scorecardresearch

അത്താഴത്തിനു ശേഷം വീണ്ടും ഭക്ഷണം കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ

വളരെ നേരത്തെ അത്താഴം കഴിച്ചാൽ പിന്നീട് വിശപ്പ് തോന്നുന്നത് സ്വഭാവികമാണ്. ഇത് പരിഹരിക്കാൻ സ്നാക്സ് തിരഞ്ഞെടുക്കുന്നവരും കുറവല്ല. എന്നാൽ ഈ ശീലം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാമോ?

വളരെ നേരത്തെ അത്താഴം കഴിച്ചാൽ പിന്നീട് വിശപ്പ് തോന്നുന്നത് സ്വഭാവികമാണ്. ഇത് പരിഹരിക്കാൻ സ്നാക്സ് തിരഞ്ഞെടുക്കുന്നവരും കുറവല്ല. എന്നാൽ ഈ ശീലം ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാമോ?

author-image
Health Desk
New Update
Double dinner

ദിനചര്യയുമായി പൊരുത്തപ്പെടുന്ന രീതിയിൽ അത്താഴ സമയം ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം | ചിത്രം: ഫ്രീപിക്

പലരും ആരോഗ്യകരമായ ശീലമെന്ന നിലയിൽ രാത്രി നേരത്തെ അത്താഴം കഴിക്കാറുണ്ട്. എന്നാൽ രാത്രി 7 മണിക്ക് അത്താഴം കഴിഞ്ഞ്, പുലർച്ചെ 1 മണി വരെ ഉണർന്നിരിക്കുമ്പോൾ വീണ്ടും വിശപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. ഈ സാഹചര്യത്തിൽ രണ്ടാമതും അത്താഴമോ അല്ലെങ്കിൽ സ്നാക്സോ കഴിച്ചേക്കാം. 

Advertisment

Also Read: ഭക്ഷണം കഴിഞ്ഞാലുടൻ ഇത് ചെയ്യൂ; മരുന്നില്ലാതെ ബിപിയും പ്രമേഹവും നിയന്ത്രിക്കാം

നേരത്തെ അത്താഴം കഴിച്ചാൽ എന്തുകൊണ്ട് വീണ്ടും വിശക്കുന്നു?

അത്താഴവും ഉറങ്ങാൻ പോകുന്ന സമയവും തമ്മിൽ വലിയ ഇടവേള ഉണ്ടാകുമ്പോൾ, ആദ്യത്തെ ഭക്ഷണത്തിൽ നിന്നുള്ള ഊർജ്ജം ശരീരം ഉപയോഗിച്ചു തീർക്കുന്നു. അതിനാൽ ശരീരം സ്വാഭാവികമായും വിശപ്പിന്റെ സൂചനകൾ നൽകുന്നു. വൈകിയിരുന്ന് സിനിമ കാണുകയോ ഫോണിൽ നോക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലേയ്ക്ക് ഊർജ്ജം ആവശ്യമായി വരുന്നു. ഇതാണ് രാത്രി രണ്ടാമതും ഭക്ഷണം കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.

രണ്ടുതവണ അത്താഴം കഴിക്കുന്നതിന്റെ ദോഷങ്ങൾ

അറിയാതെ തന്നെ അമിതമായ കലോറി ശരീരത്തിലെത്താൻ ഇത് കാരണമാകുന്നു. രാത്രി സമയം കഴിയുന്തോറും ദഹനപ്രക്രിയ സാവധാനത്തിലാകും. ഈ അധിക ഭക്ഷണം ഊർജ്ജമായി മാറുന്നതിന് പകരം കൊഴുപ്പായി ശരീരത്തിൽ അടിഞ്ഞു കൂടുന്നു. ഇതുമൂലം വയറുവീക്കം, ഉറക്കമില്ലായ്മ, അസിഡിറ്റി, ശരീരഭാരം വർധിക്കൽ, വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ താളം തെറ്റൽ എന്നിവയ്ക്കു കാരണമാകും. 

Also Read: ഭക്ഷണമല്ല, നിങ്ങളുടെ ശീലങ്ങളാണ് പ്രശ്നം; ആരോഗ്യത്തെ നശിപ്പിക്കുന്ന 7 മോശം ശീലങ്ങൾ

അത്താഴം കഴിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ ഉറങ്ങാൻ സാധിക്കുമെങ്കിൽ മാത്രമേ നേരത്തെ കഴിക്കുന്നത് ഗുണകരമാകൂ. അത്താഴവും ഉറക്കവും തമ്മിലുള്ള വ്യത്യാസം മൂന്ന് മണിക്കൂറിൽ കൂടുതൽ ആകുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. രാത്രി 10 മണിക്ക് ഉറങ്ങുന്നവരായാലും 12 മണിക്ക് ഉറങ്ങുന്നവരായാലും, ഉറങ്ങുന്നതിന് ഏകദേശം 3 മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഇത് ദഹനത്തിന് ആവശ്യമായ സമയം നൽകുകയും അനാവശ്യമായ വിശപ്പ് ഒഴിവാക്കുകയും ചെയ്യുന്നു എന്ന് താനെയിലെ കെ.ഐ.എം.എസ് (KIMS) ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യനായ ഡോ. അമ്രീൻ ഷെയ്ഖ് വ്യക്തമാക്കുന്നു. 

Also Read: ജിമ്മിൽ പോകാതെ വയറിലെ കൊഴുപ്പ് അതിവേഗം ഉരുക്കി കളയാം; ഫിറ്റ്‌നസ് കോച്ചിന്റെ ടിപ്‌സ്

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • അത്താഴത്തിൽ ആവശ്യത്തിന് പ്രോട്ടീൻ, ഫൈബർ, നല്ല കൊഴുപ്പ് എന്നിവ ഉൾപ്പെടുത്താം. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും.
  • അത്താഴത്തിനു ശേഷം വലിയ ഇടവേള വരാത്ത രീതിയിൽ ഉറക്കസമയം ക്രമീകരിക്കാം.
  • രാത്രി ഭക്ഷണം കഴിഞ്ഞാൽ സ്നാക്സ് ഒന്നും കഴിക്കില്ല എന്ന് തീരുമാനിക്കാം. ഇത് ആ ശീലത്തെ മറികടക്കാൻ സഹായിക്കും.
  • നിങ്ങളുടെ ദിനചര്യയുമായി പൊരുത്തപ്പെടുന്ന രീതിയിൽ അത്താഴ സമയം ക്രമീകരിക്കുന്നതാണ് ഏറ്റവും ഉചിതം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വ്യായാമം ഉപേക്ഷിച്ച ഒരു വർഷം, ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചു; 47-ാം വയസിൽ വിദ്യ ബാലന്റെ തകർപ്പൻ മേക്കോവർ

Health Tips Diet Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: