/indian-express-malayalam/media/media_files/2025/12/01/bread-omelette-2025-12-01-09-30-01.jpg)
Source: Freepik
പലരുടെയും ഇഷ്ടവിഭവവും, എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ പ്രഭാതഭക്ഷണമാണ് ബ്രെഡ് ഓംലെറ്റ്. മുട്ടയുടെ പ്രോട്ടീനും ബ്രെഡിന്റെ കാർബോഹൈഡ്രേറ്റും ചേരുമ്പോൾ ഇത് പോഷകഗുണമുള്ള ഒരു വിഭവമാകുന്നു. എന്നാൽ, ഈ രുചികരമായ കോമ്പിനേഷൻ ദിവസവും കഴിച്ചാൽ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുക? ആരോഗ്യ വിദഗ്ധർ ഇതിനെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
ശരിയായ ചേരുവകളെങ്കിൽ ആരോഗ്യകരം
ചേരുവകളും അളവും ശരിയായ രീതിയിൽ ബാലൻസ് ചെയ്താൽ എല്ലാ ദിവസവും ബ്രെഡ് ഓംലെറ്റ് കഴിക്കുന്നത് പൂർണമായും ആരോഗ്യത്തിന് സുരക്ഷിതമെന്നാണ് ന്യുട്രാസി ലൈഫ്‌സ്‌റ്റൈൽ സ്ഥാപകയും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറയുന്നത്. മുട്ട പോഷകങ്ങളുടെ കലവറയാണ്. ഉഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ, വൈറ്റമിൻ ബി, കോളിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ്. ഇവ പേശികളുടെ ബലത്തിനും ശരീരത്തിലെ മെറ്റബോളിസത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഉത്തമമാണ്. അതിനാൽ, ബ്രെഡ്-ഓംലെറ്റിന്റെ പോഷകമൂല്യത്തിന്റെ പ്രധാന ഘടകം ബ്രെഡിന്റെ തരത്തെയും ഉപയോഗിക്കുന്ന പാചക രീതിയെയും ആശ്രയിച്ചിരിക്കുന്നു.
Also Read: രക്തസമ്മർദം നിയന്ത്രിക്കും, കൊളസ്ട്രോൾ കുറയ്ക്കും; വെളുത്തുള്ളി എപ്പോൾ കഴിക്കണം?
ബ്രെഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രെഡ് ഓംലെറ്റിന്റെ പോഷകമൂല്യം നിർണയിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് ബ്രെഡിന്റെ തരം തന്നെയാണ്.
വൈറ്റ് ബ്രെഡ്: വളരെയധികം ശുദ്ധീകരിച്ചതും നാരുകൾ കുറഞ്ഞതുമാണ്.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും വേഗത്തിൽ വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.
ബ്രൗൺ ബ്രെഡ്: പലപ്പോഴും നിറം ചേർത്ത വൈറ്റ് ബ്രെഡ് മാത്രമായിരിക്കാം. 'മുഴുവൻ ഗോതമ്പ്' ആണ് ചേരുവകളിൽ ആദ്യം എന്ന് ഉറപ്പുവരുത്തുക.
ഹോൾ വീറ്റ് ബ്രെഡ്: നാരുകളും സൂക്ഷ്മ പോഷകങ്ങളും കൂടുതലുള്ള ഇത് ദഹനം മന്ദഗതിയിലാക്കുന്നു. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുകയും ചെയ്യുന്നു. ഇതാണ് ഏറ്റവും ഉചിതം.
മൾട്ടിഗ്രെയ്ൻ ബ്രെഡ്: 'ഹോൾ-ഗ്രെയ്ൻ' ആണെങ്കിൽ മാത്രം ഗുണകരം.
/filters:format(webp)/indian-express-malayalam/media/media_files/2025/12/01/bread-omelette-01-2025-12-01-09-30-01.jpg)
Also Read: പുതുവത്സരത്തിന് മുമ്പ് വണ്ണം കുറയ്ക്കാം, ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ തുടങ്ങൂ
തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബ്രെഡ് ഓംലെറ്റ് ആരോഗ്യകരമാകണമെങ്കിൽ, നിങ്ങൾ അത് എങ്ങനെ തയ്യാറാക്കുന്നു എന്നതിലാണ് കാര്യം.
എണ്ണയുടെ ഉപയോഗം നിയന്ത്രിക്കുക: അമിതമായ എണ്ണ, ബട്ടർ എന്നിവയുടെ ഉപയോഗം കാലറി വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുകയും ചെയ്യും.
പച്ചക്കറികൾ ചേർക്കുക: ഓംലെറ്റിൽ കൂടുതൽ പച്ചക്കറികൾ ചേർക്കുന്നത് നാരുകളും ആന്റിഓക്സിഡന്റുകളും വർധിപ്പിക്കാൻ സഹായിക്കും. ഇത് വിഭവത്തെ കൂടുതൽ സമീകൃതമാക്കുന്നു.
വീട്ടിലുണ്ടാക്കുന്നത് ഉചിതം: പുറത്ത്, പ്രത്യേകിച്ച് വഴിയോരങ്ങളിൽ നിന്ന് വാങ്ങുന്ന ഓംലെറ്റുകൾ ഒഴിവാക്കുക. ഇവയിൽ വീണ്ടും ഉപയോഗിച്ച ശുദ്ധീകരിച്ച എണ്ണ, ഗുണനിലവാരം കുറഞ്ഞ ബ്രെഡ്, കുറഞ്ഞ പച്ചക്കറികൾ എന്നിവയാകാ ഉപയോഗിക്കുന്നത്. ഇത് കാലറിയും ട്രാൻസ് ഫാറ്റ് ലഭ്യതയും വർധിപ്പിക്കും.
Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കും, ഗ്യാസ് ഒഴിവാക്കും; ഈ ഇല ദിവസവും ചവയ്ക്കാം
വണ്ണം കൂട്ടുമോ?
മുട്ടയിൽ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാനും, സംതൃപ്തി വർധിപ്പിക്കാനും, പ്രഭാതത്തിലെ ആസക്തി കുറയ്ക്കാനും, രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും സഹായിക്കും. അതിനാൽ ഇത് ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക്, ഒരു ദിവസം ഒരു മുട്ട പൊതുവെ സുരക്ഷിതമാണ്. എന്നാൽ ഇവിടെയും പ്രധാന വില്ലൻ ബ്രെഡും പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയുമാണ്.
വൈറ്റ് ബ്രെഡ് + അമിത എണ്ണ = ഉയർന്ന കാലറി → കാലക്രമേണ ഭാരം കൂടാൻ സാധ്യത.
ഹോൾ-ഗ്രെയ്ൻ ബ്രെഡ് + നിയന്ത്രിത എണ്ണ = മെച്ചപ്പെട്ട തൃപ്തി, ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്തുന്നു → ഭാരം നിലനിർത്താൻ എളുപ്പം.
അതുകൊണ്ട്, ബ്രെഡ് ഓംലെറ്റ് കഴിക്കുമ്പോൾ അളവ് നിയന്ത്രിക്കുക, എണ്ണയുടെ ഉപയോഗം കുറയ്ക്കുക, ഒപ്പം ഒരു കഷ്ണം പഴമോ, സാലഡോ പോലുള്ള നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തി ആഹാരം സമീകൃതമാക്കുക എന്നതാണ് പ്രധാനം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മരുന്ന്, വ്യായാമം, ഉപ്പ് കുറഞ്ഞ ഭക്ഷണം; രക്തസമ്മർദം നിയന്ത്രിക്കാൻ ഈ 10 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us