക്കുകയും ചെയ്യുന്ന കോളിൻ അവയിൽ കൂടുതലാണ്," ഡോ.സേഥി പറഞ്ഞു.
Also Read: മുട്ട, ചിക്കൻ,പനീർ: പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഏതാണെന്ന് അറിയാമോ?
3. കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കും
മുട്ടയെയും കൊളസ്ട്രോളിനെയും കുറിച്ച് നിരവധി സംശയങ്ങളുണ്ട്, അവയിൽ ചിലത് മുട്ട കൊളസ്ട്രോൾ വർധനവിന് കാരണമാകുമെന്നതാണ്. എന്നാൽ ഗ്യാസ്ട്രോണോളജിസ്റ്റ് ഉറപ്പുനൽകുന്നത് നല്ല കൊളസ്ട്രോൾ വർധിപ്പിച്ചുകൊണ്ട് അവ ശരീരത്തിന് ഗുണം ചെയ്യുന്നുവെന്നാണ്. ഇതോടൊപ്പം, മുട്ടകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് സഹായിക്കുകയും ദിവസം മുഴുവൻ ഊർജം നൽകുകയും നൽകുന്നു.
''മുട്ടയിൽ കൊളസ്ട്രോൾ കൂടുതലാണെങ്കിലും, അവ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ അളവ് വർധിപ്പിക്കും, കൂടാതെ പ്രഭാതഭക്ഷണത്തിന് അവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലമായി നിലനിർത്തുകയും ചെയ്യും," ഡോ.സേഥി വ്യക്തമാക്കി.
Also Read: വൈകിട്ട് 6.45 ന് അത്താഴം, രാത്രിയിൽ കറുവാപ്പട്ട വെള്ളം; പ്രായം 41 ലും ഡയറ്റ് വിടാതെ പ്രിയാമണി
വീഗൻമാർക്കുള്ള ബദൽ
സസ്യാഹാരികളോ വീഗൻമാരോ ആയവർക്ക് മുട്ടയ്ക്കു പകരം ഭക്ഷണത്തിൽ ടോഫു ഒരു ബദലായി ഉൾപ്പെടുത്താൻ ഡോ.സേഥി നിർദേശിച്ചു. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂര്‍ണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗന്‍ ഡയറ്റ്. ആഹാരത്തില്‍ മാത്രമല്ല, മൃഗങ്ങളുടെ തോലും മറ്റുമുപയോഗിച്ചുള്ള വസ്തുക്കളും വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഒഴിവാക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ഉരുളക്കിഴങ്ങ് ചില്ലറക്കാരനല്ല; അടുക്കളയിലെ പ്രമുഖൻ, ചിന്തിക്കുന്നതിനപ്പുറം ഗുണങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us