scorecardresearch

ഗ്യാസിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പെട്ടെന്ന് ആശ്വാസം ലഭിക്കുമെങ്കിലും, ഇത്തരം മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് വൃക്കകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

പെട്ടെന്ന് ആശ്വാസം ലഭിക്കുമെങ്കിലും, ഇത്തരം മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് വൃക്കകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Medicine

Source: Freepik

ദഹനക്കേടിനും നെഞ്ചെരിച്ചിലിനും ഉടൻ ആശ്വാസം തേടുന്നവരാണ് നമ്മളിൽ പലരും. അസിഡിറ്റി കുറയ്ക്കാനുള്ള പാന്റോപ്രാസോൾ പോലുള്ള ഗുളികകൾ പലപ്പോഴും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഴിക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു. പെട്ടെന്ന് ആശ്വാസം ലഭിക്കുമെങ്കിലും, ഇത്തരം മരുന്നുകൾ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നത് വൃക്കകളിൽ ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

Advertisment

പലരും ഈ ഗുളികകളെ നിരുപദ്രവകാരിയായി കണക്കാക്കുന്നു, എന്നാൽ ഇവ ശരീരത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കുന്നു എന്നാണ് താനെ കെഐഎംഎസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻഡറോളജി കൺസൾട്ടന്റായ ഡോ. മനീഷ് ദോദ്മാനി പറയുന്നത്.

Also Read: യുവാക്കളിലെ പെട്ടെന്നുള്ള മരണ കാരണം ഹൃദ്രോഗം; കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് എയിംസ് പഠനം

വൃക്കകൾക്ക് ദോഷകരമോ?

പാന്റോപ്രാസോൾ വയറ്റിലെ ആസിഡ് ഉത്പാദനം കുറയ്ക്കുന്ന മരുന്നുകളുടെ വിഭാഗത്തിൽപ്പെട്ടതാണ്. ആവശ്യമില്ലാതെ ആഴ്ചകളോ മാസങ്ങളോ കഴിക്കുന്നത് വൃക്കകളിൽ വീക്കമുണ്ടാക്കുകയും ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ് എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം. ഈ തരത്തിലുള്ള വീക്കം പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ കാണിക്കില്ല. അതുകൊണ്ട് തന്നെ, സ്ഥിതി ഗുരുതരമാകുന്നതുവരെ തിരിച്ചറിയാതെ പോകുന്നു.

"ശരീരത്തിൽ നീര്, ക്ഷീണം, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ രോഗികൾ ശ്രദ്ധിക്കുമ്പോഴേക്കും വൃക്കകൾക്ക് കാര്യമായ തകരാറുകൾ സംഭവിച്ചിട്ടുണ്ടാകും. വൃക്കരോഗം വഷളായിക്കൊണ്ടിരിക്കുമ്പോഴും, നിരുപദ്രവകരമെന്ന് കരുതി മാസങ്ങളോളം മരുന്ന് കഴിക്കുന്നവരുണ്ട്. ക്രിയാറ്റിനിന്റെ അളവ് കൂടുമ്പോൾ മാത്രമാകും പലപ്പോഴും രക്തപരിശോധനയിൽ പ്രശ്നം തിരിച്ചറിയുക." മുംബൈ വോക്ക്ഹാർഡ് ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.നിഖിൽ ഭാസിൻ പറഞ്ഞു.

Also Read: വൻകുടൽ കാൻസർ തടയാം, കരളിനും ഉത്തമം; ഈ 'ഒറ്റ' ഭക്ഷണം മാത്രം മതി

എന്തുകൊണ്ട് ആളുകൾ സുരക്ഷിതമായി കരുതുന്നു?

ഈ മരുന്നുകൾ ഉടനടി ആശ്വാസം നൽകുന്നതിനാൽ, അവ ലഘുവായതോ ദോഷകരമല്ലാത്തതോ ആണെന്ന് പലരും കരുതുന്നു. ഡോക്ടറുടെ നിർദേശമില്ലാതെ ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവികമായ ആസിഡ് ബാലൻസ് താളം തെറ്റിക്കുകയും നിശബ്ദമായി പ്രവർത്തിക്കുന്ന വൃക്കകൾ പോലുള്ള ആന്തരികാവയവങ്ങളിൽ സമ്മർദം ചെലുത്തുകയും ചെയ്യും.

അപകടസാധ്യത കൂടുതൽ ആർക്ക്?

പ്രമേഹമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, നേരിയ വൃക്കരോഗമുള്ളവർ, പ്രായമായവർ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്. എന്നാൽ, മരുന്നുകളുടെ അമിതോപയോഗം വഴി ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് പോലും ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ് ഉണ്ടാവാമെന്ന് ഡോ.ഭാസിൻ മുന്നറിയിപ്പ് നൽകുന്നു.

Also Read: ചർമ്മം മുതൽ ഹൃദയം വരെ സംരക്ഷിക്കാം; ഒരു കപ്പ് മാതളനാരങ്ങ നൽകുന്ന ആരോഗ്യ രഹസ്യങ്ങൾ

പരിഹാരം എന്താണ്?

പാന്റോപ്രസോൾ പൂർണ്ണമായും സുരക്ഷിതമല്ലാത്ത മരുന്നല്ല. ശരിയായ ആരോഗ്യപ്രശ്നങ്ങൾക്കും നിർദേശിക്കുന്ന സമയത്തേക്കും കഴിക്കുമ്പോൾ ഇത് വളരെ ഫലപ്രദമാണ്. എന്നാൽ, ദീർഘകാലത്തേക്ക്, ഡോക്ടറുടെ മേൽനോട്ടമില്ലാതെയുള്ള ഉപയോഗമാണ് ഇവിടെ അപകടകാരിയായി മാറുന്നത്. അസിഡിറ്റി വീണ്ടും വരുന്നുണ്ടെങ്കിൽ മരുന്ന് കഴിക്കുന്നതിന് പകരം ആദ്യം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക. ചായയുടെയും കാപ്പിയുടെയും അളവ് നിയന്ത്രിക്കുക. അർധരാത്രിയിലുള്ള ലഘുഭക്ഷണം ഒഴിവാക്കുക. മാനസിക സമ്മർദം നിയന്ത്രിക്കുക.

ഈ ലളിതമായ ശീലങ്ങൾ പലപ്പോഴും മരുന്ന് ഉപയോഗിക്കുന്നതിനേക്കാൾ ഫലപ്രദമായി അസിഡിറ്റിയെ മാറ്റാൻ സഹായിക്കും. അസ്വസ്ഥതകൾ തുടരുകയാണെങ്കിൽ, ഗുളികകൾ കഴിക്കുന്നതിന് പകരം ഒരു ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയം നടത്തുകയും ഉപദേശം തേടുകയും ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബാഹുബലിക്കായി ശരീര ഭാരം കൂട്ടി, എൻടിആറിനായി 25 കിലോ കുറച്ചു; റാണ ദഗ്ഗുബാട്ടിയുടെ ഡയറ്റ് രഹസ്യം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: